ml_ta/translate/bita-phenom/01.md

17 KiB

ബൈബിളിലുള്ള ചില പ്രകൃതി സംബന്ധമായ പ്രതിഭാസങ്ങളുടെ ചിത്രവിധാനങ്ങൾ അക്ഷരക്രമത്തിൽ താഴെ കൊടുത്തിരിക്കുന്നു. അവയിൽ വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നവ ഒരു ആശയത്തെ പ്രതിനിധാനം ചെയ്യുന്നു. ആ വാക്കു അതിന്‍റെ ചിത്രമുള്ള എല്ലാ വചനത്തിലും പ്രത്യക്ഷപ്പെടുന്നില്ല; പക്ഷെ അത് പ്രതിനിധാനം ചെയ്യുന്ന ആശയം വരുന്നുണ്ട്.

പ്രകാശം ചിലരുടെ മുഖത്തെ പ്രതിനിധാനം ചെയ്യുന്നു (ഇത് മുഖം

  • ൽ കൂടിച്ചേർന്ന് ഒരാളുടെ സാന്നിദ്ധ്യം പ്രതിനിധീകരിക്കുന്നു)

<ബ്ലോക്ക്ക്ലോട്ട്>യഹോവേ, നിന്‍റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ. (സങ്കീർത്തനങ്ങൾ 4:6 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

തങ്ങളുടെ വാളു കൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയതു, സ്വന്തം കരം കൊണ്ടല്ല അവർ ജയം നേടിയതു; നിന്‍റെ വലങ്കയ്യും നിന്‍റെ കരവും നിന്‍റെ മുഖപ്രകാശവും കൊണ്ടത്രേ, കാരണം നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ. (സങ്കീർത്തനങ്ങൾ 44 :3 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

<ബ്ലോക്ക്ക്ലോട്ട്>എന്‍റെ മുഖപ്രസാദം അവർ നിന്ദിച്ചില്ല (ഇയ്യോബ് 29:24 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

യഹോവേ, അവർ നിന്‍റെ മുഖപ്രകാശത്തിൽ നടക്കും. (സങ്കീർത്തനങ്ങൾ 89:15 യുഎൽടി)

വെളിച്ചം നന്മയെ പ്രതിനിധീകരിക്കുന്നു, ഇരുട്ട് തിന്മയെ പ്രതിനിധീകരിക്കുന്നു

കണ്ണു കേടുള്ളത്താണെങ്കിലോ, നിന്‍റെ ശരീരം മുഴുവനും ഇരുട്ടിലായിരിക്കും ; എന്നാൽ നിന്നിലുള്ള വെളിച്ചം ശരിക്കും ഇരുട്ടായാൽ, ആ ഇരുട്ടു എത്ര വലുതാണ് ! (മത്തായി 6:23 യുഎൽടി)

നിഴൽ അല്ലെങ്കിൽ ഇരുട്ട് മരണത്തെ പ്രതിനിധാനം ചെയ്യുന്നു

എന്നിട്ടും നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവെച്ചു തകർത്തുകളയുകയും മരണത്തിന്‍റെ നിഴലാൽ ഞങ്ങളെ മൂടുകയും ചെയ്തു. (സങ്കീർത്തനങ്ങൾ 44:19)

അഗ്നി തീവ്രവികാരങ്ങളെ, വിശേഷിച്ച് സ്നേഹത്തെയോ, രോഷത്തെയോ സൂചിപ്പിക്കുന്നു

അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം കെട്ട് പോകും. (മത്തായി 24:12 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>ഓളം പൊങ്ങുന്ന വെള്ളങ്ങൾക്കു പോലും പ്രേമത്തെ കെടുത്താൻ ആകില്ല (ഉത്തമ ഗീതം 8:7 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

എന്‍റെ കോപത്താൽ തീ ജ്വലിച്ചു പാതാളത്തിന്‍റെ ആഴത്തോളം കത്തും (ആവർത്തനം 32:22 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>അതുകൊണ്ടു യഹോവയുടെ കോപം ജ്വലിക്കപ്പെട്ടു (ന്യായാധിപന്മാർ 3:8 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

യഹോവ അതു കേട്ടു കോപിച്ചു, ആകയാൽ യാക്കോബിന്‍റെ നേരെ അവന്‍റെ തീ ജ്വലിച്ചു, യിസ്രായേലിന്‍റെ നേരെ അവന്‍റെ കോപം ആഞ്ഞടിച്ചു.(സങ്കീർത്തനങ്ങൾ 78:21 യുഎൽടി)

