75 lines
9.6 KiB
Markdown
75 lines
9.6 KiB
Markdown
ബൈബിളിൽ സാധാരണയായി ഉപയോഗിച്ച് കാണുന്ന കാവ്യാത്മകമായ അലങ്കാരപദങ്ങൾ അക്ഷരക്രമത്തിൽ താഴെ നൽകിയിരിക്കുന്നു. വലിയ അക്ഷരത്തിൽ അത് പ്രതിനിധാനം ചെയ്യുന്ന ആശയം നല്കിയയിരിക്കുന്നു. ആ വാക്കു അതിന്റെ ചിത്രമുള്ള എല്ലാ വചനത്തിലും പ്രത്യക്ഷപ്പെടുന്നില്ല; പക്ഷെ അത് പ്രതിനിധാനം ചെയ്യുന്ന ആശയം വരുന്നുണ്ട്.
|
|
|
|
#### ഒരു പാനപാത്രം അല്ലെങ്കിൽ പാത്രം അതിലുള്ളവയെ പ്രതിനിധാനം ചെയ്യുന്നു
|
|
|
|
>എന്റെ <u>പാനപാത്രം</u> നിറഞ്ഞു കവിയുന്നു. (സങ്കീർത്തനങ്ങൾ 23:5 യുഎൽടി)
|
|
|
|
പാനപാത്രം അത്ര മേൽ നിറഞ്ഞതിനാൽ അത് തുളുമ്പി പോകുന്നു.
|
|
|
|
>അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും <u>പാനപാത്രം</u> കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു (1 കൊരിന്ത്യർ 11:26 യുഎൽടി)
|
|
|
|
ആളുകൾ പാനപാത്രം കുടിക്കുന്നില്ല. അവയ്ക്കുള്ളിൽ ഉള്ള വസ്തുവിനെയാണ് കുടിക്കുന്നത്.
|
|
|
|
#### വായ് സംഭാഷണം അല്ലെങ്കിൽ വാക്കുകൾ പ്രതിനിധീകരിക്കുന്നു
|
|
|
|
>മൂഢന്റെ <u>വായ്</u> അവന് നാശം (സദൃശ്യവാക്യങ്ങൾ 18:7 യുഎൽടി)
|
|
|
|
<ബ്ലോക്ക്ക്ലോട്ട്>ഞാൻ <u>വായ്</u> കൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുമായിരുന്നു. (ഇയ്യോബ് 16:5 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>
|
|
|
|
> നിങ്ങൾ <u>വായ്കൊണ്ടു</u> എന്റെ നേരെ വമ്പു പറഞ്ഞു; എനിക്കു വിരോധമായി നിങ്ങളുടെ വാക്കുകളെ പെരുക്കി. ഞാൻ അതു കേട്ടിരിക്കുന്നു(യേഹേസ്കേൽ 35:13 യുഎൽടി)
|
|
|
|
ഈ ഉദാഹരണങ്ങളിൽ വായെന്നാൽ ഒരു വ്യക്തി പറയുന്ന കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
|
|
|
|
#### ഒരാളുടെ ഓർമ അവന്റെ പിൻഗാമികളെ പ്രതിനിധാനം ചെയ്യുന്നു
|
|
|
|
ഒരു വ്യക്തിയുടെ ഓർമ്മകൾ അയാളുടെ പിൻ തലമുറക്കാരെയാണ് പ്രതിനിധീകരിക്കുന്നത്. കാരണം അവർ ആണ് അയാളെ ഓര്മിക്കേണ്ടതും ബഹുമാനിക്കേണ്ടതും. അതിനാൽ ബൈബിളിൽ ഒരാളുടെ ഓര്മ്മ മരിച്ചു എന്ന് പറയുമ്പോൾ അത് അർത്ഥമാക്കുന്നത് അയാൾക്ക് സന്തതികൾ ഇല്ലെന്നോ, അഥവാ സന്തതികൾ എല്ലാം മരിക്കുമെന്നാണ്.
|
|
|
|
>നീ ജാതികളെ നിന്റെ പോർ വിളിയാൽ പേടിപ്പിച്ചു;
|
|
>നീ ദുഷ്ടരെ നശിപ്പിച്ചു;
|
|
><u>അവരുടെ ഓർമകളെ</u> നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
|
|
>ശത്രുക്കൾ അവശിഷ്ടങ്ങളിലേക്കു തകർന്നടിഞ്ഞു
|
|
> അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു.
