ml_ta/translate/translate-hebrewmonths/01.md

18 KiB

വിവരണം

ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ഹീബ്രു കലണ്ടർ പ്രകാരം പന്ത്രണ്ടു മാസങ്ങളാണ് ഉള്ളത്. പശ്ചാത്തിയ കലണ്ടറിനു വിപരീതമായി , ഇതിലെ ആദ്യ മാസം തുടങ്ങുന്നത് വടക്കൻ അർത്ഥതലത്തിലെ വസന്ത കാലത്താണ്. ചിലപ്പോൾ ഒരു മാസം അതിന്‍റെ നാമത്തിനാലും (ആബീബ്, സീവ്, സിവാൻ) ചിലപ്പോൾ അതിന്‍റെ കലണ്ടർ വർഷത്തിലെ ക്രമത്തിനാലും (ആദ്യത്തെ മാസം, രണ്ടാം മാസം, മൂന്നാം മാസം) എന്നിങ്ങനെയാണ് അറിയുന്നത്.

ഇത് ഒരു വിവർത്തന പ്രശ്നമാണെന്ന് അറിയാൻ കാരണങ്ങൾ

  • വായനക്കാർക്കു അവർക്കു പരിചിതമല്ലാത്ത മാസങ്ങളെ കുറിച്ച് വായിക്കുമ്പോൾ ആശ്ചര്യം തോന്നിയേക്കാം. കൂടാതെ തങ്ങൾ ഉപയോഗിക്കുന്ന മാസങ്ങളും ഇവയും ഏതു രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും സംശയം ഉണ്ടായേക്കാം.
  • ഒന്നാം മാസം, രണ്ടാം മാസം എന്നൊക്കെ പറയുന്നത് ഹീബ്രു കലണ്ടറിനെ ആസ്പദമാക്കിയാണെന്നും,അല്ലാതെ മറ്റൊരു കലണ്ടറുമല്ല പരാമര്‍ശിക്കുന്നതെന്നും വായനക്കാർക്കു മനസ്സിലാക്കണമെന്നില്ല.

ഹീബ്രു കലണ്ടറിലെ ഒന്നാം മാസം എപ്പോൾ തുടങ്ങുമെന്ന് വായനക്കാർക്കു അറിയണമെന്നില്ല. വേദപുസ്തകത്തിൽ ഏതെങ്കിലും ഒരു മാസം നടന്ന ഒരു സംഭവത്തെ കുറിച്ച് പരാമർശിക്കുമ്പോൾ, അത് ഏതു കാലാവസ്ഥയിലാണെന്നു വായനക്കാരന് മനസ്സിലായില്ലെങ്കിൽ, അതിനെ കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നതെന്നു അവർക്കു മനസ്സിലാക്കാൻ സാധിക്കില്ല.

ഹീബ്രു മാസങ്ങളുടെ പട്ടിക

താഴെ കൊടുത്തിരിക്കുന്നതാണ് ഹീബ്രു മാസങ്ങളുടെ പട്ടിക.അതിനോടൊപ്പം അവയെ കുറിച്ച് വിവര്‍ത്തനത്തിനു സഹായകമാകുന്ന കുറച്ചു വിവരങ്ങളും നൽകിയിരിക്കുന്നു.

** ആബിബ്**-(ഈ മാസം ബാബിലോണിയൻ നാടുകടത്തലിനു ശേഷം ** നിസ്സാൻ ** എന്ന് അറിയപ്പെട്ടിരുന്നു.) ഇതാണ് ഹീബ്രു കലണ്ടർ പ്രകാരമുള്ള ആദ്യ മാസം. ഇത് ദൈവം ഇസ്രായേലികളെ ഈജിപ്റ്റിലിൽ നിന്ന് പുറത്തു കൊണ്ടുവന്ന മാസവുമാണ്.ഇത് വസന്തകാലത്തിന്‍റെ തുടക്കത്തിലാണ് അപ്പോൾ വൈകി വരുന്ന മഴകളും ഉണ്ടാകും. ആളുകൾ തങ്ങളുടെ കൃഷിയുടെ വിളവെടുപ്പ് കാലവും. പാശ്ചാത്യ കലണ്ടർ പ്രകാരം മാർച്ച് അവസാനവും ഏപ്രിലിന്‍റെ തുടക്കത്തിലുമാണ് ഈ മാസം. പെസഹാ ആഘോഷങ്ങൾ ആബീബ് 10'നാണു തുടങ്ങിയത് അത് കഴിഞ്ഞയുടനെ പുളിപില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളും, അതിനു കുറച്ചാഴ്ചകൾ കഴിഞ്ഞാൽ കൊയ്ത്തിന്‍റെ പെരുന്നാളും ആഘോഷിക്കുന്നു.