തീ അല്ലെങ്കിൽ ഒരു വിളക്കു ജീവൻ പ്രതിനിധീകരിക്കുന്നു

അവർ പറഞ്ഞു 'സഹോദരഘാതകനെ ഏല്പിച്ചുതരിക; അവൻ കൊന്ന സഹോദരന്‍റെ ജീവന്നു പകരം അവനെ കൊല്ലേണം' അങ്ങനെ അവകാശിയും നശിക്കപ്പെടും . അങ്ങനെ ഞാൻ ശേഷിപ്പിച്ചു നൽകിയിട്ടു പോന്ന എരിയുന്ന കനലും അവർ കെടുത്തുകളയും.കൂടാതെ അവർ എന്‍റെ ഭർത്താവിനു പേരോ സന്തതികളോ ഭൂമിയിൽ അവശേഷിപ്പിക്കില്ല . (2 ശമൂവേൽ 14:7 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>നീ യിസ്രായേലിന്‍റെ ദീപം കെടുക്കാതിരിക്കുവാനായി, മേലാൽ ഞങ്ങളുടെ കൂടെ യുദ്ധത്തിന്നു പുറപ്പെടരുത്. (2 ശമൂവേൽ 14:7 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

യെരൂശലേംനഗരത്തിൽ എന്‍റെ മുമ്പാകെ എന്‍റെ ദാസനായ ദാവീദിന്നു എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കുവാൻ വേണ്ടി , ഞാൻ സോളമന്‍റെ പുത്രന് ഒരു ഗോത്രം നൽകും . (1 രാജാക്കന്മാർ 11:36 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>എങ്കിലും ദാവീദിനു വേണ്ടി, അവന്‍റെ ദൈവമായ യഹോവ അവന്‍റെ മകനെ അവന്‍റെ അനന്തരാവകാശിയായി ഉയർത്തിയും യെരൂശലേമിനെ ശാക്തീകരിച്ചും കൊണ്ടു അവന് യെരൂശലേമിൽ ഒരു ദീപം നല്കി. (1 രാജാക്കന്മാർ 15:4 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും;അവന്‍റെ അഗ്നിജ്വാല പ്രകാശിക്കയില്ല. അവന്‍റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; അവന്‍റെ മേലെയുള്ള ദീപം കെട്ടുപോകും(ഇയ്യോബ് 18:5-6 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>നീ എന്‍റെ ദീപത്തിൽ പ്രകാശം നൽകും ; എന്‍റെ ദൈവമായ യഹോവ എന്‍റെ അന്ധകാരത്തെ പ്രകാശിപ്പിക്കും . (സങ്കീർത്തനങ്ങൾ 18:28 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

പുകയുന്ന തിരി അവൻ കെടുത്തുകളകയില്ല; (യെശയ്യാ 42:3 യുഎൽടി)

ഒരു വിശാലമായ സ്ഥലം, സുരക്ഷിതത്വം, ഭദ്രത, ആശ്വാസം എന്നിവയെ പ്രതിനിധീകരിക്കുന്നു

എന്‍റെ വിഷമ നാളിൽ അവർ എനിക്കെതിരെ വന്നു എന്നാൽ യഹോവ എനിക്കു തുണയായിരുന്നു! അവൻ എന്നെ വിശാലതയിലേക്കു തുറന്നു വിട്ടു ; എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു. (സങ്കീർത്തനങ്ങൾ 18-19 യുഎൽടി)

എനിക്ക് കാലു വയ്‌ക്ക്നാനായി നീ എന്‍റെ കാൽ കീഴിൽ വിശാലത വരുത്തി. അതിനാൽ എന്‍റെ കാലുകൾ വഴുതിപ്പോയതുമില്ല. (2 ശമൂവേൽ 22:37 യുഎൽടി)

നീ മനുഷ്യരെ ഞങ്ങളുടെ തലയ്ക്ക് മീതെ കടത്തി വിട്ടു; ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു എങ്കിലും നീ ഞങ്ങളെ വിശാലമായൊരു ഇടത്തേക്ക് കൊണ്ടുവന്നിരിക്കുന്നു.(സങ്കീർത്തനങ്ങൾ 66:12 യുഎൽടി)

ഒരു ഇടുങ്ങിയ സ്ഥലം അപകടം അല്ലെങ്കിൽ പ്രയാസങ്ങളെ പ്രതിനിധാനം ചെയ്യുന്നു

എന്‍റെ നീതിമാനായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ അതിരുകളാൽ തളയ്ക്കപ്പെടുമ്പോൾ എനിക്ക് വിശാലത നൽകേണമേ , എന്നോടു കൃപതോന്നി എന്‍റെ പ്രാർത്ഥന കേൾക്കേണമേ. (സങ്കീർത്തനങ്ങൾ 4:1 യുഎൽടി)

