ml_ta/translate/translate-dynamic/01.md

12 KiB

ആമുഖം

നമ്മൾ പദാനുപദമായ വിവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു. ഇനി നമുക്ക് അർത്ഥം ആസ്പദമാക്കിയ വിവര്‍ത്തനങ്ങൾ നിരീക്ഷിക്കാം. ഇവ താഴെ പറയുന്ന പേരുകളിലും അറിയപ്പെടുന്നു.:

  • അർത്ഥ-തുല്യമായവ
  • ശൈലിയുൾക്കൊള്ളിക്കുന്നവ
  • ചലനാത്മകമായവ

പ്രധാന കഥാപാത്രം

അർത്ഥം ആസ്പദമാക്കിയ വിവര്‍ത്തനത്തിന്‍റെ പ്രധാന സ്വഭാവ സവിശേഷത എന്തെന്നാൽ അവ മൂല ഗ്രന്ഥത്തിന്‍റെ അർത്ഥത്തിന് അതിന്‍റെ ശൈലിക്ക് മേൽ പ്രാധാന്യം നൽകുന്നു. ആയതിനാൽ അർത്ഥം ശരിയായി നൽകുവാനായി ** അർത്ഥം വ്യക്തമാക്കുന്നതിന് ആവശ്യാനുസരണം വാചകത്തിന്‍റെ രൂപം മാറ്റുക. **. ഏറ്റുവും സാധാരണയായി അർത്ഥം ആസ്പദമാക്കിയ വിവര്‍ത്തനം നടത്തുന്ന മാറ്റങ്ങൾ ഇവയൊക്കെയാണ്.

  • ലക്ഷ്യ ഭാഷ്യയുടെ വ്യാകരണത്തിനു അനുസരിച്ചു , മൂല ഭാഷയുടെ വാക്കുകളുടെ ക്രമീകരണം മാറ്റുക.
  • അന്യ ഭാഷ വ്യാകരണ ഘടനകൾ മാറ്റി, സ്വാഭാവികമായവ ഉപയോഗിക്കുക.
  • കാരണങ്ങളുടെയോ ഫലങ്ങളുടെയോ ക്രമീകരണം മാറ്റി, ലക്ഷ്യ ഭാഷയ്ക്കു കൂടുതൽ യുക്തിപരമായ രീതിയിൽ മാറ്റി എടുക്കുക.
  • പഴഞ്ചൊല്ലുകൾ മാറ്റുക അഥവാ വിശദീകരിക്കുക.
  • മറ്റു ഭാഷയിലുള്ള പദങ്ങളെ വിശദീകരിക്കുക അഥവാ വിവര്‍ത്തനം ചെയ്യുക. (""ഗോൽഗോത്ത " = "തലയോട്ടിയുടെ ഇടം ")
  • മൂല ഭാഷയിലുള്ള സങ്കീർണവും ഉപയോഗിക്കാത്തവയും ആയ വാക്കുകൾക്കുള്ള വിവര്‍ത്തനത്തിനു, സമാനമായ ഒരു വാക്കു ലക്ഷ്യ ഭാഷയിൽ കണ്ടുപിടിക്കുന്നതിനു പകരം, എളുപ്പമുള്ള വാക്കുകളോട് കൂടിയ വാക്യങ്ങൾ ഉപയോഗിക്കുക.
  • ലക്ഷ്യ സംസ്കാരത്തിനു അറിവില്ലാത്ത പദങ്ങൾ അവയ്ക്കു സമാനമായ പദങ്ങൾ കൊണ്ട് വിശദീകരണം കൊണ്ടോ മാറ്റിയെഴുതുക.
  • വാക്കുകൾക്കിടയിലുള്ള കണ്ണികളെ, അവ ലക്ഷ്യ ഭാഷയിൽ ഉപയോഗിക്കാത്തവ ആണെങ്കിൽ, ലക്ഷ്യ ഭാഷയിൽ ഉപയോഗിക്കുന്ന കണ്ണികൾ കൊണ്ട് പകരം വയ്ക്കുക.
  • യഥാർത്ഥ വാക്യാലങ്കാരങ്ങൾക്ക് പകരമായി ലക്ഷ്യ ഭാഷയിലുള്ള വാക്യാലങ്കാരങ്ങൾ ഉപയോഗിക്കുക.
  • അന്തരാർത്ഥമായ വിവരങ്ങൾ ആ ലേഖനത്തിന്‍റെ അർത്ഥം മനസ്സിലാക്കുവാൻ ആവശ്യമെങ്കിൽ അവയെ വിശദീകരിക്കുക
  • സ്പഷ്ടമല്ലാത്ത വചനങ്ങളും വാക്യ ഘടനകളും വിശദീകരിക്കുക.

