ml_ta/checking/intro-checking/01.md

8.6 KiB

വിവര്‍ത്തന പരിശോധന

ആമുഖം

എന്തുകൊണ്ടാണ് ഞങ്ങള്‍ വിവര്‍ത്തന പരിശോധന നടത്തുന്നത്?

വിവര്‍ത്തന പ്രക്രിയയുടെ ഭാഗമായി, വിവര്‍ത്തനം ആശയവിനിമയം നടത്തേണ്ട സന്ദേശം വ്യക്തമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിരവധി ആളുകള്‍ അത് പരിശോധിക്കേണ്ടതുണ്ട്. തന്‍റെ വിവര്‍ത്തനം പരിശോധിക്കാന്‍ പറഞ്ഞ ഒരു തുടക്കക്കാരനായ വിവര്‍ത്തകന്‍ ഒരിക്കല്‍ പറഞ്ഞു,”എന്നാല്‍ ഞാന്‍ എന്‍റെ മാതൃഭാഷ നന്നായി സംസാരിക്കുന്നു. വിവര്‍ത്തനം ആ ഭാഷയ്ക്കുള്ളതാണ്. ഇനിയും എന്താണ് വേണ്ടത്?” അദ്ദേഹം പറഞ്ഞത് സത്യമായിരുന്നു, പക്ഷേ രണ്ടു കാര്യം കൂടി ഓര്‍മിക്കേണ്ടതുണ്ട്.

ഒരു കാര്യം അദ്ദേഹം ഉറവിട വാചകം ശരിയായി മനസ്സിലാക്കിയിട്ടില്ലായിരിക്കാം, അതിനാല്‍ എന്താണ് പറയേണ്ടതെന്ന് അറിയാവുന്ന ഒരാള്‍ക്ക് വിവര്‍ത്തനം ശരിയാക്കാന്‍ കഴിഞ്ഞേക്കും. ഇതു ഉറവിട ഭാഷയിലെ ഒരു വാക്യമോ പദപ്രയോഗമോ അയാള്‍ക്ക് ശരിയായി മനസ്സിലാകാത്തതിനാലാകാം. ഈസാഹചര്യത്തില്‍ ഉറവിട ഭാഷ നന്നായി മനസ്സിലാക്കുന്ന മറ്റൊരാള്‍ക്ക്‌ വിവര്‍ത്തനം ശരിയാക്കാന്‍ കഴിയും.

അല്ലെങ്കില്‍ ഒരു പ്രത്യേക സ്ഥലത്തു ആശയവിനിമയം നടത്താന്‍ ബൈബിള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിനു ഒന്നും മനസ്സിലയില്ലായിരിക്കാം. ഈ സാഹചര്യത്തില്‍, ബൈബിള്‍ നന്നായി അറിയുന്ന ഒരാള്‍ക്ക്, ഒരു ബൈബിള്‍ അദ്ധ്യാപകന്‍ അല്ലെങ്കില്‍ ഒരു ബൈബിള്‍ വിവര്‍ത്തന പരിശോധകന്‍ പോലുള്ളയാള്‍ക്ക് വിവര്‍ത്തനം ശരിയാക്കാന്‍ കഴിയും.

മറ്റൊരു കാര്യം, വചനം എന്താണ് പറയേണ്ടതെന്ന് വിവര്‍ത്തകനു നന്നായി അറിയാമെങ്കിലും, അദ്ദേഹം വിവര്‍ത്തനം ചെയ്ത രീതി മറ്റൊരു വ്യക്തിക്കു വേറെ എന്തെങ്കിലും അര്‍ത്ഥമാകാം. അതായതു വിവര്‍ത്തകന്‍ ഉദ്ദേശിച്ചതല്ലാതെ മറ്റെന്തിനെക്കുറിച്ചാണ് വിവര്‍ത്തനം സംസാരിക്കുന്നതെന്നു മറ്റൊരാള്‍ ചിന്തിച്ചേക്കാം, അല്ലെങ്കില്‍ വിവര്‍ത്തനം കേള്‍ക്കുന്നതോ, വായിക്കുന്നതോ ആയ വ്യക്തിക്കു വിവര്‍ത്തകന്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാകുകയില്ല.

