ml_ta/checking/vol2-backtranslation-written/01.md

6.8 KiB

രണ്ടു രീതിയിലുള്ള വരമൊഴി രൂപത്തിലുള്ള ബാക്ക്ട്രാന്‍സ്ലേഷനുകള്‍ ഉണ്ട്.

ഇന്‍റര്‍ലീനിയര്‍ ബാക്ക്ട്രാന്‍സ്ലേഷന്‍

ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തിന്‍റെ ഓരോ വാക്കിനും ബാക്ക്ട്രാന്‍സ്ലേറ്റര്‍ ആ പദത്തിന് ചുവടെ വിവര്‍ത്തനം നല്കുന്ന ഒന്നാണ് ഇന്‍റര്‍ലീനിയര്‍ ബാക്ക്ട്രാന്‍സ്ലേഷന്‍. ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തിന്‍റെ ഓരോ വരിയും തുടര്‍ന്ന് വിശാലമായ ആശയവിനിമയത്തിന്‍റെ ഭാഷയില്‍ ഒരു വരിയും വരുന്ന ഒരു വാചകത്തിന്‍റെ ഫലമാണിത്. ടാര്‍ഗെറ്റ് ഭാഷായുടെ ഓരോ വാക്കും വിവര്‍ത്തന സംഘം എങ്ങനെ വിവര്‍ത്തനം ചെയ്യുന്നു എന്ന് പരിശോധകന് എളുപ്പത്തില്‍ കാണാന്‍ കഴിയും എന്നതാണു ഇത്തരത്തിലുള്ള ബാക്ക്ട്രാന്‍സ്ലേഷന്‍റെ പ്രയോജനം. ഓരോ ടാര്‍ഗെറ്റ് ഭാഷാ പദത്തിന്‍റെയും അര്‍ത്ഥത്തിന്‍റെ വ്യാപ്തി അയാള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ കാണാന്‍ കഴിയും മാത്രമല്ല വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നതും താരതമ്യം ചെയ്യാന്‍ കഴിയും. ഇത്തരത്തിലുള്ള ബാക്ക്ട്രാന്‍സ്ലേഷന്‍റെ പോരായ്മ, വിശാലമായ ആശയവിനിമയത്തിന്‍റെ ഭാഷയിലെ വാചകം വ്യക്തിഗത പദങ്ങളുടെ വിവര്‍ത്തങ്ങള്‍ കൊണ്ടാണ് നിമ്മിച്ചിരിക്കുന്നത് എന്നതാണ്. ഇതു വാചകം വായിക്കാനും മനസ്സിലാക്കാനും പ്രയാസമുണ്ടാക്കുന്നു. കൂടാതെ മറ്റു വിവര്‍ത്തന രീതിയേക്കാള്‍ വിവര്‍ത്തന പരിശോധകരുടെ മനസ്സില്‍ കൂടുതല്‍ ചോദ്യങ്ങളും തെറ്റിദ്ധാരണകളും സൃഷ്ടിച്ചേക്കാം. ബൈബിളിന്‍റെ വിവര്‍ത്തനതിനായി വേഡ്-ഫോര്‍- വേഡ് രീതി ഞങ്ങള്‍ ശുപാര്‍ശ ചെയ്യാത്ത അതേ കാരണം ഇതാണ്.

സ്വതന്ത്ര ബാക്ക്ട്രാന്‍സ്ലേഷന്‍

ടാര്‍ഗെറ്റ് ഭാഷ വിവര്‍ത്തനത്തില്‍നിന്ന് ഒരു പ്രത്യേക സ്ഥലത്ത് വിശാലമായ ആശയ വിനിമയത്തിന്‍റെ ഭാഷയില്‍ വിവര്‍ത്തനം നടത്തുന്ന ഒന്നാണ് സ്വതന്ത്ര ബാക്ക്ട്രാന്‍സ്ലേഷന്‍. ഈ രീതിയുടെ പോരായ്മ, പിന്നിലെ വിവര്‍ത്തനം ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനവുമായി അടുത്ത ബന്ധമില്ലാത്തതാണ്. ബൈബിള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ ഈ പോരായ്മ മറികടക്കാന്‍ ബാക്ക്ട്രാന്‍സ്ലേഷന്‍ സഹായിക്കും എന്നിരുന്നാലും, വാക്യ നമ്പരുകളും ചിഹ്നങ്ങളും ബാക്ക്ട്രാന്‍സ്ലേഷനില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, രണ്ടു വിവര്‍ത്തനങ്ങളിലേയും വാക്യനമ്പരുകള്‍ പരാമര്‍ശിക്കുന്നതിലൂടെയും അവയുടെ ശരിയായ സ്ഥലങ്ങളില്‍ ചിഹ്നങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പുനര്‍നിര്‍മ്മിക്കുന്നതിലൂടെയും, വിവര്‍ത്തന പരിശോധകനു ബാക്ക്ട്രാന്‍സ്ലേഷന്‍റെ ഏതു ഭാഗമാണ് ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തിന്‍റെ ഏതു ഭാഗത്തെ പ്രതിനിധീകരിക്കുന്നതെന്ന് അറിയാന്‍ കഴിയും, അതിനാല്‍ വിവര്‍ത്തന പരിശോധകനു വായിക്കാനും മനസ്സിലാക്കാനും ഇതു വളരെ എളുപ്പമാണ്. വിശാലമായ ആശയവിനിമയത്തിന്‍റെ ഭാഷയുടെ വ്യാകരണവും പദക്രമവും ഉപയോഗിക്കുമ്പോള്‍, ബാക്ക്ട്രാന്‍സ്ലേറ്റര്‍ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ വിവര്‍ത്തനം ചെയ്യാന്‍ ഓര്‍മിക്കണം. ഇതു പരിശോധകനു അക്ഷരാര്‍ഥത്തിലും വായനാക്ഷമതയിലും ഏറ്റവും പ്രയോജനകരമായ സംയോജനം നല്‍കുന്നു. സ്വതന്ത്ര ബാക്ക്ട്രാന്‍സ്ലേഷന്‍റെ ഈരീതി ബാക്ക്ട്രാന്‍സ്ലേറ്റര്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.