ml_tw/bible/kt/zealous.md

4.4 KiB

തീഷ്ണത, തീഷ്ണതയുള്ള

നിര്വചനം:

“തീഷ്ണത” എന്നും “തീഷ്ണതയുള്ള” എന്നും ഉള്ള പദങ്ങള് ഒരു വ്യക്തിയെയോ അല്ലെങ്കില്ആശയത്തെയോ വളരെ അര്പ്പണത്തോടു കൂടെ ശക്തിയായി പിന്താങ്ങുന്നതിനെ സൂചിപ്പിക്കുന്നു.

  • തീഷ്ണത എന്നത് ഒരു നല്ല കാരണത്തിനായി ഉള്ള ശക്തമായ ആഗ്രഹത്തെയും പ്രവര്ത്തിയേയും ഉള്പ്പെടുത്തുന്നു. ഇത് സാധാരണയായി വിശ്വസ്തതയോടു കൂടെ ദൈവത്തെ അനുസരിക്കുകയും മറ്റുള്ളവരെയും കൂടെ അപ്രകാരം ചെയ്യുവാനായി ഉപദേശിക്കുകയും ചെയ്യുന്ന വ്യക്തിയെ സൂചിപ്പിക്കുവാനായി ഉപയോഗിക്കുന്നു.
  • തീഷ്ണത ഉള്ളവനായിരിക്കുക എന്നാല് ഏതെങ്കിലും പ്രവര്ത്തി വളരെ കാര്യക്ഷമമായ പരിശ്രമത്തോടു കൂടെയും ആ പരിശ്രമത്തില് തുടര്മാനമായ നിലയില് കാണപ്പെടുന്നതും ഉള്പ്പെടുന്നു.
  • “കര്ത്താവിന്റെ തീഷ്ണത” അല്ലെങ്കില് “യഹോവയുടെ തീഷ്ണത” എന്നുള്ളത് ദൈവത്തിനു തന്റെ ജനത്തെ അനുഗ്രഹിക്കുവാന് ഉള്ള അല്ലെങ്കില് നീതി പ്രാവര്ത്തികമാകുന്നത് കാണുവാനുള്ള ശക്തമായ, നിര്ബന്ധ ബുദ്ധിയോടെയുള്ള നടപടികല്എന്ന് സൂചിപ്പിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • “തീഷ്ണത ഉള്ളവന് ആയിരിക്കുക” എന്നുള്ളത്, “ശക്തമായ ശുഷ്കാന്തിയോടെ ഉള്ള” അല്ലെങ്കില് “തീവ്രമായ പരിശ്രമം നടത്തുന്നതായ” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.
  • ”തീഷ്ണത” എന്ന പദം “ആരോഗ്യകരമായ ഉപാസന” അല്ലെങ്കില് “താല്പ്പര്യ പൂര്വമായ നിശ്ചയദാര്ഢ്യം” അല്ലെങ്കില് “നീതിപൂര്വമായ ശുഷ്കാന്തി” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.
  • “നിന്റെ ഭവനത്തിനു വേണ്ടിയുള്ള തീഷ്ണത” എന്ന പദപ്രയോഗം “അങ്ങയുടെ ആലയത്തെ കുറിച്ചുള്ള ശക്തമായ ആദരവ്” അല്ലെങ്കില് “അങ്ങയുടെ ഭവനത്തെ കുറിച്ചുള്ള കരുതലില് ഉള്ള തീഷ്ണമായ ആഗ്രഹം” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H7065, H7068, G2205, G2206, G2207, G6041