അർഥവത്തായ വിവർത്തനങ്ങളുടെ ഉദാഹരണങ്ങൾ

അർത്ഥം ആസ്പദമാക്കിയ വിവര്‍ത്തനങ്ങൾ ഏതു തരത്തിലാണ് ഉണ്ടാവുക? പല പതിപ്പുകളിൽ ഉള്ള പല തരം വിവര്‍ത്തനങ്ങളെ നമുക്ക് നോക്കാം.

ലൂക്കോസ് 3:8,'ൽ *സ്നാപക യോഹന്നാൻ ജ്ഞാനസ്നാനം കൈക്കൊള്ളുവാൻ വന്ന സ്വയം നീതിമാന്മാരായ ആളുകളെ ശകാരിച്ചു

ആ വചനത്തിന്‍റെ ആദ്യ പകുതി Greek 'ൽ താഴെ കൊടുത്തിരിക്കുന്നത് പോലെയാണ്.

Ποιήσατε οὖν καρποὺς ἀξίους τῆς μετανοίας

ഇതിന്‍റെ English വിവര്‍ത്തനം, ഗ്രീക്കിലെ ഓരോ വാക്കിന്‍റെ ക്രമവും അതെ പടി നിലനിര്‍ത്തി, അവയ്ക്കു ചില പര്യായങ്ങളും നൽകിയാൽ ഇപ്രകാരം ആകുന്നു.

മാനസാന്തരത്തിന് അനുയോജ്യമായ / ഉചിതമായ ഫലങ്ങൾ ചെയ്യുക / ഉണ്ടാക്കുക / ഉത്പാദിപ്പിക്കുക

സാഹിത്യം

ഇതിനു പദാനുപദമായ വിവര്‍ത്തനം നൽകിയാൽ അവ കഴിയുന്നത്ര ഇതേ പദങ്ങളും അവയുടെ ക്രമീകരണവും ഗ്രീക്കിൽ എങ്ങനെയാണോ നല്കിയിരുന്നത്, അതിനു ഏറ്റുവു അടുത്ത രീതിയിൽ ആകണം. ഇത് പോലെ:

മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ. (ലൂക്കോസ് 3:8 ULT)

ഈ മാറ്റം വരുത്തിയ പദാനുപദമായ വിവര്‍ത്തനം "ഫലങ്ങള്‍", "മാനസാന്തരം" എന്ന വാക്കുകൾ നിലനിര്‍ത്തുന്നു. അതിന്‍റെ വാക്കുകളുടെ ക്രമവും ഗ്രീക്ക് ഭാഷയിലെ പോലെ തന്നെയാണ്. ഇതെന്തെന്നാൽ ULT രൂപപ്പെടുത്തിയിരിക്കുന്നത് വിവര്‍ത്തകർക്കു യഥാർത്ഥ ലേഖനത്തിൽ എന്താണ് നൽകിയിരിക്കുന്നതെന്ന് മനസ്സിലാക്കുവാൻ വേണ്ടിയാണ്. എന്നാൽ ഇത് നിങ്ങളുടെ ഭാഷയിൽ ആശയ വിനിമയം നടത്തുവാനുള്ള ഒരു സ്പഷ്ടവും സ്വാഭാവികവും ആയ രീതി ആയിരിക്കില്ല.

