ml_tw/bible/kt/birthright.md

2.9 KiB

ജന്മാവകാശം

നിര്വചനം

“ജന്മാവകാശം” എന്നപദം ദൈവവചനത്തില്ഒരു കുടുംബത്തിലെ ആദ്യജാതന് നല്കപ്പെടുന്ന ബഹുമാനം, കുടുംബപ്പേര്, സാധാരണയായി നല്കപ്പെടുന്ന ഭൌതിക സ്വത്ത് ആദിയായവയെ സൂചിപ്പിക്കുന്നു.

  • ആദ്യജാതന് പിതാവിന്റെ സമ്പത്തില്നിന്ന് രണ്ടു മടങ്ങ്അവകാശവും ജന്മാവകാശമായി ഉള്പ്പെട്ടിരുന്നു.
  • ഒരു രാജാവിന്റെ ആദ്യജാതന് സാധാരണയായി പിതാവിന്റെ മരണാന്തരം ജന്മാവകാശമായി ഭരണാധികാരം നല്കുമായിരുന്നു.
  • എശാവ് തന്റെ ജന്മാവകാശത്തെ ഇളയ സഹോദരന്യാക്കോബിന് വിറ്റു. ഇതുനിമിത്തം, എശാവിനു പകരം യാക്കോബ് ആദ്യജാതന്റെ അനുഗ്രഹം അവ കാശമാക്കുവാന്ഇടയായി.
  • ജന്മാവകാശമെന്നത് കുടുംബ സന്തതികളുടെ പരമ്പരയെ ആദ്യജാതന്മാരുടെ വംശാവലിയില്കൂടെയാണ് കണക്കാക്കപ്പെട്ടിരുന്നത്.

പരിഭാഷ നിര്ദേശങ്ങള്:

  • ”ജന്മാവകാശം” എന്ന പദം “ ആദ്യജാതന്റെ അവകാശവും സമ്പത്തും” അല്ലെങ്കില്“കുടുംബ ബഹുമാനം” അല്ലെങ്കില്“ആദ്യജാതനുള്ള വിശേഷാധികാരങ്ങളും അവകാശങ്ങളും” എന്നീ പരിഭാഷകള്ഉള്പ്പെടുത്താം.

(കാണുക: ആദ്യജാതന്, അവകാശമാക്കുക, സന്തതി)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H1062, G4415