ml_ta/checking/vol2-backtranslation-kinds/01.md

15 KiB

ഏത് വിധത്തിലുള്ള ബാക്ക് ട്രാന്‍സ്ലേഷനുകള്‍ ഉണ്ട്?

വാമൊഴി

ടാര്‍ഗെറ്റ് ഭാഷയില്‍ വിവര്‍ത്തനം വയിക്കുമ്പോഴോ കേള്‍ക്കുമ്പോഴോ വിശാലമായ ആശയ വിനിമയ ഭാഷയില്‍ വിവര്‍ത്തക പരിശോധകനുമായി ബാക്ക് ട്രാന്‍സ്ലേറ്റര്‍ സംസാരിക്കുന്ന ഒന്നാണ് വാമൊഴി രൂപത്തിലുള്ള ബാക്ക് ട്രാന്‍സ്ലേഷന്‍. ഹ്രസ്വമാണെങ്കില്‍ ഒരു സമയത്ത് ഒരു വാചകം അല്ലെങ്കില്‍ രണ്ടു വാചകം അദ്ദേഹം സാധാരണയായി ചെയ്യും. വിവര്‍ത്തന പരിശോധകന്‍ പ്രശ്നമായ എന്തെങ്കിലും കേള്‍ക്കുമ്പോള്‍, ഓറല്‍ ബാക്ക് ട്രാന്‍സ്ലേഷന്‍ ചെയ്യുന്ന ആളിനോടു നിര്‍ത്താന്‍ അവശ്യപ്പെടുകയും അതിനെക്കുറിച്ച് ചോദ്യം ചോദിക്കാനും സാധിക്കുന്നു. വിവര്‍ത്തന സംഘത്തിലെ ഒന്നോ അതില്‍ അധികമോ അംഗങ്ങളും സന്നിഹിതരായിരിക്കേണ്ടതിനാല്‍ വിവര്‍ത്തനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകും

വിവര്‍ത്തന പരിശോധകനിലേക്ക് ബാക്ക് ട്രാന്‍സ്ലേറ്ററിനു വേഗത്തില്‍ എത്താന്‍ കഴിയുന്നു എന്നതാണ് ഓറല്‍ബാക്ക് വിവര്‍ത്തനത്തിന്‍റെ ഗുണം. കൂടാതെ ബാക്ക് ട്രാന്‍സ്ലേഷനെക്കുറിച്ചുള്ള വിവര്‍ത്തന പരിശോധകന്‍റെ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാനും കഴിയും. ഓറല്‍ബാക്ക് വിവര്‍ത്തനത്തിന്‍റെ ഒരു പോരായ്മ , വിവര്‍ത്തനത്തെ തിരികെ വിവര്‍ത്തനം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിക്കാന്‍ ബാക്ക് ട്രാന്‍സ്ലേറ്ററിനു വളരെക്കുറച്ചു സമയമേ ലഭിക്കുന്നുള്ളൂ, കൂടാതെ വിവര്‍ത്തനത്തിന്‍റെ അര്‍ത്ഥം മികച്ച രീതിയില്‍ അദ്ദേഹം പ്രകടിപ്പിച്ചേക്കില്ല. ബാക്ക് ട്രാന്‍സ്ലേഷന്‍ മികച്ചരീതിയില്‍ പ്രകടിപ്പിച്ചതിനെക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ വിവര്‍ത്തന പരിശോധകന് ആവശ്യമായി വന്നേക്കാം. ബാക്ക് ട്രാന്‍സ്ലേഷന്‍ വിലയിരുത്താന്‍ പരിശോധകന് വളരെക്കുറച്ചു സമയമേയുള്ളൂ എന്നതാണ് മറ്റൊരു പോരായ്മ. ഒരു വാക്യത്തെക്കുറിച്ച് മറ്റൊന്ന് കേള്‍ക്കുന്നതിനു മുമ്പ് ചിന്തിക്കാന്‍ അദ്ദേഹത്തിനു ഒരു നിമിഷം മാത്രമേയുള്ളൂ.. ഇക്കാരണത്താല്‍, ഓരോ വാക്യത്തെക്കുറിച്ചും ചിന്തിക്കാന്‍ കൂടുതല്‍ സമയം ഉണ്ടെങ്കില്‍ അയാള്‍ പിടിച്ചെടുക്കുന്ന എല്ലാ പ്രശ്നങ്ങളും അയാള്‍ക്ക് പിടിച്ചെടുക്കാനാകില്ല.