അർത്ഥം-അടിസ്ഥാനമായുള്ളത്

മറിച്ചു, അർത്ഥം ആസ്പദമാക്കുന്ന വിവര്‍ത്തങ്ങൾ വാക്കുകളെയും അവയുടെ ക്രമത്തെയും അർത്ഥം നന്നായി അവതരിപ്പിക്കുവാൻ കഴിയുന്ന രീതിയിൽ അവതരിപ്പിക്കുന്നു.താഴെ നൽകിയിരിക്കുന്ന മൂന്ന് അർത്ഥം ആസ്പദമാക്കിയുള്ള വിവര്‍ത്തനങ്ങ ൾ ശ്രദ്ധിക്കുക:

ലിവിങ് ബൈബിളിൽ: യോഗ്യമായ പ്രവൃത്തികൾ ചെയ്തുകൊണ്ട് നിങ്ങൾ പാപത്തിൽ നിന്ന് അകന്നു എന്ന് തെളിയിക്കുക.

ന്യൂ ലിവിങ് ട്രാൻസ്ലേഷനിൽ :

നിങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും ദൈവത്തിലേക്ക് തിരിയുകയും ചെയ്തുവെന്ന് നിങ്ങൾ ജീവിക്കുന്ന വഴിയിലൂടെ തെളിയിക്കുക.

From the unfoldingWord Simplified Text 'ൽ നിന്ന്:

നിങ്ങളുടെ പാപകരമായ സ്വഭാവത്തിൽ നിന്നും നിങ്ങൾ സത്യത്തിൽ പിന്മാറിയെന്നു കാണിക്കുന്ന പ്രവർത്തികൾ ചെയ്യുക.

ഈ വിവര്‍ത്തനങ്ങൾ എല്ലാം പദങ്ങളുടെ ക്രമത്തെ ഇംഗ്ലീഷിനോ നിങ്ങളുടെ ലക്ഷ്യ ഭാഷയ്ക്കോ കൂടുതൽ സ്വാഭാവികമായ രീതിയിൽ മാറ്റിയത് ശ്രദ്ധിക്കുക. കൂടാതെ "ഫലങ്ങള്‍" എന്നുള്ള പദം ഇവയിൽ പ്രത്യക്ഷപ്പെടുന്നതേയില്ല. ലിവിങ് ബൈബിളിൽ ULT 'ൽ ഉപയോഗിച്ചിട്ടുള്ള ഒരു പദങ്ങളും ഉപയോഗിക്കുന്നില്ല. കൂടാതെ "ഫലങ്ങള്‍"ക്കു പകരം അർത്ഥം ആസ്പദമാക്കിയ തർജിമകൾ "പ്രവര്‍ത്തികളെ" അഥവാ "നിങ്ങൾ ജീവിക്കുന്ന രീതിയെ"ഉപയോഗിക്കുന്നു. ഈ വചനത്തിൽ " ഫലങ്ങള്‍" എന്നത് ഒരു സാദൃശ്യം ആണ്. ഈ സാദൃശ്യത്തിൽ " ഫലങ്ങള്‍" എന്നാൽ "ഒരു വ്യക്തി ചെയ്യുന്ന പ്രവര്‍ത്തികൾ" എന്നാണ് അർത്ഥമാക്കുന്നത്. (See Metaphor .)

കൂടാതെ ഈ വിവര്‍ത്തനങ്ങൾ ആ ഉള്ളടക്കത്തിന്‍റെ അർത്ഥത്തെയാണ് വിവര്‍ത്തനം ചെയ്തത്. "മാനസാന്തരം" എന്ന പദത്തിന് പകരം " പാപത്തിൽ നിന്ന് തിരിഞ്ഞു", "പാപകരമായ സ്വഭാവത്തിൽ നിന്ന് തിരിഞ്ഞു", "പാപങ്ങളെ കുറിച്ച് പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിഞ്ഞു" എന്നൊക്കെ പറയുമ്പോൾ, വായനക്കാർക്കു അത് മനസ്സിലാക്കുവാൻ എളുപ്പമാകുന്നു. അവയിലൊക്കെ ഉള്ള അർത്ഥം ഒന്ന് തന്നെയാണ്, പക്ഷെ ശൈലി വ്യത്യസ്തവും. അർത്ഥം ആസ്പദമാക്കുന്ന വിവര്‍ത്തനങ്ങളിൽ അർത്ഥം കൂടുതൽ തെളിഞ്ഞു കാണാം.