ml_ta/checking/spelling/01.md

6.2 KiB

വിവര്‍ത്തനം എളുപ്പത്തില്‍ വായിക്കാനും മനസ്സിലാക്കാനും വായനക്കാരന് കഴിയുന്നതിനു, നിങ്ങള്‍ വാക്കുകള്‍ സ്ഥിരമായി ഉച്ചരിക്കേണ്ടത് പ്രധാനമാണ്. ടാര്‍ഗെറ്റ് ഭാഷയില്‍ എഴുതുന്നതിനോ അക്ഷരവിന്യാസത്തിനോ ഒരു പാരമ്പര്യമില്ലെങ്കില്‍ ഇതു പ്രയാസമാണ്. ഒരു വിവര്‍ത്തനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍, അവര്‍ ഒരേ വാക്കുകള്‍ പരസ്പരം വ്യത്യസ്തമായി ഉച്ചരിക്കാം. ഇക്കാരണത്താല്‍, വിവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് അവര്‍ വാക്കുകള്‍ എങ്ങനെയാണു ഉച്ചരിക്കാനുദ്ദേശിക്കുന്നത് എന്നതിനെ-ക്കുറിച്ച് സംസാരിക്കുന്നതിന് വിവര്‍ത്തന സംഘം ഒരുമിച്ചു കൂടിച്ചേരേണ്ടത് പ്രധാനമാണ്.

ഒരു സംഘം എന്ന നിലയില്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള വാക്കുകള്‍ ചര്‍ച്ച ചെയ്യുക. പദങ്ങള്‍ പ്രധിനിധീകരിക്കാന്‍, ബുദ്ധിമുട്ടുള്ള ശബ്ദങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ( Alphabetet/Orthography) കാണുക). രചനാ രീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. വാക്കുകളിലെ ശബ്ദത്തെ വ്യത്യസ്ത രീതികളില്‍, പ്രധിനിധീകരിക്കാന്‍ കഴിയുമെങ്കില്‍, അവ എങ്ങനെ ഉച്ചരിക്കാമെന്ന് സംഘം അംഗീകരിക്കേണ്ടതുണ്ട്. അംഗീകരിച്ച പദങ്ങളുടെ അക്ഷരവിന്യാസങ്ങളുടെ ഒരു പട്ടിക അക്ഷരമാലക്രമത്തില്‍ തയ്യാറാക്കുക. വിവര്‍ത്തനം ചെയ്യുമ്പോള്‍ ഈ പട്ടികയുടെ ഒരു പകര്‍പ്പു ഓരോ അംഗത്തിനും ഉണ്ടെന്നു ഉറപ്പാക്കുക. നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള മറ്റു പദങ്ങള്‍ പട്ടികയില്‍ ചേര്‍ക്കുമ്പോള്‍ , എല്ലാവരുടെയും പട്ടികയില്‍ ഒരേപോലുള്ള അക്ഷരവിന്യാസം ചേര്‍ത്തിട്ടുണ്ടെന്നു ഉറപ്പുവരുത്തുക. നിങ്ങളുടെ അക്ഷരവിന്യാസ പട്ടിക സംരക്ഷിക്കാന്‍ ഒരു സ്പ്രെഡ്ഷീറ്റ് ഉപയോഗിക്കുന്നത് സഹായകരമാകും. ഇതു എളുപ്പത്തില്‍ നവീകരിക്കാനും ഇലക്ട്രോണിക് രീതിയില്‍ പങ്കിടാനും അല്ലെങ്കില്‍ ആനുകാലികമായി അച്ചടിക്കാനും കഴിയും.

ബൈബിളിലെ വ്യക്തികളുടെയും സ്ഥലങ്ങളുടെയും പേരുകള്‍ ഉച്ചരിക്കാന്‍ പ്രയാസമാണ്, കാരണം ടാര്‍ഗെറ്റ് ഭാഷയില്‍ അവ അഞ്ജാതമാണ്. നിങ്ങളുടെ അക്ഷരവിന്യാസ പട്ടികയില്‍ ഇതു കൂടി ഉള്‍പ്പെടുത്തിട്ടുണ്ടെന്നു ഉറപ്പാക്കുക.

അക്ഷരവിന്യാസം പരിശോധിക്കുന്നതിന് കമ്പ്യൂട്ടറുകള്‍ ഒരു മികച്ച സഹായകമാണ്. നിങ്ങള്‍ ഗേറ്റ് വേ ഭാഷയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരു വേഡ് പ്രോസസ്സറില്‍ ഇതിനകം ഒരു നിഘണ്ടു ലഭ്യമായേക്കാം. നിങ്ങള്‍ മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയാണെങ്കില്‍, അക്ഷരപിശകുള്ള വാക്കുകള്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് വേഡ്പ്രോസസ്സറിന്‍റെ find-and-replace ഉപയോഗിക്കാം. ParaTExt-ല്‍ ഒരു പദ പരിശോധന സവിശേഷതയുണ്ട് അത് എല്ലാ വാക്കുകളുടെയും വ്യത്യസ്തമായ പദവിന്യാസം കണ്ടെത്തും. ഇവ നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കും, തുടര്‍ന്ന് നിങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ച അക്ഷരവിന്യാസം ഉപയോഗിക്കാം.