ml_ta/translate/translate-bmoney/01.md

9.0 KiB

വിവരണം:

പഴയ നിയമ കാലത്തു, ആളുകൾ സ്വർണം വെള്ളി പോലുള്ള തങ്ങളുടെ ലോഹങ്ങൾ അവയുടെ തൂക്കത്താൽ അളന്നു നൽകിയായിരുന്നു സാധനങ്ങൾ വാങ്ങിയിരുന്നത്,പിന്നീട് ആളുകൾ പല തൂക്കങ്ങൾ ഉള്ള പല ലോഹം നാണയങ്ങൾ ഉണ്ടാകുവാൻ ആരംഭിച്ചു. ദാരിക് എന്നത് അത്തരം ഒരു നാണയമാണ്. പുതിയ നിയമത്തിൽ ആളുകൾ വെള്ളിയും ചെമ്പും നാണയങ്ങളാണ് ഉപയോഗിക്കുന്നത്.

താഴേ കൊടുത്തിരിക്കുന്ന രണ്ടു പട്ടികകൾ പഴയ നിയമത്തിലും(OT) പുതിയ നിയമത്തിലും(NT) ഉപയോഗിക്കുന്ന പണത്തിന്‍റെ പല സംഘ്യകളായാണ് വിശദീകരിക്കുന്നത്. പഴയ നിയമത്തിന്‍റെ പട്ടികയിൽ എന്ത് തരം ലോഹം എത്ര അളവിൽ ഉപയോഗിച്ചിരുന്നു എന്നും; പുതിയ നിയമത്തിന്‍റെ പട്ടികയിൽ, എന്ത് തരം ലോഹം, ഒരാളുടെ ദിവസക്കൂലിയുമായി താരതമ്യം ചെയ്യുമ്പോൾ എത്ര മൂല്യമുണ്ടായിരുന്നുവെന്നും വിശദീകരിക്കുന്നു.

പഴയ നിയമത്തിലെ യൂണിറ്റ് ലോഹം തൂക്കം
ദാരിക് സ്വർണ നാണയം 8.4 ഗ്രാമുകൾ
ഷേക്കൽ പലതരം ലോഹങ്ങൾ 11 ഗ്രാമുകൾ
താലന്ത് പലതരം ലോഹങ്ങൾ 33 കിലോഗ്രാമുകൾ
പുതിയ നിയമത്തിലെ യൂണിറ്റ് ലോഹം ദിവസ കൂലി
ദീനാറിയോസ് /ദീനാറീ വെള്ളി നാണയം 1 ദിവസം
ദ്രമ്മ വെള്ളി നാണയം 1 ദിവസം
മൈറ്റ് ചെമ്പു നാണയം 1/ 64 ദിവസം
ഷേക്കൽ വെള്ളി നാണയം 4 ദിവസങ്ങൾ
താലന്ത് വെള്ളി 6000 ദിവസങ്ങൾ

വിവര്‍ത്തന തത്വശാസ്ത്രം

ആധുനിക പണ സംഖ്യകൾ ഉപയോഗിക്കരുത്. കാരണം ഇവ വർഷാ വർഷം മാറുവാൻ സാധ്യതയുണ്ട്. ഇതിനാൽ അത്തരം ബൈബിളുകൾ കാലഹരണപ്പെട്ടു പോകുകയും തെറ്റായ വ്യാഖ്യാനങ്ങൾ നൽകുകയും ചെയ്യും.

വിവര്‍ത്തന തന്ത്രങ്ങൾ

പഴയ നിയമത്തിലെ പണത്തിന്‍റെ സംഖ്യകളെല്ലാം അവയുടെ തൂക്കത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു. അതിനാൽ ഈ തൂക്കങ്ങൾ വിവര്‍ത്തനം ചെയ്യുമ്പോൾ കാണുകBiblical Weight. താഴെ പറയുന്ന തന്ത്രങ്ങൾ പുതിയ നിയമത്തിലെ പണ സംഖ്യകളെ വിവര്‍ത്തനം ചെയ്യുവാനുള്ളതാണ്:

