ml_tw/bible/kt/blood.md

7.8 KiB
Raw Permalink Blame History

രക്തം

നിര്‍വചനം:

“രക്തം” എന്ന പദം ഒരു മനുഷ്യന്‍റെ ചര്‍മ്മത്തില്‍ഉളവാകുന്ന പരിക്ക് അല്ലെങ്കില്‍മുറിവില്‍കൂടെ പുറത്തേക്ക് വരുന്ന ചുവന്ന ദ്രവത്തെ കുറിക്കുന്നു. ഒരു മനുഷ്യന്‍റെ മുഴുവന്‍ശരീരത്തിനാവശ്യമായ ജീവന്‍നല്‍കുന്ന പോഷകങ്ങള്‍കൊണ്ടുവരുന്നത് രക്തമാണ്.

  • രക്തം ജീവനെ കുറിക്കുന്നു അത് ചൊരിയപ്പെടുകയോ ഒഴിക്കപ്പെടുകയോ ചെയ്യുമ്പോള്‍, അത് ജീവന്‍റെ നഷ്ടത്തെ, അല്ലെങ്കില്‍മരണത്തെ സൂചിപ്പിക്കുന്നു.
  • ജനം ദൈവത്തിനു യാഗമര്‍പ്പിക്കുമ്പോള്‍, അവര്‍ഒരു മൃഗത്തെ കൊല്ലുകയും അതിന്‍റെ രക്തം യാഗപീഠത്തില്‍ഒഴിക്കുകയും ചെയ്യുന്നു.

ഇതു ജനത്തിന്‍റെ പാപങ്ങള്‍ക്ക്‌പരിഹാരമായി മൃഗത്തിന്‍റെ ജീവന്‍നല്‍കി യെന്നു പ്രതീകാത്മകമായി അടയാളപ്പെടുത്തുന്നു.

  • ക്രൂശിലെ തന്‍റെ മരണത്താല്‍, യേശുവിന്‍റെ രക്തം മനുഷ്യന്‍റെ പാപത്തിനര്‍ഹ മായ പ്രായശ്ചിത്തം നല്‍കി അവരെ ശുദ്ധീകരിച്ചുവെന്നു പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.
  • ”മാംസവും രക്തവും” എന്ന ആശയം മനുഷ്യ വര്‍ഗ്ഗത്തെ സൂചിപ്പിക്കുന്നു.
  • “സ്വന്ത മാംസവും രക്തവും” എന്ന ആശയം ജീവശാസ്ത്രപരമായി ബന്ധമുള്ള ആളുകളെ സൂചിപ്പിക്കുന്നു.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • ഈ പദം ലക്ഷ്യമിട്ടിരിക്കുന്ന ഭാഷയില്‍രക്തത്തിന് ഉപയോഗിക്കുന്ന പദം ഏതാണോ അതുപയോഗിച്ചു വേണം പരിഭാഷ നിര്‍വഹിക്കേണ്ടത്.
  • “മാംസവും രക്തവും” എന്ന ആശയം “ജനം” അല്ലെങ്കില്‍“മനുഷ്യ വര്‍ഗ്ഗം” എന്നു പരിഭാഷപ്പെടുത്താവുന്നതാണ്.
  • സാഹചര്യത്തിനനുസരിച്ച്, “എന്‍റെ സ്വന്ത മാംസവും രക്തവും” എന്നത് “എന്‍റെ സ്വന്ത കുടുംബം” അല്ലെങ്കില്‍“എന്‍റെ സ്വന്ത ബന്ധുക്കള്‍” അല്ലെങ്കില്‍“എന്‍റെ സ്വന്ത ജനം” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
  • ലക്ഷ്യമിട്ടിരിക്കുന്ന ഭാഷയില്‍ഇതേ അര്‍ത്ഥമുള്ള ആശയം ഉപയോഗിച്ചിട്ടുണ്ടെ ങ്കില്‍, അത് “മാംസവും രക്തവും” എന്ന ആശയം പരിഭാഷപ്പെടുത്തുവാന്‍ഉപയോഗിക്കാം.

(കാണുക:മാംസം)

ദൈവവചന സൂചികകള്‍:

ദൈവവചന കഥകളില്‍നിന്നുള്ള ഉദാഹരണങ്ങള്‍;

  • 08:03 യോസേഫിന്‍റെ സഹോദരന്മാര്‍ഭവനത്തിലേക്ക്‌മടങ്ങുന്നതിനു മുന്‍പ്, അവര്‍യോസേഫിന്‍റെ അങ്കി വലിച്ചുകീറുകയും ആടിന്‍റെ രക്തത്തില്‍ മുക്കുകയും ചെയ്തു.
  • 10:03 ദൈവം നൈല്‍നദിയിലെ വെള്ളം രക്തമാക്കി മാറ്റി, എന്നാല്‍ഫറവോനോ ഇസ്രയേല്യരെ പോകുവാന്‍അനുവദിച്ചിരുന്നില്ല.
  • 11:05 ഇസ്രയേല്യരുടെ എല്ലാഭവനങ്ങളിലും കതകിനുച്ചുറ്റും രക്തം ഉണ്ടായിരുന്നു, അതുകൊണ്ട് ദൈവം അവരുടെ ഭവനങ്ങളെ വിട്ടുപോകുകയും അകത്തുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരായിരിക്കുകയും ചെയ്തു. കുഞ്ഞാടിന്‍റെ രക്തം ഹേതുവായി അവര്‍രക്ഷപ്പെട്ടു.
  • 13:09 യാഗാര്‍പ്പിതമായ മൃഗത്തിന്‍റെ രക്തം മനുഷ്യന്‍റെ പാപം മറയ്ക്കു കയും ദൈവദൃഷ്ടിയില്‍ആ വ്യക്തി ശുദ്ധനാക്കപ്പെടുകയും ചെയ്തിരുന്നു.
  • 38:05 അനന്തരം യേശു ഒരു പാനപാത്രം എടുത്തു പറഞ്ഞത്, “ഇതു പാനം ചെയ്യുക. ഇതു പാപങ്ങളുടെ മോചനത്തിനായി ചിന്തപ്പെടുന്ന പുതിയ ഉടമ്പടിയുടെ എന്‍റെ രക്തം ആകുന്നു.
  • 48:10 ആരെങ്കിലും യേശുവില്‍വിശ്വസിച്ചാല്‍, യേശുവിന്‍റെ രക്തം ആ വ്യക്തിയുടെ പാപങ്ങള്‍പോക്കുകയും, ദൈവത്തിന്‍റെ ശിക്ഷാവിധിയില്‍നിന്ന് ഒഴിഞ്ഞു പോകുകയും ചെയ്യുന്നു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H1818, H5332, G129, G130, G131, G1420