ml_tw/bible/kt/lordssupper.md

4.2 KiB
Raw Permalink Blame History

കര്‍ത്താവിന്‍റെ അത്താഴം

നിര്‍വചനം:

“കര്‍ത്താവിന്‍റെ അത്താഴം” എന്ന പദം അപ്പോസ്തലനായ പൌലോസ് യഹൂദ നേതാക്കന്മാര്‍ യെശുവിനെ ബന്ധനസ്ഥന് ആക്കിയ രാത്രിയില്‍ യെശുവും ശിഷ്യന്മാരും ചേര്‍ന്ന് ഭക്ഷിച്ചതായ പെസഹ വിരുന്നിനെ പരാമര്‍ശിച്ചു കൊണ്ട് ഉപയോഗിച്ചതായ പദമാണ്.

  • ഈ വിരുന്നിന്‍റെ സമയത്ത്, യേശു പെസഹ അപ്പം എടുത്തു കഷണങ്ങളായി നുറുക്കി അത് തന്‍റെ ശരീരം, വളരെ അടുത്ത സമയത്ത് തന്നെ തകര്‍ക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുവാന്‍ ഉള്ളത് ആകുന്നു എന്ന് വിളിച്ചു പറഞ്ഞു.
  • പാനപാത്രത്തിലെ വീഞ്ഞിനെ തന്‍റെ രക്തം എന്ന് താന്‍ വിളിക്കുകയും, അത് വളരെ പെട്ടെന്നു തന്നെ പാപങ്ങളുടെ പരിഹാരത്തിനായി ചിന്തപ്പെട്ടു താന്‍ മരിക്കുവാന്‍ പോകുന്നു എന്ന് വിളിച്ചു പറയുകയും ചെയ്തു.
  • തന്‍റെ അനുഗാമികളായവര്‍തുടര്‍മാനമായി കൂടി വരികയും ഭക്ഷണത്തിനായി ഒരുമിക്കുകയും ചെയ്യുമ്പോള്‍ ഒക്കെയും അവര്‍ തന്‍റെ മരണത്തെയും ഉയിര്‍ത്തെഴുന്നേല്‍പ്പിനെയും സ്മരിക്കുകയും വേണമെന്ന് യേശു കല്‍പ്പിച്ചിരുന്നു.
  • കൊരിന്ത്യര്‍ക്ക് താന്‍ എഴുതിയ ലേഖനത്തില്‍, അപ്പോസ്തലനായ പൌലോസ് തുടര്‍ന്ന് കര്‍ത്തൃ മേശ എന്നത് യേശുവില്‍ ഉള്ള വിശ്വാസികള്‍ ഒരു ക്രമാനുഗതമായ പ്രവര്‍ത്തിയായി അനുഷ്ടിക്കണം എന്ന് സ്ഥിരീകരിച്ചു.
  • സഭകള്‍വര്‍ത്തമാന കാലത്ത് കര്‍ത്തൃ മേശയെ സൂചിപ്പിക്കുവാന്‍“തിരുവത്താഴം” എന്ന പദം സാധാരണായായി ഉപയോഗിച്ചു വരുന്നു. “അന്ത്യ അത്താഴം” എന്ന പദവും ചില സമയങ്ങളില്‍ഉപയോഗിക്കാറുണ്ട്.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • ഈ പദം “കര്‍ത്താവിന്‍റെ ഭോജനം” അല്ലെങ്കില്‍“നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ ഭോജനം” അല്ലെങ്കില്‍“കര്‍ത്താവായ യേശുവിന്‍റെ ഓര്‍മ്മയ്ക്കായുള്ള ഭോജനം” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.

(കാണുക: പെസഹ)

ദൈവ വചന സൂചികകള്‍:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G1173, G2960