വേശ്യാസ്ത്രീ ആഴമുള്ള കുഴിയും,

പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു. (സദൃശ്യവാക്യങ്ങൾ 23:27 യുഎൽടി)

ദ്രാവകം ഒരു ധാർമ്മിക നിലവാരം (വികാരം, മനോഭാവം, ആത്മാവ്, ജീവിതം) പ്രതിനിധീകരിക്കുന്നു

പൊട്ടിയൊലിക്കുന്ന ജലപ്രളയം പോലെ യഹോവ എന്‍റെ മുമ്പിൽ എന്‍റെ ശത്രുക്കളെ തകർത്തുകളഞ്ഞു (2 ശമൂവേൽ 5:20 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രളയം കൊണ്ടു അവൻ തന്‍റെ ശത്രുക്കളെ മുഴുവനായി അവസാനിപ്പിക്കും (നഹൂം 1:8 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

എന്‍റെ ഹൃദയം വിഷാദത്തിനാൽ ഉരുകുന്നു.(സങ്കീർത്തനങ്ങൾ 119:28 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു.(സങ്കീർത്തനങ്ങൾ 22:14 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

അതിന്‍റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും (യോവേൽ 2:28 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>എന്‍റെ ദൈവമേ, എന്‍റെ ആത്മാവു എന്നിൽ ഉരുകിയിരിക്കുന്നു (സങ്കീർത്തനങ്ങൾ 42:6 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ. (2 ദിനവൃത്താന്തം 34:21 യുഎൽടി)

ജലം ആരുടെയെങ്കിലും പറയുന്നതിനെ സൂചിപ്പിക്കുന്നു

കലമ്പുന്ന ഭാര്യ നിലയ്ക്കാത്ത വെള്ള ചോർച്ചപോലെ ആണ്. (സദൃശ്യവാക്യങ്ങൾ 19:13 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>അവന്‍റെ അധരം ആമ്പൽപ്പൂവു പോലെ ഇരിക്കുന്നു, അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു (ഉത്തമ ഗീതം 5:13 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

എന്‍റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു. (ഇയ്യോബ് 3:24 യുഎൽടി)

<ബ്ലോക്ക്ക്ലോട്ട്>മനുഷ്യന്‍റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്‍റെ ഉറവ ഒഴുക്കുള്ള തോടും ആകുന്നു. (സദൃശ്യവാക്യങ്ങൾ 18:3 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>

വെള്ളപ്പൊക്കം ദുരന്തത്തെ പ്രതിനിധീകരിക്കുന്നു

ആഴമുള്ള വെള്ളത്തിൽ ഞാൻ എത്തപ്പെട്ടിരിക്കുന്നു ; പ്രവാഹങ്ങൾ എന്‍റെ മുകളിലൂടെ ഒഴുകുന്നു . (സങ്കീർത്തനങ്ങൾ 69:2 യുഎൽടി)

ജലപ്രവാഹങ്ങൾ എന്‍റെ മീതെ കവിയരുതേ. (സങ്കീർത്തനങ്ങൾ 69:15 യുഎൽടി)

ഉയരങ്ങളിൽ നിന്നും കൈ നീട്ടി എന്നെ പെരുവെള്ളത്തിൽനിന്നും, അന്യദേശക്കാരുടെ കയ്യിൽനിന്നും രക്ഷിക്കേണമേ! . (സങ്കീർത്തനങ്ങൾ 144:7 യുഎൽടി)

ജലത്തിന്‍റെ നീരുറവ എന്തിന്‍റെ എങ്കിലും ഉത്ഭവത്തെ പ്രതിനിധാനം ചെയ്യുന്നു

യഹോവയോടുള്ള ഭക്തി ജീവന്‍റെ ഉറവാകുന്നു(സദൃശ്യവാക്യങ്ങൾ 14:27 യുഎൽടി)

ഒരു പാറ സംരക്ഷണം പ്രതിനിധീകരിക്കുന്നു

നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു? (സങ്കീർത്തനങ്ങൾ 18:31 യുഎൽടി)

യഹോവ,എന്‍റെ പാറയും എന്‍റെ വീണ്ടെടുപ്പുകാരനുമാകുന്നു (സങ്കീർത്തനങ്ങൾ 19:14 യുഎൽടി)