  1. ബൈബിളിൽ ഉള്ള പദങ്ങൾ തന്നെ ഉപയോഗിക്കുക. അവ പറയപ്പെടുന്ന രീതിയിൽ തന്നെ അവയെ എഴുതുക. (കാണുക [Copy or Borrow Words]) (../translate-transliterate/01.md)

  2. പണത്തിന്‍റെ മൂല്യം അത് ഏതു തരം ലോഹം ഉപയോഗിച്ചുള്ളതായിരുന്നുവെന്നും, എത്ര നാണയങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും ആസ്പദമാക്കി പറയാം.

  3. പണത്തിന്‍റെ മൂല്യം എത്രയാണെന്ന് ബൈബിളിന്‍റെ കാലത്തെ ആളുകളുടെ ദിവസ കൂലിയുടെ അടിസ്ഥാനത്തിൽ വിവരിക്കുക.

  4. ബൈബിളിലെ പദം ഉപയോഗിക്കുക. അതിനു തുല്യമായ സംഖ്യ ഒരു കുറുപ്പിൽ അഥവാ ലേഖനത്തിൽ പരാമർശിക്കുക .

  5. ബൈബിളിലെ പദം ഉപയോഗിക്കുക. ഒരു കുറുപ്പിൽ അത് വിശദീകരിക്കുക.

വിവര്‍ത്തന തന്ത്രങ്ങൾ

മേൽ പറഞ്ഞ തർജ്ജിമ തന്ത്രങ്ങൾ ലൂക്കോസ് 7 :41 'ൽ പ്രയോഗിച്ചിരിക്കുന്നു.

  • ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു. (ലൂക്കോസ് 7:41 ULT)
  1. ബൈബിളിൽ ഉള്ള പദങ്ങൾ തന്നെ ഉപയോഗിക്കുക. അവ പറയപ്പെടുന്ന രീതിയിൽ തന്നെ അവയെ എഴുതുക. (കാണുക അല്ലെങ്കിൽ പകർപ്പെടുക്കുക) (../translate-transliterate/01.md) കാണുക)
  • "ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു "(ലൂക്കോസ് 7:41 ULT)
  1. പണത്തിന്‍റെ മൂല്യം അത് ഏതു തരം ലോഹം ഉപയോഗിച്ചുള്ളതായിരുന്നുവെന്നും, എത്ര നാണയങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും ആസ്പദമാക്കി പറയാം.
  • "ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു"(ലൂക്കോസ് 7:41 ULT)
  1. പണത്തിന്‍റെ മൂല്യം എത്രയാണെന്ന് ബൈബിളിന്‍റെ കാലത്തെ ആളുകളുടെ ദിവസ കൂലിയുടെ അടിസ്ഥാനത്തിൽ വിവരിക്കുക.
  • "ഒരുത്തൻ അഞ്ഞൂറു ദിവസത്തെ കൂലിയും മറ്റവൻ അമ്പതു ദിവസത്തെ കൂലിയും കൊടുപ്പാനുണ്ടായിരുന്നു.
  1. ബൈബിളിലെ പദം ഉപയോഗിക്കുക. അതിനു തുല്യമായ സംഖ്യ ഒരു കുറുപ്പിൽ അഥവാ ലേഖനത്തിൽ പരാമർശിക്കുക .
  • "ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു "(ലൂക്കോസ് 7:41 ULT)
  • 1അഞ്ഞൂറു ദിവസത്തെ കൂലി
  • 2 അമ്പതു ദിവസത്തെ കൂലി
  1. ബൈബിളിലെ പദം ഉപയോഗിക്കുക. ഒരു കുറുപ്പിൽ അത് വിശദീകരിക്കുക.
  • "ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു "(ലൂക്കോസ് 7:41 ULT)
  • 1ഒരു ദിനാരിയസ് എന്നാൽ ഒരു ദിവസത്തെ കൂലിയായി ഒരാൾക്ക് സമ്പാദിക്കാവുന്ന വെള്ളിയുടെ സംഖ്യയാണ്