ml_tw/bible/kt/kingofthejews.md

6.0 KiB

യഹൂദന്മാരുടെ രാജാവ്, യഹൂദന്മാരുടെ രാജാവ്

നിര്‍വചനം:

“യഹൂദന്മാരുടെ രാജാവ്” എന്ന പദസഞ്ചയം മശീഹയായ യേശുവിനെ സൂചിപ്പിക്കുന്ന ഒരു സ്ഥാനപ്പേര് ആകുന്നു.

  • ഈ സ്ഥാനപ്പേര് ദൈവവചനത്തില്‍ ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്നത് ശാസ്ത്രിമാരായ മൂന്നു പേര്‍ “യഹൂദന്മാരുടെ രാജാവിനെ” അന്വേഷിച്ചു ബെത്ലെഹേമിലേക്ക് യാത്ര ചെയ്തു പോയ സന്ദര്‍ഭത്തില്‍ ആണ്.
  • ദൈവദൂതന്‍ മറിയയോടു തന്‍റെ മകനെക്കുറിച്ച്, താന്‍ ദാവീദ് രാജാവിന്‍റെ സന്തതിയും, തന്‍റെ ഭരണം രാജാവായി സദാകാലത്തേക്കും തുടരുന്നതും ആയിരിക്കും എന്ന് വെളിപ്പെടുത്തി.
  • യേശു ക്രൂശിക്കപ്പെടുന്നതിനു മുന്‍പ്, റോമന്‍ പടയാളികള്‍ യേശുവിനെ പരിഹസിച്ചുകൊണ്ട്‌ “യഹൂദന്മാരുടെ രാജാവ്” എന്ന് വിളിച്ചിരുന്നു. ഈ സ്ഥാനപ്പേര് ഒരു പലകയില്‍ എഴുതുകയും യേശുവിന്‍റെ കുരിശിന്‍റെ മുകളില്‍ തറയ്ക്കുകയും ചെയ്തിരുന്നു.
  • യേശു വാസ്തവമായും യഹൂദന്മാരുടെ രാജാവും സകല സൃഷ്ടിയുടെ മേലും രാജാവും ആയിരുന്നു.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • ”യഹൂദന്മാരുടെ രാജാവ്” എന്ന പദം “യഹൂദന്മാരുടെ മേല്‍ രാജാവ്” അല്ലെങ്കില്‍ “യഹൂദന്മാരുടെ മേല്‍ ഭരണം നടത്തുന്ന രാജാവ്” അല്ലെങ്കില്‍ “യഹൂദന്മാരുടെ പരമോന്നത ഭരണാധികാരി” എന്നും പരിഭാഷ ചെയ്യാം.
  • ”ഉടെ രാജാവ്” എന്ന പദ സഞ്ചയം മറ്റു ഭാഗങ്ങളില്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് നോക്കി പരിശോധിക്കുക.

(കാണുക: സന്തതി, യഹൂദന്‍, യേശു, രാജാവ്, രാജ്യം, ദൈവത്തിന്‍റെ രാജ്യം, ശാസ്ത്രിമാര്‍)

ദൈവ വചന സൂചികകള്‍:

ദൈവ വചന കഥകളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍:

  • 23:09 ചില നാളുകള്‍ക്കു ശേഷം, കിഴക്ക് ദൂരെ രാജ്യങ്ങളില്‍ നിന്നുള്ള ചില ശാസ്ത്രിമാര്‍ അസാധാരണമായ നക്ഷത്രം ആകാശത്തില്‍ കണ്ടു. അവര്‍ മനസ്സിലാക്കിയത് ഇതിന്‍റെ അര്‍ത്ഥം ഒരു പുതിയ യഹൂദന്മാരുടെ രാജാവ് ജനിച്ചിരിക്കുന്നു എന്നായിരുന്നു.
  • 39:09 പിലാത്തോസ് യേശുവിനോട്, “നീ യഹൂദന്മാരുടെ രാജാവ് ആകുന്നുവോ?” എന്ന് ചോദിച്ചു.
  • 39:12 റോമന്‍ പടയാളികള്‍ യെശുവിനെ ചാട്ടവാറു കൊണ്ട് അടിക്കുകയും ഒരു രാജവസ്ത്രം അണിയിക്കുകയും മുള്ളുകള്‍ കൊണ്ട് ഒരു കിരീടം ഉണ്ടാക്കി തന്‍റെ ശിരസ്സില്‍ വെക്കുകയും ചെയ്തു. അനന്തരം അവര്‍ പരിഹസിച്ചു കൊണ്ട്‌ പറഞ്ഞത്, “നോക്കൂ, യഹൂദന്മാരുടെ രാജാവേ” എന്ന് ആയിരുന്നു.
  • 40:02 പിലാത്തോസ് കല്‍പ്പിച്ചു പറഞ്ഞിട്ടു അവര്‍ എഴുതിയത്, “യഹൂദന്മാരുടെ രാജാവ് എന്നായിരുന്നു; അത് ഒരു അടയാളമായി യേശുവിന്‍റെ ശിരസ്സിന്‍റെ മുകളില്‍ കുരിശില്‍ തറച്ചിരുന്നു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G935, G2453