ml_tw/bible/kt/filled.md

4.7 KiB

പരിശുദ്ധാത്മാവിനാല്നിറയുക

നിര്വചനം:

“പരിശുദ്ധാത്മാവിനാല്നിറയുക” എന്ന പദസഞ്ചയം, ഒരു മനുഷ്യന്പരിശുദ്ധാത്മാവിനാല്ദൈവത്തിന്റെ ഹിതം ചെയ്യുവാനായി ശക്തീകരിക്കപ്പെടുന്നതിനെ വിശദീകരിക്കുവാനായി ഉപയോഗിക്കുമ്പോള്ഉപമാനമായി ഉപയോഗിക്കുന്ന പദപ്രയോഗമാണ്.

  • ”നിറയുക” എന്ന പദപ്രയോഗം സാധാരണയായി പ്രകടിപ്പിക്കുന്ന അര്ത്ഥം “നിയന്ത്രിക്കുന്നത്” എന്നാണ്.
  • ജനം പരിശുദ്ധാത്മാവിന്റെ നടത്തിപ്പിലും ദൈവം അവരെക്കുറിച്ച് ചെയ്യുവാന്ആവശ്യപ്പെടുന്നതു നിവര്ത്തിക്കുന്നതിനും വേണ്ടി സഹായിപ്പാന്തന്നില് ആശ്രയിക്കുകയും ചെയ്യുമ്പോള്ജനം ”പരിശുദ്ധാത്മാവിനാല്നിറയുന്നു.”

പരിഭാഷ നിര്ദേശങ്ങള്:

  • ഈ പദം “പരിശുദ്ധാത്മാവിനാല്ശക്തീകരിക്കപ്പെടുക” അല്ലെങ്കില്“പരിശുദ്ധാത്മാവിനാല്നിയന്ത്രിക്കപ്പെടുക” എന്നു പരിഭാഷപ്പെടുത്താം. എന്നാല്ഇതു പരിശുദ്ധാത്മാവ് എന്തെങ്കിലും ചെയ്യുവാനായി മനുഷ്യരെ നിര്ബന്ധിപ്പിക്കുന്നു എന്ന ധ്വനി നല്കരുത്.
  • ”അവന്പരിശുദ്ധാത്മാവിനാല്നിറയപ്പെട്ടു” എന്നത് പോലെ ഉള്ള വാചകം “അവന്ആത്മശക്തിയുടെ നിറവില്ജീവിക്കുന്നവനായിരുന്നു” അല്ലെങ്കില്“താന്സമ്പൂര്ണ്ണമായി പരിശുദ്ധാത്മാവിനാല്നയിക്കപ്പെട്ടിരുന്നു” അല്ലെങ്കില്“പരിശുദ്ധാത്മാവ് അവനെ പൂര്ണമായി നയിച്ചു വന്നിരുന്നു.” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
  • ഈ പദം “ആത്മാവിനാല്ജീവിക്കുക” എന്നു അര്ത്ഥം വരുന്ന പദപ്രയോഗവുമായി സാമ്യമുള്ളതാണ്, എന്നാല്“പരിശുദ്ധാത്മാവിനാല്നിറയുക” എന്നത് ഒരു വ്യക്തി തന്റെ ജീവിതത്തിന്മേല്സമ്പൂര്ണ്ണമായി പരിശുദ്ധാത്മാവിനു നിയന്ത്രണം അല്ലെങ്കില്സ്വാധീനം അനുവദിക്കു ന്നതിന് ഊന്നല്നല്കുന്നതിനെ കുറിക്കുന്നു. ആയതിനാല്, സാധ്യമെങ്കില്ഈ പദപ്രയോഗങ്ങള്വ്യത്യസ്ത നിലകളില്പരിഭാഷ ചെയ്യേണ്ടതാണ്.

(കാണുക:പരിശുദ്ധാത്മാവ്)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G40, G4130, G4137, G4151