ml_tw/bible/kt/holyone.md

3.4 KiB

പരിശുദ്ധന്

നിര്വചനം:

“പരിശുദ്ധന്” എന്ന പദം ദൈവ വചനത്തില്എല്ലായ്പ്പോഴും ദൈവത്തെ സൂചിപ്പിക്കുന്ന ഒരു സ്ഥാനീയ നാമം ആകുന്നു.

  • പഴയ നിയമത്തില്, ഈ സ്ഥാനീയ നാമം സാധാരണയായി “ഇസ്രായേലിന്റെ പരിശുദ്ധന്” എന്ന പദസഞ്ചയം മൂലം സൂചിപ്പിക്കപ്പെടുന്നു.
  • പുതിയ നിയമത്തില്, യേശുവിനെയും “പരിശുദ്ധന്” എന്ന് സൂചിപ്പിക്കുന്നു. “വിശുദ്ധന്” എന്ന പദം ചില സന്ദര്ഭങ്ങളില്ദൈവ വചനത്തില് ദൂതന്മാരെ സൂചിപ്പിക്കുവാന് ഉപയോഗിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • അക്ഷരീക പദം “പരിശുദ്ധന്” എന്നാകുന്നു.(“ഏകന്” എന്ന് സൂചിപ്പിക്കുന്നു) പല ഭാഷകളില്(ഇംഗ്ലിഷ് പോലെ) ഇത് സൂചക നാമം ഉള്പ്പെടുത്തി ക്കൊണ്ട് (“ഒന്ന്”അല്ലെങ്കില്“ദൈവം” മുതലായവ) പരിഭാഷ ചെയ്യാം.
  • ഈ പദം ‘വിശുദ്ധനായ ദൈവം” അല്ലെങ്കില്വേര്തിരിക്കപ്പെട്ടവന്” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. “ഇസ്രയേലിന്റെ പരിശുദ്ധന്ആയവന്” എന്ന പദസഞ്ചയം “ഇസ്രയേല്ആരാധിക്കുന്ന പരിശുദ്ധനായ ദൈവം” അല്ലെങ്കില്“ഇസ്രയേലിനെ ഭരിക്കുന്നവനായ പരിശുദ്ധന്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”വിശുദ്ധം” എന്ന പദം പരിഭാഷ ചെയ്യുവാന്ഉപയോഗിച്ച അതേ പദം അല്ലെങ്കില്പദസഞ്ചയം തന്നെ ഉപയോഗിച്ചു ഇത് പരിഭാഷ ചെയ്യുന്നത് നല്ലതായിരിക്കും.

(കാണുക: വിശുദ്ധം,ദൈവം)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H2623, H376, H6918, G40, G3741