ml_tw/bible/kt/woe.md

4.8 KiB

സന്താപം

നിര്വചനം:

“സന്താപം” എന്ന പദം സൂചിപ്പിക്കുന്നത് വലിയ ദുരവസ്ഥയുടെ അനുഭവം എന്നാണ്. ഇത് നല്കുന്ന ഒരു മുന്നറിയിപ്പു എന്തെന്നാല് ആരെങ്കിലും ഒരുവന് വളരെ കഠിനമായ പ്രശ്നം അനുഭവിക്കേണ്ടി വരുന്നു എന്നും ആകുന്നു.

  • ”അയ്യോ കഷ്ടം” എന്ന പദപ്രയോഗം ജനത്തിനു അവരുടെ പാപത്തിന്റെ പരിണിത ഫലമായി ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുള്ളതിനെ തുടര്ന്ന് വരുന്ന മുന്നറിയിപ്പ് ആകുന്നു.
  • ദൈവ വചനത്തില്പല സ്ഥലങ്ങളിലും, “അയ്യോ കഷ്ടം” എന്ന് ആവര്ത്തിച്ചു വരുന്ന പദം പ്രത്യേകമായി ഉള്ള ഭയാനകമായ ന്യായവിധിയെ ഊന്നി പറയുന്നത് ആകുന്നു.
  • ”ഞാന്കഷ്ടത്തില്ആയി”, അല്ലെങ്കില് ”എനിക്ക് അയ്യോ കഷ്ടം” എന്ന് ഒരു പറയുന്നതു താന്കഠിനമായി അനുഭവിച്ചു വരുന്ന ദു:ഖത്തെ പ്രകടിപ്പിക്കുന്നത് ആയിരിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • സാഹചര്യം അനുസരിച്ച്, “സന്താപം” എന്ന പദം “വളരെ ദുഃഖം” അല്ലെങ്കില്“സങ്കടം” അല്ലെങ്കില്അല്ലെങ്കില്“ദുരിതം” അല്ലെങ്കില്“ദുരന്തം” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ഈ പദപ്രയോഗം പരിഭാഷ ചെയ്യുവാന് ഉള്ള ഇതര മാര്ഗ്ഗങ്ങള്“(നഗരത്തിന്റെ പേര്) നു അയ്യോ കഷ്ടം” എന്നത് “(നഗരത്തിന്റെ പേര്) എന്തുമാത്രം ഭയാനകം ആയിരിക്കും” അല്ലെങ്കില്“(ആ പട്ടണത്തിന്റെ പേര്) ല്ഉള്ള ജനങ്ങള്കഠിനമായി ശിക്ഷിക്കപ്പെടും” അല്ലെങ്കില്“ആ ജനം വളരെ കഠിനമായി ദുരിതം അനുഭവിക്കും”
  • “ഞാന്കഷ്ടത്തില്ആയി” അല്ലെങ്കില്”എനിക്ക് അയ്യോ കഷ്ടം! എന്നുള്ളത് “ഞാന്എത്രമാത്രം സങ്കടത്തില്ആയിരിക്കുന്നു!” അല്ലെങ്കില്“ഞാന്വളരെ സങ്കടത്തില്ആയിരിക്കുന്നു!” അല്ലെങ്കില്“ഇത് എനിക്ക് എത്രമാത്രം ഭയാനകം ആയിരിക്കുന്നു!” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”നിനക്ക് അയ്യോ കഷ്ടം” എന്ന പദപ്രയോഗവും “നീ ഭയങ്കരമായി കഷ്ടത അനുഭവിക്കേണ്ടി വരും” അല്ലെങ്കില്“നീ ഭയങ്കരമായ പ്രശ്നങ്ങള്അനുഭവിക്കേണ്ടി വരും” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H188, H190, H337, H480, H1929, H1945, H1958, G3759