|
|
> അവയുടെ <u>ഓർമ്മകൂടെ</u> ഇല്ലാതെയായിരിക്കുന്നു. (സങ്കീർത്തനങ്ങൾ 9:5-6 യുഎൽടി)
|
|
|
|
<ബ്ലോക്ക്ക്ലോട്ട്><u>അവന്റെ ഓർമ്മ</u> ഭൂമിയിൽനിന്നു നശിച്ചുപോകും (ഇയ്യോബ് 18:17 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട്>
|
|
|
|
>ദുഷ്പ്രവൃത്തിക്കാർക്ക് എതിരാണ് യഹോവ,
|
|
> അവരുടെ ഓർമ്മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയുവാൻ വേണ്ടി . (സങ്കീർത്തനങ്ങൾ 34:16 യുഎൽടി)
|
|
|
|
#### ഒരാൾ ഒരു കൂട്ടം ആളുകളെ പ്രതിനിധീകരിക്കുന്നു
|
|
|
|
><u>ദുഷ്ടൻ </u>തന്റെ ആഴമേറിയ ആഗ്രഹങ്ങളെ പ്രശംസിക്കുന്നു;
|
|
> അവൻ ദുരാഗ്രഹിയെ അനുഗ്രഹിക്കുകയും യഹോവയെ ത്യജിച്ചു നിന്ദിക്കുകയും ചെയ്യുന്നു . (സങ്കീർത്തനങ്ങൾ 10:3 യുഎൽടി)
|
|
|
|
ഇതൊരു ദുഷ്ടനായ വ്യക്തിയെ മാത്രമല്ല, ദുഷ്ടരായ മനുഷ്യരെ മുഴുവൻ പരാമർശിക്കുന്നു.
|
|
|
|
#### ഒരു വ്യക്തിയുടെ NAME അവന്റെ പിൻഗാമികളെ പ്രതിനിധാനം ചെയ്യുന്നു
|
|
|
|
>ഗാദോ- കവർച്ചപ്പട അവനെ ആക്രമിക്കും; അവനോ അവരുടെ പിമ്പടയെ ഞെരുക്കും .
|
|
>ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളതു; അവൻ രാജകീയമായ വിശിഷ്ട ഭോജനം നല്കും.
|
|
നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; അവനു സൗന്ദര്യമുള്ള പേടമാൻകുഞ്ഞുങ്ങൾ ഉണ്ടാകും (ഉല്പത്തി 49:19-21 യുഎൽടി)
|
|
|
|
ഗാദോ,ആശേരോ,നഫ്താലി എന്നത് ആ മനുഷ്യരെ മാത്രമല്ല , അവരുടെ പിൻ തലമുറക്കാരെയും ഈ പേരുകളാൽ പരാമർശിക്കുന്നു.
|
|
|
|
#### ഒരാൾ തനിക്കും അദ്ദേഹത്തോടൊപ്പമുള്ള ആളുകളെയും പ്രതിനിധാനം ചെയ്യുന്നു
|
|
|
|
>അങ്ങനെ അബ്രാം ഈജിപ്റ്റിൽ എത്തിയപ്പോൾ സറായി അതി സുന്ദരി എന്നു ഈജിപ്റ്റുകാർ കണ്ടു. (ഉല്പത്തി 12:14 യുഎൽടി)
|
|
|
|
ഇവിടെ അബ്രാം എന്ന് പറയുമ്പോൾ അബ്രാമിനോടൊപ്പം ഉണ്ടായിരുന്ന എല്ലാ ആളുകളെയും പരാമർശിക്കുന്നു. പക്ഷെ ദൃഷ്ടികേന്ദ്രം അബ്രാം ആയിരുന്നു.
|
|
|
|
#### തുളഞ്ഞു കയറുക എന്നത് കൊല്ലുന്നതിനെ പ്രതിനിധീകരിക്കുന്നു
|
|
|
|
>അവന്റെ കൈ പായുന്ന സർപ്പത്തെ <u>കുത്തിത്തുളച്ചിരിക്കുന്നു.</u> (ഇയ്യോബ് 26:13 യുഎൽടി)
|
|
|
|
ഇതിനാൽ അർത്ഥമാക്കുന്നത് അവൻ ആ സർപ്പത്തെ കൊന്നുവെന്നാണ്.
|
|
|
|
> ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ <u>കുത്തിത്തുളച്ചവരും</u> അവനെ കാണും.(വെളിപ്പാടു 1:7 യുഎൽടി)
|
|
|
|
"അവനെ കുത്തിത്തുളച്ചവർ" എന്നാൽ യേശുവിനെ കൊന്നവരെയാണ് ഉദ്ദേശിക്കുന്നത്.
|
|
|
|
#### പാപങ്ങൾ (ശിക്ഷാർഹമായ) പാപത്തിന്റെ ശിക്ഷയാണ്
|
|
|
|
>എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും <u>അധർമ്മം </u> അവന്റെമേൽ ചുമത്തി. (യെശയ്യാ 53:6 യുഎൽടി)
|
|
|
|
ഇതിനാൽ അർത്ഥമാക്കുന്നത് നമുക്ക് ലഭിക്കേണ്ടുന്ന ശിക്ഷ യഹോവ സ്വയം തന്റെ മേൽ ഏൽപ്പിച്ചു എന്നാണു.
|