വരമൊഴി

രണ്ടു രീതിയിലുള്ള വരമൊഴി വിവര്‍ത്തനങ്ങള്‍ ഉണ്ട്. രണ്ടുംതമ്മിലുള്ള വ്യത്യസങ്ങള്‍ക്ക്,Written Back Translations കാണുക. വരമൊഴി രൂപത്തിലുള്ള ബാക്ക് ട്രാന്‍സ്ലേഷനു ഓറല്‍ബാക്ക് വിവര്‍ത്തനത്തെക്കാള്‍ നിരവധി സവിശേഷതകള് ഉണ്ട്. ആദ്യമായി, ഒരു ബാക്ക് ട്രാന്‍സ്ലേഷന്‍ എഴുതുമ്പോള്‍, ബാക്ക് ട്രാന്‍സ്ലേറ്ററിനു അവരുടെ വിവര്‍ത്തനം തെറ്റിദ്ധരിച്ച ഏതെങ്കിലും സ്ഥലങ്ങള്‍ ഉണ്ടോ എന്ന് വിവര്‍ത്തന സംഘത്തിനു ഇതു വായിക്കാന്‍ കഴിയും. ബാക്ക് ട്രാന്‍സ്ലേറ്റര്‍ വിവര്‍ത്തനം തെറ്റിദ്ധരിച്ചെങ്കില്‍, മറ്റു വായനക്കാരോ, വിവര്‍ത്തനം കേള്‍ക്കുന്നവരോ തീര്‍ച്ചയായും ഇതു തെറ്റിദ്ധരിക്കും, ആയതിനാല്‍ വിവര്‍ത്തന സംഘം അവരുടെ വിവര്‍ത്തനം ആ ഘട്ടങ്ങളില്‍ പരിഷ്കരിക്കേണ്ടതുണ്ട്.

രണ്ടാമതായി, ഒരു ബാക്ക് ട്രാന്‍സ്ലേഷന്‍ എഴുതുമ്പോള്‍, വിവര്‍ത്തന സംഘവുമായി കൂടികാഴ്ച നടത്തുന്നതിനു മുമ്പ് വിവര്‍ത്തന പരിശോധകന് ബാക്ക് ട്രാന്‍സ്ലേഷന്‍ വായിക്കാനും ബാക്ക് ട്രാന്‍സ്ലേഷനില്‍ നിന്ന് ഉണ്ടാകുന്ന ഏതു ചോദ്യത്തിനും ഗവേഷണം നടത്താന്‍ സമയമെടുക്കാനും കഴിയും. വിവര്‍ത്തന പരിശോധനയ്ക്കു ഒരു പ്രശ്നത്തെക്കുറിച്ച് ഗവേഷണം നടത്തേണ്ട അവശ്യമില്ലെങ്കില്‍പോലും, വരമൊഴിരൂപത്തിലുള്ള ബാക്ക് ട്രാന്‍സ്ലേഷനെക്കുറിച്ച് ചിന്തിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുന്നു. വിവര്‍ത്തനത്തിലെ കൂടുതല്‍ പ്രശ്നങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കാനും അദ്ദേഹത്തിനു കഴിയും, മാത്രമല്ല ചിലപ്പോള്‍ പ്രശ്നങ്ങള്‍ക്കു മികച്ച പരിഹാരങ്ങള്‍ നേടാനും കഴിയും, കാരണം ഓരോ വാക്യത്തെക്കുറിച്ചും ചിന്തിക്കാന്‍ കുറച്ചു നിമിഷങ്ങള്‍ മാത്രമേ ഉള്ളു എന്നതിനേക്കാള്‍ ഓരോന്നിനെക്കുറിച്ചും ചിന്തിക്കാന്‍ അവര്‍ക്ക് കൂടുതല്‍ സമയമുണ്ട്.

