ml_tw/bible/kt/amen.md

5.4 KiB

ആമേന്, സത്യമായും

നിര്വചനം

“ആമേന്” എന്നത് ഒരു വ്യക്തി പ്രസ്താവിച്ച തിനു ഉറപ്പ് നല്കുന്നതിനോ ശ്രദ്ധ പതിപ്പിക്കുന്നതിനോ ഉപയോഗിക്കുന്ന പദം. ഇതു സാധാരണയായി പ്രാര്ഥനയുടെ അവസാനം ഉപയോഗിക്കുന്നു. ചില സന്ദര്ഭങ്ങളില് ഇതു “സത്യമായും’’ എന്നു പരിഭാഷപ്പെടുത്തുന്നു.

  • പ്രാര്ഥനയുടെ അവസാനത്തില് ഉപയോഗിക്കുമ്പോള്, “ആമേന്” എന്നത് ആ പ്രാര്ത്ഥനയെ അംഗീകരിക്കുന്നു അല്ലെങ്കില് ആ പ്രാര്ത്ഥന സഫലമാകട്ടെ എന്നുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു എന്നര്ത്ഥം.
  • തന്റെ ഉപദേശത്തില് യേശു, “ആമേന്” എന്നു താന് പറഞ്ഞ സത്യത്തെ സ്ഥിരീകരിക്കുവാനായി പറഞ്ഞിട്ടുണ്ട്. താന്മുന്പേ പറഞ്ഞതിനോട് ബന്ധപ്പെടുത്തേണ്ടതിനു തുടര്ന്നു പറയുന്നതിനോട് “ഞാന്നിങ്ങളോട് പറയുന്നു” എന്നു സാധാരണയായി പറയാറുണ്ട്.
  • ഈ രീതിയില് യേശു “ആമേന്” എന്നു ഉപയോഗിക്കുമ്പോള് ചില ഇംഗ്ലിഷ് ഭാഷാന്തരങ്ങളില്(ULB യിലും) “തീര്ച്ചയായും” അല്ലെങ്കില് “സത്യമായും” എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
  • ”സത്യമായും” എന്നതിനുള്ള വേറൊരു അര്ത്ഥം ചില സന്ദര്ഭങ്ങളില് “തീര്ച്ച യായും” അല്ലെങ്കില് “കണിശമായും” എന്നു പ്രഭാഷകന് പറയുന്നതിനെ ഉറപ്പിക്കുവാനായി പരിഭാഷപ്പെടുത്തുന്നുണ്ട്.

പരിഭാഷ നിര്ദേശങ്ങള്

  • പ്രസ്താവിക്കപ്പെട്ടവയെ ഉറപ്പിക്കുന്നതായ ഏതെങ്കിലും പ്രത്യേക പദമോ പദസഞ്ചയമോ ലക്ഷ്യമിട്ടിരിക്കുന്ന ഭാഷയില് ഉണ്ടെങ്കില്അത് പരിഗണിക്കുക.
  • ഒരു പ്രാര്ഥനയുടെ അവസാനമോ അല്ലെങ്കില് എന്തെങ്കിലും ഉറപ്പിക്കുവാനോ “ആമേന്” എന്നത് ഉപയോഗിക്കുമ്പോള് “അത് അപ്രകാരം ഭവിക്കട്ടെ” അല്ലെങ്കില് “അപ്രകാരം സംഭവിക്കട്ടെ” അല്ലെങ്കില് “അത് സത്യം തന്നെ” എന്നു പരിഭാഷപ്പെ ടുത്താവുന്നതാണ്.
  • യേശു പ്രസ്താവിക്കുമ്പോള്, “സത്യമായും ഞാന്നിങ്ങളോട് പറയുന്നു” എന്നത് “അതെ, ഞാന്വാസ്തവമായി നിങ്ങളോട് പറയുന്നു” അല്ലെങ്കില്“ഞാന്നിങ്ങളോട് പറയുന്നത്, യഥാര്ത്ഥമാകുന്നു” എന്നും പരിഭാഷപ്പെടുത്താം.
  • ”സത്യമായും,സത്യമായും ഞാന് നിങ്ങളോട് പറയുന്നു” എന്ന പദസഞ്ചയം “ഞാന്വളരെ താല്പ്പര്യത്തോടെ ഇതു നിങ്ങളോട് പറയുന്നു” അല്ലെങ്കില് “ഞാന്നിങ്ങളോട് പറയുന്നത് സത്യമാകുന്നു” എന്നു പരിഭാഷപ്പെടുത്താം.

(കാണുക: നിറവേറ്റുക. സത്യം)

ദൈവവചന സൂചികകള്

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H543, G281