ml_tw/bible/kt/pentecost.md

3.2 KiB

പെന്തക്കോസ്ത്, ആഴ്ചകളുടെ ഉത്സവം

വസ്തുതകള്:

“ആഴ്ചകളുടെ ഉത്സവം” എന്നത് പെസഹക്കു ശേഷം അമ്പതു ദിവസം കഴിഞ്ഞ് വരുന്നതായ ഒരു യഹൂദ ഉത്സവം ആകുന്നു. പില്ക്കാലത്ത് ഇത് “പെന്തക്കോസ്ത്” എന്ന് അറിയപ്പെടുവാന്ഇടയായി.

  • ആദ്യഫല ഉത്സവത്തിനു ശേഷം ഏഴു ആഴ്ചകള്(അമ്പതു ദിവസങ്ങള്) കഴിഞ്ഞ് ആണ് ആഴ്ചകളുടെ ഉത്സവം വരുന്നത്. പുതിയ നിയമ കാലഘട്ടത്തില്, “പെന്തക്കോസ്ത്” എന്ന് അറിയപ്പെട്ടു വന്നിരുന്ന ഈ ഉത്സവത്തിനു അതിന്റെ അര്ത്ഥത്തിന്റെ ഒരു ഭാഗത്ത് “അമ്പത്” എന്ന് ഉണ്ട്.
  • ധാന്യങ്ങള്കൊയ്ത്തിന് പ്രാരംഭം കുറിക്കുന്നതിന് മുന്നോടിയായി ആഴ്ചകളുടെ ഉത്സവം ആഘോഷിക്കുന്നു. ഇത് ദൈവം മോശെയുടെ പക്കല്കല്പ്പലകളില്ആദ്യമായി ന്യായപ്രമാണം എഴുതി കൊടുത്തതിന്റെ ഓര്മ്മയുടെ സമയവും കൂടെയാണ്.
  • പുതിയ നിയമത്തില്, പെന്തക്കോസ്ത് ദിനം എന്നത് പ്രത്യേകത ഉള്ളതാണ് എന്തുകൊണ്ടെന്നാല്യേശുവിന്റെ വിശ്വാസികള്ഒരു പുതിയ മാര്ഗ്ഗത്തില്പരിശുദ്ധാത്മാവിനെ പ്രാപിച്ചത് അപ്പോള്ആയിരുന്നു.

(പരിഭാഷ നിര്ദേശങ്ങള്: പേരുകള്പരിഭാഷ ചെയ്യുന്ന വിധം)

(കാണുക: ഉത്സവം, ആദ്യഫലങ്ങള്, കൊയ്ത്ത്, പരിശുദ്ധാത്മാവ്, ഉയര്ത്തുക)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H2282, H7620, G4005