ml_tw/bible/kt/hades.md

5.5 KiB

നരകം, പാതാളം

നിര്വചനം

“നരകം” എന്നും “പാതാളം” എന്നും ഉള്ള പദങ്ങള്ദൈവ വചനത്തില്മരണത്തെയും ജനങ്ങള്മരിച്ചു കഴിഞ്ഞാല്അവരുടെ ആത്മാക്കള്ചെന്ന് ചേരുന്ന സ്ഥലത്തെയും സൂചിപ്പിക്കുന്നു. അവയുടെ അര്ഥങ്ങള്സമാനം ആയവ ആകുന്നു.

  • ”നരകം” എന്ന എബ്രായ പദം സാധാരണയായി പഴയ നിയമത്തില്മരണത്തിന്റെ സ്ഥാനത്ത് സൂചിപ്പിക്കുന്നു.
  • പുതിയ നിയമത്തില്, “നരകം” എന്ന ഗ്രീക്ക് പദം സാധാരണയായി ദൈവത്തിനു എതിരേ മത്സരിച്ച ജനത്തിന്റെ ആത്മാക്കള്ക്ക് വേണ്ടി നിയമിച്ച സ്ഥലത്തെ സൂചിപ്പിക്കുന്നു. ഈ ആത്മാക്കള്“താഴേക്കു” നരകത്തിലേക്ക് പോകുന്നതായി സൂചിപ്പിച്ചിരിക്കുന്നു. ഇത് “മുകളിലേക്ക്” സ്വര്ഗ്ഗത്തിലേക്ക്, യേശുവില്വിശ്വസിക്കുന്നവരുടെ ആത്മാക്കള്വസിക്കുന്ന സ്ഥലത്തിലേക്ക് പോകുന്നതിനു വിരുദ്ധമായി കാണപ്പെടുന്നതാണ്.
  • ”നരകം” എന്ന പദം വെളിപ്പാട് പുസ്തകത്തിലെ “മരണം” എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്നു. അന്ത്യകാലത്തില്, മരണവും പാതാളവും നരകം എന്ന അഗ്നിക്കടലില്ഏറിയപ്പെടും.

പരിഭാഷ നിര്ദേശങ്ങള്:

  • പഴയനിയമ പദമായ പാതാളം എന്നത് “മൃതന്മാരുടെ സ്ഥലം” അല്ലെങ്കില്“മരിച്ച ആത്മാക്കളുടെ സ്ഥലം” എന്ന് പരിഭാഷ ചെയ്യാം. ചില പരിഭാഷകള്ഇതിനെ “അഗാധ കൂപം” അല്ലെങ്കില്“മരണം”, എന്ന് സാഹചര്യം അനുസരിച്ച് പരിഭാഷ ചെയ്യാം.
  • പുതിയ നിയമ പദമായ “പാതാളം” എന്നത് “അവിശ്വാസികളായ മരിച്ചവരുടെ സ്ഥലം” അല്ലെങ്കില്“മരിച്ചവരുടെ യാതനാ സ്ഥലം” അല്ലെങ്കില്“മരിച്ചവരായ അവിശ്വാസികളായ ആളുകളുടെ ആത്മാക്കളുടെ സ്ഥലം” എന്നിങ്ങനെ പരിഭാഷ ചെയ്യാവുന്നതാണ്.
  • ചില പരിഭാഷകളില്“പാതാളം” എന്നും “നരകം” എന്നും ഉള്ള പദങ്ങള്പരിഭാഷ ചെയുന്ന ഭാഷയുടെ ശബ്ദ ഘടനയ്ക്ക് അനുസൃതമായി ക്രമീകരിച്ചു വെച്ചിട്ടുണ്ട്. (കാണുക:അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം)
  • ഓരോ പദത്തെയും ഒരു പദസഞ്ചയവും കൂടെ ചേര്ത്ത് വിശദീകരി ക്കാവുന്നതാണ്, ഇപ്രകാരം ചെയ്യുന്നതിന് ഉദാഹരണമായി, “നരകം, മരിച്ചതായ ആളുകള്ഉള്ള സ്ഥലം” എന്നും “പാതാളം, മരിച്ചവരുടെ സ്ഥലം” എന്നും രേഖപ്പെടുത്താം.

(പരിഭാഷ നിര്ദേശങ്ങള്:അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം)

(കാണുക: മരണം, സ്വര്ഗ്ഗം, നരകം, കല്ലറ)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H7585, G86