ml_ta/translate/translate-wforw/01.md

12 KiB

നിർവ്വചനം

വാക്കിനു വാക്കു പകരം വച്ചുള്ള വിവര്‍ത്തനം എന്നാൽ ഏറ്റുവും പദാനുപദമായ വിവര്‍ത്തന ശൈലിയാണ്. ഇത് വിവര്‍ത്തനം ചെയ്യുവാൻ പറ്റിയ ഒരു നല്ല മാർഗം അല്ല. വാക്കിനു വാക്കു പകരം വച്ചുള്ള വിവര്‍ത്തനം, മൂല ഭാഷയ്ക്കു സമാനമായ വാക്കുകൾ ലക്ഷ്യ ഭാഷയിൽ കണ്ടെത്തി പകരം വയ്ക്കുകയാണ് ചെയ്യുക.

പദാനുപദ വിവർത്തനങ്ങള്‍

  • ഇവിടെ ഒരു സമയത്തു ഒരു വാക്കിലാവും ശ്രദ്ധ
  • ലക്ഷ്യ ഭാഷയിലെ വാക്യങ്ങളുടെ സ്വാഭാവികത, വചന ഘടന, വാക്യഅലങ്കാരങ്ങൾ ഒക്കെ അവഗണിക്കപ്പെടും
  • വാക്കിനു വാക്കു പകരം വച്ചുള്ള വിവർത്തനത്തിന്‍റെ പ്രക്രിയ വളരെ ലളിതമാണ്
  • മൂല ഭാഷയിലെ ആദ്യത്തെ വാക്കു അതിനു സമാനമായ ലക്ഷ്യ ഭാഷയിലെ വാക്കിനാൽ പകരം വയ്ക്കും.
  • ഇത് പിന്നീട് അടുത്ത വാക്കിനും ആവർത്തിക്കും. ആ വാക്യം തീരുന്നതു വരെ ഇത് തുടരും.
  • വാക്കിനു വാക്കു പകരം വച്ചുള്ള വിവർത്തനം അതിന്‍റെ ലാളിത്യത്താൽ ആകർഷിണീയമാണ്. എന്നാൽ, വളരെ നിലവാരം കുറഞ്ഞ വിവർത്തനമാകും ഇത് നൽകുക.

വാക്കിനു വാക്കു പകരം വച്ചുള്ള വിവർത്തനം, വായിക്കുവാൻ വളരെ വികൃതമായ വിവർത്തനങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും അവ അവ്യക്തവും, തെറ്റായ അർഥം നൽകുന്നതോ അഥവാ ഒരു അർഥവും നല്കാത്തവയും ഒക്കെ ആകാം. ഇത്തരം വിവർത്തനം അതിനാൽ ഉപയോഗിക്കുവാൻ പാടില്ല. താഴെ ഇതിനു ചില ഉദാഹരണങ്ങൾ നൽകിയിരിക്കുന്നു:

വാക്കുകളുടെ ക്രമം

ULT 'ൽ  ലൂക്കോസ് 3:16-ലെ വാക്യങ്ങളുടെ ഒരു ഉദാഹരണം ഇതാ.

യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറ് അഴിക്കുവാൻ പോലും എനിക്ക് യോഗ്യതയില്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.

ഈ വിവർത്തനം സ്പഷ്ടവും മനസ്സിലാക്കുവാൻ എളുപ്പവുമാണ്. എന്നാൽ ഇത് വിവര്‍ത്തകകർ വാക്കിനു വാക്കു പകരം വച്ചുള്ള വിവർത്തനം ചെയ്തിരുന്നെങ്കിൽ, ആ വിവർത്തനം എങ്ങിനെയാകുമായിരുന്നു?

താഴെ ഗ്രീക്കിൽ നിന്നും ഇംഗ്ലീഷിലേക്കു വാക്കിനു വാക്കു പകരം വച്ചുള്ള വിവർത്തനം ചെയ്തു നൽകിയിരിക്കുന്നു. ഗ്രീക്കിലെ അതെ വാക്കുകളുടെ ക്രമം ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഉത്തരം നൽകി പറഞ്ഞു എല്ലാവരോടും യോഹന്നാൻ ഞാൻ ഏതായാലും വെള്ളം കൊണ്ട് സ്നാനം ചെയ്യും നീ അവൻ വരും പക്ഷെ ആരോ ബലവാൻ എന്നെക്കാൾ ആരുടെ ഇല്ല ഞാൻ യോഗ്യത അഴിക്കാൻ ചെരുപ്പിന്‍റെ വാറ് റ് അവന്‍റെ അവൻ നിന്നെ സ്നാനം ചെയ്യും ആത്‌മാവ്‌ പരിശുദ്ധ തീയും

ഇത് വളരെ വികൃതമായ വിവർത്തനവും, ഇംഗ്ലീഷിൽ അര്‍ത്ഥമില്ലാത്തതും ആകുന്നു.

