ml_tw/bible/kt/iniquity.md

3.5 KiB

അതിക്രമം, അതിക്രമങ്ങള്

നിര്വചനം:

“അതിക്രമം” എന്ന പദം “പാപം” എന്ന പദത്തോട് വളരെ സാമ്യമായ അര്ത്ഥം നല്കുന്നതായി കാണപ്പെടുന്നു, എന്നാല്കൂടുതല്വ്യക്തമായി മനപ്പൂര്വമായ തെറ്റായ പ്രവര്ത്തികള്അല്ലെങ്കില്മഹാ ദുഷ്ടതകള്എന്ന് സൂചിപ്പിക്കുന്നു.

  • ”അതിക്രമം” എന്ന പദം അക്ഷരീകമായി പ്രമാണത്തെ) വളച്ചൊടിക്കുന്ന അല്ലെങ്കില്ദുര്വ്യാഖ്യാനം ചെയ്യുന്ന എന്ന് സൂചിപ്പിക്കുന്നു. ഇത് ഭയങ്കരമായ അനീതിയെ സൂചിപ്പിക്കുന്നു.
  • അതിക്രമം എന്നത് മറ്റുള്ള ജനങ്ങളോടുള്ള മനപ്പൂര്വമായ, ഉപദ്രവകരമായ നടപടികള്എന്ന് വിവരിക്കുന്നു.
  • അതിക്രമത്തിന്റെ മറ്റുള്ള നിര്വചനങ്ങള്“തലതിരിഞ്ഞ” എന്നും “ജന്മസ്വഭാവ” പ്രകാരമുള്ളതുമായ ഘോരമായ പാപ നിലവാരത്തെ സൂചിപ്പിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ”അതിക്രമം” എന്ന പദം “ദുഷ്ടത’’ അല്ലെങ്കില്‘’തലതിരിഞ്ഞ നടപടികള്” അല്ലെങ്കില്“ഉപദ്രവകരമായ നടപടികള്” എന്ന് പരിഭാഷ ചെയ്യാം.
  • സാധാരണയായി, “അതിക്രമം” എന്ന പദം “പാപം” എന്നും “നിയമലംഘനം” എന്നും ഉള്ള പദത്തിനു തുല്യമായി വരുന്നു, അതിനാല്വ്യത്യസ്ത രീതികളില്ഈ പദങ്ങള്പരിഭാഷ ചെയ്യുക എന്നത് പ്രാധാന്യം അര്ഹിക്കുന്നു.

(കാണുക: പാപം, ലംഘനം, അതിക്രമിച്ചു കടക്കുക)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H205, H1942, H5753, H5758, H5766, H5771, H5932, H5999, H7562, G92, G93, G458, G3892, G4189