** സിവ്** - ഇതാണ് ഹീബ്രു കലണ്ടർ പ്രകാരമുള്ള രണ്ടാം മാസം. ഇത് കൊയ്ത്തിന്റെന്‍റെ കാലമാണ്. പാശ്ചാത്യ കലണ്ടർ പ്രകാരം ഏപ്രിലിന്‍റെ അവസാന ഭാഗവും മെയ് മാസത്തിന്‍റെ ആദ്യ ഭാഗവുമാകുന്നു ഇത്.

** ശിവൻ** - ഇതാണ് ഹീബ്രു കലണ്ടർ പ്രകാരമുള്ള മൂന്നാം മാസം. ഇത് കൊയ്ത്തിന്‍റെ അവസാന കാല വും,വരണ്ട കാലാവസ്ഥയുടെ തുടക്കവുമാണ്. പാശ്ചാത്യ കലണ്ടർ പ്രകാരം മെയ് മാസത്തിന്‍റെ അവസാന ഭാഗവും ജൂൺ മാസത്തിന്‍റെ ആദ്യ ഭാഗവുമാകുന്നു ഇത്. ആഴ്ചകളുടെ വിരുന്നു ശിവൻ 6'നു ആഘോഷിക്കപ്പെടുന്നു.

** ടമ്മൂസ്** - ഇതാണ് ഹീബ്രു കലണ്ടർ പ്രകാരമുള്ള നാലാം മാസം. ഇത് വരണ്ട കാലമാണ്. പാശ്ചാത്യ കലണ്ടർ പ്രകാരം ജൂൺ മാസത്തിന്‍റെ അവസാന ഭാഗവും ജൂലൈ മാസത്തിന്‍റെ ആദ്യ ഭാഗവുമാകുന്നു ഇത്.

** അബ്ബ** - ഇതാണ് ഹീബ്രു കലണ്ടർ പ്രകാരമുള്ള അഞ്ചാം മാസം. ഇത് വരണ്ട കാലമാണ്. പാശ്ചാത്യ കലണ്ടർ പ്രകാരം ജൂലൈ മാസത്തിന്‍റെ അവസാന ഭാഗവും ഓഗസ്റ്റ് മാസത്തിന്‍റെ ആദ്യ ഭാഗവുമാകുന്നു ഇത്.

** എലൂൽ** - ഇതാണ് ഹീബ്രു കലണ്ടർ പ്രകാരമുള്ള ആറാം മാസം. ഇത് വരണ്ട കാല മഴ കാലത്തിന്‍റെ തുടക്കവുമാണ്. പാശ്ചാത്യ കലണ്ടർ പ്രകാരം ഓഗസ്റ്റ് മാസത്തിന്‍റെ അവസാന ഭാഗവും സെപ്റ്റംബർ മാസത്തിന്‍റെ ആദ്യ ഭാഗവുമാകുന്നു ഇത്.

** ഏഥാനീം** - ഇതാണ് ഹീബ്രു കലണ്ടർ പ്രകാരമുള്ള ഏഴാം മാസം. ഇത് മഴ കാലത്തിന്‍റെ തുടക്കമാണ്, അതിനാൽ വിളവ് ചെയ്യുവാൻ നിലം മൃദുവാകും. പാശ്ചാത്യ കലണ്ടർ പ്രകാരം സെപ്‌റ്റംബർ മാസത്തിന്‍റെ അവസാന ഭാഗവും ഒക്ടോബര്‍ര് മാസത്തിന്‍റെ ആദ്യ ഭാഗവുമാകുന്നു ഇത്. സമ്മേളനത്തിന്‍റെ വിരുന്നും പാപ പരിഹാരദിവസവും ഈ മാസത്തിലാണ് ആഘോഷിക്കപ്പെടുന്നത്.