വീണ്ടും ULT 'ലെ വിവര്‍ത്തനം ശ്രദ്ധിക്കൂ. ഇംഗ്ലീഷ് ULT വിവര്‍ത്തകര്‍ യഥാർത്ഥ ഗ്രീക്ക് വാക്കു ക്രമം നിലനിർത്തിയില്ല. അവർ ആ വാക്കുകളെ വാക്യത്തിനുള്ളിൽ ക്രമം മാറ്റി ഇട്ടു ഇംഗ്ലീഷ് വ്യാകരണത്തിനു ചേരുന്ന വിധം മാറ്റി എടുത്തു. ചില സ്ഥലങ്ങളിൽ വാക്യങ്ങൾ മാറ്റുകയും ചെയ്തു. ഉദാഹരണത്തിന് ഇംഗ്ലീഷ് ULT'ൽ"യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞത്:." എന്ന് പറയുന്നതിന് പകരം ""എല്ലാവരോടും യോഹന്നാൻ ഉത്തരം പറഞ്ഞത്: " എന്ന് ഉപയോഗിച്ച്. അവർ വ്യത്യസ്ത വാക്കുകൾ വ്യത്യസ്ത ക്രമത്തിൽ ഉപയോഗിച്ചത് വഴി ആ ശകലം സ്വാഭാവിക്കാമായി തോന്നുകയും ശരിയായ അർഥം ആശയവിനിമയം നടത്തുന്നത്തിലും വിജയിച്ചു.

വിവര്‍ത്തനം, യഥാർത്ഥ ഗ്രീക്ക് ലേഖനത്തിന്‍റെ അതെ അർഥം നൽകണം. മേൽ പറഞ്ഞ ഉദാഹരണത്തിൽ ഇംഗ്ലീഷ് ULT വാക്കിന് പകരം വാക്കാൽ ഉള്ള വികൃതമായ വിവര്‍ത്തനത്തേക്കാൾ ഇത് നല്ലതാണ്.

പദ അർത്ഥങ്ങളുടെ ശ്രേണി

കൂടാതെ വാക്കിന് പകരം വാക്കാൽ ഉള്ള വിവര്‍ത്തനം വാക്കുകളുടെ പല അർത്ഥങ്ങളും പരിഗണിച്ചെന്നു വരില്ല. മിക്ക ഭാഷകളിലും വാക്കുകൾക്കു ഒന്നിൽ കൂടുതൽ അർഥം ഉണ്ടാകും. ഇവയിൽ ഏതെങ്കിലും ഒന്നിനെ മനസ്സിൽ വച്ചാകും ലേഖകൻ ആ ശകലം രചിച്ചത്. എന്നാൽ മറ്റൊരു ശകലത്തിൽ ഇതേ വാക്കു മറ്റൊരു അർത്ഥത്തോട് കൂടി ഉപയോഗിച്ചെന്നും വരാം. എന്നാൽ വാക്കിന് പകരം വാക്കാൽ ഉള്ള വിവര്‍ത്തനം ആ വാക്കിന്‍റെ ഒരു അർത്ഥമേ ആ വിവര്‍ത്തനത്തിൽ ഒട്ടാകെ ഉപയോഗിക്കുകയുള്ളു.

ഉദാഹരണത്തിന് ഗ്രീക്ക് പദം "അഗേലോസ്" എന്നത് മനുഷ്യ ദൂതനെന്നും മാലാഖയെന്നും അർത്ഥമുള്ള പദമാണ്.

ഞാൻ എന്‍റെ ദൂതനെ നിനക്ക്മുമ്പായി അയയ്ക്കുന്നു; അവൻ നിന്‍റെ മുമ്പിൽ നിനക്ക് വഴി ഒരുക്കും”എന്നു എഴുതിയിരിക്കുന്നത് അവനെക്കുറിച്ചാകുന്നു. ”( ലൂക്കോസ് 7:27)

ഇവിടെ അഗേലോസ്" എന്നത് മനുഷ്യ ദൂതനെയാണ് പരാമർശിക്കുന്നത്

ദൂതന്മാർഅവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: (ലൂക്കോസ് 2:15)

ഇവിടെ അഗേലോസ്" എന്നത് മാലാഖമാരെയാണ് പരാമർശിക്കുന്നത്

വാക്കിന് പകരം വാക്കാൽ ഉള്ള വിവര്‍ത്തനം ഈ വാക്കിനു രണ്ടു വചനത്തിലും ഒരേ അർഥം നൽകിയേനേ; അത് രണ്ടു തരം വസ്തുക്കളെ അഥവാ ജീവികളെയാണ് പരാമര്ശിക്കുന്നതെങ്കിൽ പോലും. ഇത് വായനക്കാരനെ ആകുലതയിൽ ആഴ്ത്തിയേനെ.

വാക്യലങ്കാരങ്ങൾ

കൂടാതെ, വാക്യലങ്കാരങ്ങൾ വാക്കിനു പകരം വാക്കാൽ ഉള്ള വിവര്‍ത്തനം തെറ്റായി വ്യാഖ്യാനിക്കും. വാക്യഅലങ്കാരങ്ങൾക്ക് അവയിൽ ഉള്ള വാക്കുകളുടെ അർഥം അല്ലാതെ മറ്റൊരു അർത്ഥവും ഉണ്ടാകും. ഇത് വാക്കാൽ വിവര്‍ത്തനം ചെയ്യുമ്പോൾ നഷ്ടമാകുന്നു. കൂടാതെ ലക്ഷ്യ ഭാഷയുടെ സ്വാഭാവികമായ വാക്ക് ക്രമത്തിൽ ഇതിനെ നൽകിയാലും, വായനക്കാർക്കു ലേഖകൻ ഉദ്ദേശിച്ച അർഥം ലഭിക്കാതെ പോകുന്നു. ഇത്തരം വാക്യഅലങ്കാരങ്ങൾ എങ്ങിനെ വിവര്‍ത്തനം ചെയ്യുവാൻ കഴിയും എന്നറിയാനായി ഇത് കാണുക: Figures of Speech