മൂന്നാമതായി, ഒരു ബാക്ക് ട്രാന്‍സ്ലേഷന്‍ എഴുതുമ്പോള്‍, വിവര്‍ത്തന സംഘവുമായി കൂടികാഴ്ച നടത്തുന്നതിനുമുമ്പ് വിവര്‍ത്തന പരിശോധകനു തന്‍റെ ചോദ്യങ്ങള്‍ രേഖാമൂലം തയ്യാറാക്കാന്‍ കഴിയും. അവരുടെ സമ്മേളനത്തിനു മുമ്പ് സമയമുണ്ടെങ്കില്‍, അവര്‍ക്ക് ആശയവിനിമയം നടത്താന്‍ ഒരുമാര്‍ഗ്ഗമുണ്ടെങ്കില്‍, പരിശോധകനു തന്‍റെ രേഖാമൂലമുള്ള ചോദ്യങ്ങള്‍ വിവര്‍ത്തന സംഘത്തിനു അയയ്ക്കാന്‍ കഴിയും. അതുവഴി അവ വായിക്കുവാനും പരിശോധകന്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നു കരുതുന്ന ഭാഗങ്ങള്‍ മാറ്റുന്നതിനും കഴിയും. വിവര്‍ത്തന സംഘവും പരിശോധകനും ഒരുമിച്ചു കാണുമ്പോള്‍ കൂടുതല്‍ ബൈബിള്‍ കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ ഇതു സഹായിക്കുന്നു, കാരണം അവരുടെ സമ്മേളനത്തിന് മുമ്പ് വിവര്‍ത്തനത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സമ്മേളനത്തിനിടെ അവശേഷിക്കുന്ന പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ക്ക് കഴിയും . ഇതു സാധാരണയായി വിവര്‍ത്തന സംഘത്തിനു പരിശോധകരുടെ ചോദ്യം മനസ്സിലാകാത്തതോ ടാര്‍ഗെറ്റ് ഭാഷയെക്കുറിച്ച് പരിശോധകര്‍ക്കു എന്തെങ്കിലും മനസ്സിലാകാത്തതോ ആയ സ്ഥലങ്ങളാണിവ, അതിനാല്‍ ഇല്ലാത്ത ഒരു പ്രശ്നമുണ്ടെന്നു കരുതുന്നു. അങ്ങനെയാണെങ്കില്‍, സമ്മേളന സമയത്ത് വിവര്‍ത്തന സംഘത്തിനു പരിശോധകനു എന്താണ് മനസ്സിലാകാത്തതെന്ന് വിശദീകരിക്കാന്‍ കഴിയും.

സമ്മേളനത്തിന് മുമ്പായി പരിശോധകന് തന്‍റെ ചോദ്യങ്ങള്‍ വിവര്‍ത്തന സംഘത്തിനു അയയ്ക്കാന്‍ സമയം ഇല്ലെങ്കില്‍പോലും സമ്മേളനത്തില്‍ അവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ കഴിയും, അല്ലാത്തപക്ഷവും അവലോകനം ചെയ്യാന്‍ കഴിയുമായിരുന്നു, കാരണം പരിശോധകന്‍ ഇതിനകം ബാക്ക് ട്രാന്‍സ്ലേഷന്‍ വായിക്കുകയും തന്‍റെ ചോദ്യങ്ങള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനു നേരത്തെ തയ്യാറെടുപ്പിന് സമയം ഉണ്ടായിരുന്നതിനാല്‍, അദ്ദേഹത്തിനും വിവര്‍ത്തന സംഘത്തിനും അവരുടെ സമ്മേളന സമയം ഉപയോഗിച്ച് മുഴുവന്‍ വിവര്‍ത്തനവും സാവകാശം വായിക്കുന്നതിനേക്കാള്‍ വിവര്‍ത്തനത്തിന്‍റെ പ്രശ്ന മേഖലകള്‍ മാത്രം ചര്‍ച്ച ചെയ്യാന്‍ കഴിയും, ഒരു വാമൊഴി ബാക്ക് ട്രാന്‍സ്ലേഷന്‍ നടത്തുമ്പോള്‍ അത് ആവശ്യമാണ്.

നാലാമതായി, വരമൊഴി ബാക്ക് ട്രാന്‍സ്ലേഷന്‍, ഒരു വാക്കാലുള്ള വിവര്‍ത്തനം സംസാരിക്കുന്നതുപോലെ കേള്‍ക്കുന്നതിലും മനസ്സിലാക്കുന്നതിലും ഒരു സമയം മണിക്കൂറോളം ശ്രദ്ധകേന്ദ്രീകരിക്കുന്നതില്‍ നിന്ന് വിവര്‍ത്തന പരിശോധകനെ തടസ്സപ്പെടുത്തുന്നു. പരിശോധകനും വിവര്‍ത്തന സംഘവും ശബ്ദമുഖരിതമായ അന്തരീക്ഷത്തിലാണ് കണ്ടുമുട്ടുന്നതെങ്കില്‍, ഓരോ വാക്കും അദ്ദേഹം ശരിയായി കേള്‍ക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ബുദ്ധിമുട്ട് പരിശോധകനെ തീര്‍ത്തും ക്ഷീണിപ്പിക്കുന്നതാണ്. ഏകാഗ്രതയുടെ മാനസ്സിക സമ്മര്‍ദഫലമായി വേദപുസ്തകത്തില്‍ ചില ഭാഗങ്ങള്‍ തിരുത്തപ്പെടാതെ തുടരാനുള്ള സാദ്ധ്യത വര്‍ധിപ്പിക്കുന്നു. ഇക്കാരണങ്ങളാല്‍, സാധ്യമാകുമ്പോഴെല്ലാം ഒരു രേഖാമൂലമുള്ള വിവര്‍ത്തനം ഉപയോഗിക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.