ഒരാള്‍ ഒരു വാചകം എഴുതുമ്പോള്‍ മറ്റൊരാള്‍ അത് വായിക്കുമ്പോഴാണ് ഇതു പലപ്പോഴും സംഭവിക്കുന്നത്‌( അല്ലെങ്കില്‍ ചിലപ്പോള്‍ ആദ്യ വ്യക്തി പിന്നീട് വീണ്ടും വായിച്ചാലും), എഴുത്തുകാരന്‍ ഉദ്ദേശിച്ചതില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും പറയാന്‍ അവര്‍ അത് മനസ്സിലാക്കുന്നു. ഈ പറയുന്ന വാക്യം ഉദാഹരണമായി എടുക്കുക.

യോഹന്നാന്‍ പത്രൊസിനെ ദേവലായത്തിലേക്ക് കൊണ്ടുപോയി എന്നിട്ട് വീട്ടിലേക്കു പോയി

അത് എഴുതുമ്പോൾ അദ്ദേഹത്തിന്‍റെ മനസ്സിൽ, എഴുത്തുകാരൻ ഉദ്ദേശിച്ചത് പത്രോസ് വീട്ടിലേക്കാണ് പോയതെന്നാണ്, പക്ഷേ വായനക്കാരൻ കരുതിയിരുന്നത് എഴുത്തുകാരൻ ഒരുപക്ഷേ ജോൺ തന്നെയാണ് വീട്ടിലേക്ക് പോയതെന്നാണ്. വാക്യം കൂടുതൽ വ്യക്തമാക്കുന്നതിന് മാറ്റം വരുത്തേണ്ടതുണ്ട്.

കൂടാതെ, വിവര്‍ത്തന സംഘം അവരുടെ ജോലിയുമായി വളരെ അടുപ്പമുള്ളവരും പങ്കാളികളുമാണ്., ആയതിനാല്‍ മറ്റുള്ളവര്‍ക്ക് കൂടുതല്‍ കൂടുതല്‍ എളുപ്പത്തില്‍ കാണാന്‍ കഴിയുന്ന തെറ്റുകള്‍ അവര്‍ ചിലപ്പോള്‍ കാണില്ല. ഈ കാരണങ്ങളാല്‍, വിവര്‍ത്തനത്തില്‍ നിന്ന് മറ്റൊരാള്‍ എന്താണ് മനസ്സിലാക്കുന്നതെന്നു എല്ലായ്പ്പോഴും പരിശോധിക്കേണ്ടത് അത് വഴി ഞങ്ങള്‍ക്ക് ഇതു കൂടുതല്‍ കൃത്യവും വ്യക്തവുമാക്കാന്‍ കഴിയും.

ഈ വിവര്‍ത്തന മാനുവല്‍ പരിശോധന പ്രക്രിയയിലേക്കുള്ള വഴികാട്ടിയാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെ അനുവദിക്കുന്ന നിരവധി പരിശോധനകളിലൂടെ ഇതു നിങ്ങളെ നയിക്കും. നിരവധി ആളുകള്‍ വ്യത്യസ്ത പരിശോധനകള്‍ നടത്തുന്നത് വേഗത്തിലുള്ള പരിശോധന പ്രക്രിയയ്ക്ക് കാരണമാകുമെന്നും, വിശാലമായ സഭാ പങ്കാളിത്തവും ഉടമസ്ഥാവകാശവും അനുവധിക്കുമെന്നും മികച്ച വിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

പരിശോധിക്കേണ്ട കാര്യങ്ങളുടെ കൂടുതല്‍ ഉദാഹരണങ്ങള്‍ക്കു, Types of Things to Check ഇതിലേക്ക് പോകുക.

  • Credits: Quotation used by permission, © 2013, SIL International, Sharing Our Native Culture, p. 69.*