ml_tw/bible/kt/ark.md

4.1 KiB

പെട്ടകം

നിര്വചനം

“പെട്ടകം” എന്ന പദം അക്ഷരികമായി, എന്തിനെയെങ്കിലും സൂക്ഷിക്കുവാനോ സംരക്ഷിക്കുവാനോ ആയി തടികൊണ്ട് നിര്മ്മിച്ച ദീര്ഘചതുരാകൃതിയിലുള്ള പെട്ടി എന്നു സൂചിപ്പിക്കുന്നു. ഒരു പെട്ടകം അതു ഏതു കാര്യത്തിനുവേണ്ടി ഉപയോഗിക്കുന്നുവോ അതനുസരിച്ച് വലുതോ ചെറുതോ ആയിരിക്കാം.

  • ഇംഗ്ലിഷ് വേദപുസ്തകത്തില്, “പെട്ടകം” എന്ന പദം ആദ്യമായി ഉപയോഗിച്ച ത് വളരെ വലിയ, ദീര്ഘചതുരാകൃതിയിലുള്ള, തടിയാല്നോഹ ഒരു പടക് നിര്മ്മിച്ചു. ആ പടകിന് പരന്ന അടിഭാഗവും, ഒരു മേല്ക്കൂരയും ചുവരുകളും ഉണ്ടായി രുന്നു. ഈ പദത്തിന് “വളരെ വലിയ പടക്” അല്ലെങ്കില്“ചങ്ങാടം” അല്ലെങ്കില്“ചരക്കു കപ്പല്” അല്ലെങ്കില്“വലിപ്പമുള്ള പെട്ടക ആകൃതിയിലുള്ള പടക്” എന്നിങ്ങനെ യുള്ള പദങ്ങളാല്പരിഭാഷപ്പെടുത്താം.
  • ഈ വലുപ്പമേറിയ പടകിനെ സൂചിപ്പിക്കുവാന്എബ്രായഭാഷയില്നല്കിയ അതെ പദം തന്നെയാണ് നൈല്നദിയില്മോശെയെ ഒളിപ്പിക്കുവാനായി തന്റെ മാതാവ് ഉപയോഗിച്ച കുട്ട അല്ലെങ്കില്പെട്ടകത്തിനും നല്കപ്പെട്ടിരുന്നത്. ആക്കാര്യത്തില് അത് “കുട്ട’’ എന്നുതന്നെയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
  • ഉടമ്പടിപ്പെട്ടകം” എന്ന പദസഞ്ചയത്തില്“പെട്ടകം” എന്നതിന് വ്യത്യസ്തമായ എബ്രായപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതു “പെട്ടി” അല്ലെങ്കില്“ഉറപ്പുള്ള വലിയ പെട്ടകം” അല്ലെങ്കില്“സംഭരണി” എന്നു പരിഭാഷപ്പെടുത്താം.
  • “പെട്ടകം” എന്ന പദം പരിഭാഷപ്പെടുത്തുമ്പോള്, ഉപയോഗിക്കുന്ന ഓരോ സാഹചര്യങ്ങളെയും ഏതു അളവില്എന്നതിനെയും ഏതു ആവശ്യത്തിനാണ് എന്നതിനെയും പരിഗണിക്കേണ്ടതാണ്.

(കാണുക: ഉടമ്പടിപ്പെട്ടകം, കുട്ട)

ദൈവവചന സൂചിക:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H727, H8392, G2787