ml_ta/translate/resources-porp/01.md

5.1 KiB

വിവരണം

ചില ഘട്ടങ്ങളിൽ ബൈബിൾ പണ്ഡിതന്മാർക്ക് ബൈബിളിലെ ഒരു പ്രത്യേക വാക്യത്തിന്‍റെ അല്ലെങ്കിൽ വാചകത്തിന്‍റെ അർത്ഥത്തെപ്പറ്റി ക്ലിപ്തതയുണ്ടാവുകയില്ല, അല്ലെങ്കിൽ അംഗീകരിക്കുന്നില്ല. ഇതിനുള്ള ചില കാരണങ്ങൾ ഇവയാണ്:

  1. പുരാതന ബൈബിൾ ഗ്രന്ഥങ്ങളുമായുള്ള ചെറിയ വ്യത്യാസം.
  2. ഒരു വാക്കിന് ഒന്നിൽ കൂടുതൽ അർത്ഥമോ ഉപയോഗമോ ഉണ്ടായിരിക്കാം.
  3. ഒരു പ്രത്യേക വാക്യത്തിൽ ഒരു പദം (സർവ്വനാമം പോലുള്ളവ) എന്താണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തതയില്ലായ്മ.

വിവർത്തന കുറിപ്പുകൾക്ക് ഉദാഹരണങ്ങൾ

പല പണ്ഡിതന്മാരും, ഒരു പദം അല്ലെങ്കിൽ വാക്യം ഒരു കാര്യം അർത്ഥമാക്കുന്നുവെന്നും, മറ്റുചിലർ ഇത് മറ്റ് കാര്യങ്ങൾ അർത്ഥമാക്കുന്നുവെന്നും പറയുമ്പോൾ, അവർ നൽകുന്ന ഏറ്റവും സാധാരണമായ അർത്ഥങ്ങളെ നമ്മള്‍ കാണിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ കുറിപ്പുകളില്‍ "സാധ്യമായ അർത്ഥങ്ങൾ" എന്ന് കൊടുത്തശേഷം ** അക്കമിട്ട പട്ടിക ** നൽകുക. നൽകിയിരിക്കുന്നതില്‍ ആദ്യ അർത്ഥം ഉപയോഗിക്കാൻ ശുപാർശ ചെയ്യുക. എന്നിരുന്നാലും, നിങ്ങളുടെ കമ്മ്യൂണിറ്റിയിലെ ആളുകൾ‌ക്ക് സാധ്യതയുള്ള മറ്റ് അർ‌ത്ഥങ്ങളിലൊന്ന് ഉപയോഗിക്കുന്ന മറ്റൊരു ബൈബിള്‍ ഉപയോഗിക്കുന്നുവെങ്കില്‍‌, അതിലെ അർ‌ത്ഥം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് നിങ്ങൾ‌ക്ക് തീരുമാനിക്കാം.

എന്നാൽ ശിമോൻ പത്രോസ് അത് കണ്ടപ്പോൾ യേശുവിന്‍റെ മുന്‍പില്‍ മുട്ടുകുത്തി</ u> " കർത്താവേ എന്നെ വിട്ടുപോകുക ഞാൻ പാപിയായ മനുഷ്യനാകുന്നു, " എന്നു പറഞ്ഞു. (ലൂക്കോസ് 5: 8 ULT)

  • ** യേശുവിന്‍റെ മുട്ടുകുത്തി** - സാധ്യമായ അർത്ഥങ്ങൾ 1) "യേശുവിന്‍റെ മുമ്പിൽ മുട്ടുകുത്തി" അല്ലെങ്കിൽ 2) "യേശുവിന്‍റെ കാൽക്കൽ കുമ്പിട്ടു" അല്ലെങ്കിൽ 3) "യേശുവിന്‍റെ കാൽക്കൽ നിലത്തു കിടക്കുക."പത്രോസ് ആകസ്മികമായി വീഴുകയല്ല. താഴ്മയുടെയും യേശുവിനോടുള്ള ബഹുമാനത്തിന്‍റെയും അടയാളമായാണ് അദ്ദേഹം ഇത് ചെയ്തത്.

വിവർത്തന രീതികൾ

  1. ഒന്നുകിൽ സാധ്യതയുള്ളതോ അര്‍ത്ഥമായോ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ അത് വിവർത്തനം ചെയ്യുക.
  2. നിങ്ങളുടെ ഭാഷയിൽ അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഒരു അർത്ഥം തിരഞ്ഞെടുത്ത് ആ അർത്ഥത്തിൽ വിവർത്തനം ചെയ്യുക.
  3. ഒരു അർത്ഥം തിരഞ്ഞെടുക്കാതിരിക്കുന്നത് വായനക്കാർക്ക് പൊതുവായി ആ ഭാഗം മനസ്സിലാക്കാൻ പ്രയാസമുണ്ടാക്കുന്നുവെങ്കിൽ, ഒരു അർത്ഥം തിരഞ്ഞെടുത്ത് ആ അർത്ഥത്തിൽ വിവർത്തനം ചെയ്യുക.