ml_ta/translate/translate-formatsignals/01.md

10 KiB

വിവരണം

ടെക്സ്റ്റിലെ വിവരങ്ങൾ‌ ചുറ്റുമുള്ളവയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്നതിന് * unfoldingWord Literal Text* (ULT), unfoldingWord Simplified Text (UST) എന്നിവയില്‍ ellipsis marks, long dashes, parentheses, and indentation എന്നിവ ഉപയോഗിക്കുന്നു.

എലിപ്സിസ് അടയാളങ്ങൾ

** നിർവചനം ** - ഒരു വ്യക്തി ഒരു വാക്യം പൂർണ്ണമാക്കിയില്ല അഥവാ ഒരു വ്യക്തി പറഞ്ഞത് മുഴുവൻ ലേഖകൻ എഴുതിയില്ല എന്ന് കാണിക്കാൻ എലിപ്‌സിസ് അടയാളങ്ങൾ (...) ഉപയോഗിക്കുന്നു

മത്തായി 9:4-6, എലിപ്‌സിസ് അടയാളങ്ങൾ കാട്ടുന്നത് യേശു ശാസ്ത്രിമാരോടുള്ള തന്‍റെ വാക്യം പറഞ്ഞു തീരും മുൻപ് പക്ഷവാദം പിടിച്ചൊരാളോട് തിരിഞ്ഞു സംസാരിച്ചു എന്നാണു.

എന്നാൽ ശാസ്ത്രിമാരിൽ ചിലർ: "ഇവൻ ദൈവദൂഷണം പറയുന്നു" എന്നു ഉള്ളംകൊണ്ടു പറഞ്ഞു.യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: “നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതു എന്തു? നിന്‍റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു. എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു,**...**അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക എന്നു പറഞ്ഞു(ULT)

മാർക്കോസ് 11:31-33'ൽ എലിപ്‌സിസ് അടയാളങ്ങൾ കാണിക്കുന്നത് ഒന്നുകിൽ മതനേതാക്കൾ അവരുടെ വാക്യം പറഞ്ഞു തീർന്നില്ല എന്നോ, അല്ലെങ്കിൽ മാർക്കോസ് അവർ പറഞ്ഞത് മുഴുവനായി എഴുതിയില്ല എന്നോ ആണ്.

അവർ തമ്മിൽ ചർച്ചചെയ്തു: “സ്വർഗ്ഗത്തിൽ നിന്നു എന്നു നമ്മൾ പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ പറയും. മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ” — എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ട് അവർ ജനത്തെ ഭയപ്പെട്ടു. അങ്ങനെ അവർ യേശുവിനോടു: “ഞങ്ങൾക്കു അറിഞ്ഞുകൂടാ” എന്നു ഉത്തരം പറഞ്ഞു. “എന്നാൽ ഞാനും ഇതു ഇന്ന അധികാരംകൊണ്ട് ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല”

  • എന്നു യേശു അവരോട് പറഞ്ഞു. (ULT)

ലോങ് ഡാഷുകൾ

** നിർവചനം ** - നീണ്ട വരകൾ (—) അവയ്ക്കു മുൻപിൽ വന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണിക്കുന്നു. ഉദാഹരണത്തിന് :

അന്ന് രണ്ടുപേർ വയലിൽ ആയിരിക്കും; ഒരുവനെ കൈക്കൊള്ളും, മറ്റവനെ തള്ളികളയും._രണ്ടുസ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുവളെ കൈക്കൊള്ളും, മറ്റവളെ തള്ളിക്കളയും._അതുകൊണ്ട് നിങ്ങളെ തന്നെ സൂക്ഷിപ്പിൻ, കാരണം നിങ്ങളുടെ കർത്താവ് ഏത് ദിവസം വരും എന്നു നിങ്ങൾ അറിയുന്നില്ലല്ലോ (മത്തായി 24:40-41 ULT)

പരാൻതീസിസ് (ബ്രാക്കറ്റ്)

** നിർവ്വചനം ** - ബ്രാക്കറ്റുകൾ "( )" കാണിക്കുന്നത് ഒരു വിവരം ഒരു വിശദീകരണമോ വീണ്ടുവിചാരമോ ആണെന്നാണ്.

ഇത്‌ വായനക്കാരന് മനസ്സിലാക്കുവാൻ വേണ്ടി ലേഖകൻ എഴുതിയ പശ്ചാത്തലത്തിൽ ഉള്ള വിവരങ്ങളാണ്.

യോഹന്നാൻ 6:6 'ൽ , യോഹന്നാൻ കഥയ്ക്കിടയിൽ ഒരു കുറിപ്പ് പോലെ യേശുവിനു താൻ എന്താണ് ചെയ്യുവാൻ പോകുന്നത് എന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നതായി വിശദീകരണം നൽകുന്നു. ഇതിനെ ബ്രാക്കറ്റിൽ നൽകിയിരിക്കുന്നു.

5യേശു വലിയൊരു പുരുഷാരം തന്‍റെ അടുക്കൽ വരുന്നത് കണ്ടിട്ട് ഫിലിപ്പൊസിനോട്: ഇവർക്ക് തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും * എന്നു ചോദിച്ചു. 6 (ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചത്; താൻ എന്ത് ചെയ്‌വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു. .) 7 ഫിലിപ്പൊസ് അവനോട്: ഓരോരുത്തന് അല്പമല്പം ലഭിക്കേണ്ടതിന് ഇരുനൂറ് പണത്തിന് അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു. (യോഹന്നാന്‍ 6:5-7 ULT)

ഇതിൽ ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ യേശു പറയുന്നതല്ല; മറിച്ചു മത്തായി വായനക്കാരോട് പറയുന്നതാണ്, യേശു പറയുന്നതെന്താണെന്നു വായനക്കാർ ചിന്തിച്ചു മനസ്സിലാക്കേണ്ടതാണെന്നു അവരെ അറിയിക്കുവാനായി.

"എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ” " (വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ ), “അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ, വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു, വയലിലുള്ളവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു(മത്തായി 24:15-18 ULT)

ഇൻഡന്റേഷൻ

** നിർവ്വചനം ** - ഒരു ലേഖനം ഇൻഡന്റ് ചെയ്തുവെന്നു പറയുമ്പോൾ അർത്ഥമാക്കുന്നത്, അതിലെ വാക്യങ്ങൾ അവയ്ക്കു മുകളിൽ ഉള്ളവയിൽ നിന്നും താഴെ ഉള്ളവയിൽ നിന്നും കുറച്ചു കൂടി വലതു നിന്ന് തുടങ്ങുന്നു എന്നാണു.

ഇത് കവിതയ്ക്കും പട്ടികയ്ക്കും ഒക്കെ ഉപയോഗിക്കുന്നു. ഇത്തരത്തിൽ വലതു നിന്ന് തുടങ്ങുന്ന വരികൾ അത്തരത്തിൽ അല്ലാത്ത വരികളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണിക്കുവാനാണ് ഇത്.

5 നിങ്ങളോടുകൂടി നില്ക്കേണ്ടുന്ന പുരുഷന്മാർ ഇവരാണ്: &nbsp രൂബേൻഗോത്രത്തിൽ ശെദേയൂരിന്‍റെ മകൻ എലീസൂർ; 6 ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ; 7 യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്‍റെ മകൻ നഹശോൻ; (സംഖ്യാപുസ്തകം 1:5-7 ULT)