** ബുൽ** - ഇതാണ് ഹീബ്രു കലണ്ടർ പ്രകാരമുള്ള എട്ടാം മാസം. ഇത് മഴ കാലമാണ്, അതിനാൽ ആളുകൾ നിലം ഉഴുതുമറിക്കുകയും വിത്തുകൾ വിതക്കുകയും ചെയ്യുന്നു . പാശ്ചാത്യ കലണ്ടർ പ്രകാരം ഒക്ടോബർ മാസത്തിന്‍റെ അവസാന ഭാഗവും നവംബർ മാസത്തിന്‍റെ ആദ്യ ഭാഗവുമാകുന്നു ഇത്.

** കിസ്ലേവ്** - ഇതാണ് ഹീബ്രു കലണ്ടർ പ്രകാരമുള്ള ഒമ്പതാം മാസം. ഇത് വിതക്കലിന്‍റെ അവസാന കാലവും തണുപ്പ് കാലത്തിന്‍റെ ആരംഭവുമാണ്. പാശ്ചാത്യ കലണ്ടർ പ്രകാരം നവംബര് മാസത്തിന്‍റെ അവസാന ഭാഗവും ഡിസംബർ മാസത്തിന്‍റെ ആദ്യ ഭാഗവുമാകുന്നു ഇത്.

** തെബെത്ത്** - ഇതാണ് ഹീബ്രു കലണ്ടർ പ്രകാരമുള്ള പത്താം മാസം. ഇത് തണുപ്പ് അവസാന കാലമാണ്. ഈ സമയം മഴയോ മഞ്ഞോ ഒക്കെ ഉണ്ടായേക്കാം. പാശ്ചാത്യ കലണ്ടർ പ്രകാരം ഡിസംബർ മാസത്തിന്‍റെ അവസാന ഭാഗവും ജനുവരി മാസത്തിന്‍റെ ആദ്യ ഭാഗവുമാകുന്നു ഇത്.

** ഷെബത്** - ഇതാണ് ഹീബ്രു കലണ്ടർ പ്രകാരമുള്ള പതിനൊന്നാം മാസം. ഇതാണ് വർഷത്തിലെ ഏറ്റുവും തണുപ്പ് ഉള്ള മാസം, കൂടാതെ ഈ സമയം ശതമായ മഴയും ഉണ്ടായേക്കാം.പാശ്ചാത്യ കലണ്ടർ പ്രകാരം ജനുവരി മാസത്തിന്‍റെ അവസാന ഭാഗവും ഫെബ്രുവരി മാസത്തിന്‍റെ ആദ്യ ഭാഗവുമാകുന്നു ഇത്.

** അഡാർ** - ഇതാണ് ഹീബ്രു കലണ്ടർ പ്രകാരമുള്ള പന്ത്രണ്ടാം മാസം. ഇതു തണുപ്പ് കാലമാണ്. പാശ്ചാത്യ കലണ്ടർ പ്രകാരം ഫെബ്രുവരി മാസത്തിന്‍റെ അവസാ ന ഭാഗവും മാർച്ച് മാസത്തിന്‍റെ ആദ്യ ഭാഗവുമാകുന്നു ഇത്. പൂരിം എന്ന വിരുന്നു ഈ കാലത്താണ് ഉണ്ടാവുക.

ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ

ആബീബ് മാസം ഈ തീയതി നിങ്ങൾ പുറപ്പെട്ട് പോന്നു.
(പുറപ്പാട് 13:4 ULT))

ഒന്നാം മാസം പതിന്നാലാം തിയ്യതി വൈകുന്നേരംമുതൽ ആ മാസം ഇരുപത്തൊന്നാം തിയ്യതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം. (പുറപ്പാടു് 12:18 ULT)

പരിഭാഷാ തന്ത്രങ്ങൾ

ചില മാസങ്ങളെ കുറിച്ചുള്ള ചില വിവരങ്ങൾ നിങ്ങൾ എടുത്തു പറയേണ്ടതായി വന്നേക്കാം. . (കാണുക Assumed Knowledge and Implicit Information)

