ml_tw/bible/kt/flesh.md

6.3 KiB

മാംസം

നിര്വചനം:

ദൈവ വചനത്തില്, “മാംസം” എന്ന പദം അക്ഷരീകമായി മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃദുവായ കലകളെ സൂചിപ്പിക്കുന്നു.

  • ദൈവ വചനവും ‘മാംസം” എന്ന പദം എല്ലാമാനുശ്യ വര്ഗ്ഗത്തെയും ജീവനുള്ള ജന്തുക്കളെയും സൂചിപ്പിക്കുവാനായി ഉപമാന രൂപേണ ഉപയോഗിക്കുന്നു.
  • പുതിയ നിയമത്തില്, “മാംസം” എന്ന പദം മനുഷ്യരുടെ പാപം നിറഞ്ഞ സ്വഭാവത്തെ സൂചിപ്പിക്കുന്നു. ഇതു സാധാരണയായി അവരുടെ ആത്മീയ സ്വഭാവത്തിന് വിരുദ്ധമായ നിലയില്ഉപയോഗിക്കുന്നു.
  • ”സ്വന്ത മാംസവും രക്തവും” എന്ന പദപ്രയോഗം ജീവശാസ്ത്ര പരമായി മാതാപിതാക്കള്, കൂടപ്പിറപ്പുകള്, കുഞ്ഞ്, അല്ലെങ്കില്കൊച്ചുമക്കള്എന്നിങ്ങനെ വേറൊരു വ്യക്തിയുമായി ബന്ധമുള്ളവരെ സൂചിപ്പിക്കുന്നു.
  • ”മാംസവും രക്തവും” എന്ന പദപ്രയോഗം ഒരു വ്യക്തിയുടെ പൂര്വികന്മാരെയോ സന്തതികളെയോ സൂചിപ്പിക്കുന്നതാണ്. “ഏക മാംസം” എന്ന പദ പ്രയോഗം വിവാഹത്തില്ഒരു പുരുഷനും ഒരു സ്ത്രീയും ഐക്യപ്പെടുന്നതിനെ സൂചിപ്പിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ഒരു മൃഗത്തിന്റെ ശരീരം സംബന്ധിച്ച്, “മാംസം” എന്നത് ‘ശരീരം” അല്ലെങ്കില്“തോല്” അല്ലെങ്കില്“ഇറച്ചി” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • എല്ലാ ജീവരാശികളെയും പൊതുവില്സൂചിപ്പിക്കുവാനായി ഉപയോഗിക്കുമ്പോള്, ഈ പദത്തെ “ജീവനുള്ളവ” അല്ലെങ്കില്“ജീവനുള്ള സകലവും” എന്നു പരിഭാഷ ചെയ്യാം.
  • പൊതുവായി സകല ജനത്തെയും സൂചിപ്പിക്കുമ്പോള്, ഈ പദം “ജനം” അല്ലെങ്കില്മനുഷ്യര്” അല്ലെങ്കില്“ജീവനോടിരിക്കുന്ന സകലരും” എന്നു പരിഭാഷ ചെയ്യാം.
  • ”മാംസവും രക്തവും” എന്ന പദപ്രയോഗം “ബന്ധുക്കള്” അല്ലെങ്കില്“കുടുംബം” അല്ലെങ്കില്“ബന്ധുജനം” അല്ലെങ്കില്“കുടുംബ വംശം” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. “പൂര്വികന്മാര്” അല്ലെങ്കില്“സന്തതികള്” എന്നിങ്ങനെ പരിഭാഷ ചെയ്യേണ്ടതായ സാഹചര്യങ്ങളും ഉണ്ടാകാം.
  • ചില ഭാഷകളില്“മാംസവും രക്തവും” എന്നതിനുള്ള അര്ത്ഥത്തോടു സമാനത പുലര്ത്തുന്ന പദ പ്രയോഗം ഉണ്ടായിരിക്കാം.
  • “ഒരു മാംസമായി തീരുക” എന്ന പദ പ്രയോഗം ‘ലൈംഗികമായി ഒന്നുചേരുക” അല്ലെങ്കില്“ഒരു ശരീരം എന്നപോലെ ആകുക” അല്ലെങ്കില്“ശരീരത്തിലും ആത്മാവിലും ഒരേ വ്യക്തിയായി തീരുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. ഈ പദ പ്രയോഗത്തിന്റെ പരിഭാഷ നിര്ദ്ധിഷ്ട ഭാഷയിലും സംസ്കാരത്തിലും സ്വീകാര്യം ആയതാണോ എന്നു പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. (കാണുക:ഭവ്യോക്തി). ഒരു പുരുഷനും സ്ത്രീയും “ഒരേ മാംസം ആയിത്തീരുന്നു” എന്നത് അക്ഷരീകമായി അവര്ഒരു വ്യക്തിയായി തീരുന്നു അര്ത്ഥമാക്കുന്നില്ല, ഇതു ഒരു ഉപമാനം ആണെന്ന് മനസ്സിലാക്കേണ്ടത് ഉണ്ട്.

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H829, H1320, H1321, H2878, H3894, H4207, H7607, H7683, G2907, G4559, G4560, G4561