  1. ഹീബ്രു മാസത്തിന്‍റെ ക്രമ നമ്പർ പറയുക.
  2. ആളുകൾക്ക് പരിചിതമായ മാസങ്ങൾ ഉപയോഗിക്കുക.
  3. ആ മാസം ഏതു കാലാവസ്ഥയിലാണെന്നു എടുത്തു പറയുക.
  4. ആ സമയത്തെ കാലാവസ്ഥയുടെ അടിസ്ഥാനാം വിവരിക്കുക മാസത്തിനു പകരം (കഴിയുമെങ്കിൽ ഒരു അടിക്കുറിപ്പായി ഹീബ്രുവിൽ മാസവും ദിവസവും ഏതാണെന്നു രേഖപ്പെടുത്തുക)

പ്രയോഗക്ഷമമായ വിവര്‍ത്തന തന്ത്രങ്ങളുടെ ഉദാഹരണങ്ങൾ

ഇതിനുള്ള ഉദാഹരങ്ങൾ താഴെ പറയുന്ന വചനങ്ങളിൽ പ്രയോഗിച്ചു നോക്കുക.

  • ** ആ സമയത്ത്, നിശ്ചയിച്ചിട്ടുള്ള അബിബ് മാസത്തിൽ </ u> നിങ്ങൾ എന്‍റെ മുന്നിൽ വരണം. ഈ മാസത്തിലാണ് നിങ്ങൾ ഈജിപ്തിൽ നിന്ന് പുറപ്പെട്ടത്. ** (പുറപ്പാടു 23:15 ULT)
  • ** ഏഴാം മാസത്തിൽ, മാസത്തിലെ പത്താം ദിവസം, </ u> നിങ്ങൾ താഴ്‌ത്തുകയും സാമാന്യ ജോലിഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് എല്ലായ്പ്പോഴും നിങ്ങൾക്ക് ഒരു ചട്ടമായിരിക്കും. ** (ലേവ്യപുസ്തകം 16:29 ULT)
  1. ഹീബ്രു മാസത്തിന്‍റെ ക്രമ നമ്പർ പറയുക.
  • ഞാൻ നിന്നോടു കല്പിച്ചതുപോലെ വർഷത്തിലെ ആദ്യ മാസത്തിൽ അതിനായി നിശ്ചയിച്ച സമയത്തു നീ എന്‍റെ മുൻപാകെ വരിക ; ഈ മാസമല്ലോ നീ ഈജിപ്തിൽ നിന്നു പുറപ്പെട്ടു പോന്നതു.
  1. ആളുകൾക്ക് പരിചിതമായ മാസങ്ങൾ ഉപയോഗിക്കുക.
  • ഞാൻ നിന്നോടു കല്പിച്ചതുപോലെ മാർച്ച് മാസത്തിൽ അതിനായി നിശ്ചയിച്ച സമയത്തു നീ എന്‍റെ മുൻപാകെ വരിക ; ഈ മാസമല്ലോ നീ ഈജിപ്തിൽ നിന്നു പുറപ്പെട്ടു പോന്നതു.
  • ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; സെപ്റ്റംബറിന്‍റെ അവസാനം ഞാൻ തീരുമാനിക്കുന്ന ദിവസം നിങ്ങൾ ആത്മതപനം ചെയ്യേണം കൂടാതെ യാതൊരു സാമാന്യവേലയും ചെയ്യരുതു."
  1. ആ മാസം ഏതു കാലാവസ്ഥയിലാണെന്നു എടുത്തു പറയുക.
  • ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ശരത്ക്കാലത്തു , ഏഴാം മാസം പത്താം തിയ്യതി നിങ്ങൾ ആത്മതപനം ചെയ്യേണം കൂടാതെ യാതൊരു സാമാന്യവേലെയും ചെയ്യരുതു.
  1. ആ സമയത്തെ മാസത്തിനു പകരം കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ വിവരിക്കുക

ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ശരത്ക്കാലം തുടങ്ങുന്ന സമയത്തു ഞാൻ തീരുമാനിക്കുന്ന തിയ്യതിൽ 1 നിങ്ങൾ ആത്മതപനം ചെയ്യേണം കൂടാതെ യാതൊരു സാമാന്യവേലെയും ചെയ്യരുതു.

  • അതിനുള്ള അടിക്കുറിപ്പ് ഇപ്രകാരം ആയിരിക്കും
  • [1], ഹീബ്രുവിൽ പറയുന്നത്, "ഏഴാം മാസം , ആ മാസത്തിന്‍റെ പത്താം ദിവസം" എന്നാണു