ml_tw/bible/kt/sabbath.md

6.4 KiB

ശബ്ബത്ത്

നിര്വചനം:

“ശബ്ബത്ത്” എന്ന പദം ആഴ്ചയുടെ ഏഴാം ദിവസത്തെയാണ് സൂചിപ്പിക്കുന്നത്, ആ ദിവസത്തെ വിശ്രമ ദിവസമായും യാതൊരു പ്രവര്ത്തിയും ചെയ്യുവാന് പാടില്ലാത്ത ദിനമായും ആചരിക്കുവാന് വേര്തിരിക്കണം എന്ന് ദൈവം ഇസ്രയേല് ജനത്തോടു കല്പ്പിച്ചിരുന്നു.

  • ആറു ദിവസങ്ങള് കൊണ്ട് ദൈവം ലോകത്തിന്റെ സൃഷ്ടിയുടെ പ്രവര്ത്തി തികച്ചശേഷം, ഏഴാം ദിവസം താന് വിശ്രമിച്ചു. അതേ രീതിയില്, ഇസ്രയേല് ജനങ്ങളും ഏഴാം ദിവസത്തെ പ്രത്യേകമായി വിശ്രമത്തിനും ദൈവത്തെ ആരാധിക്കുന്നതിനും ഉള്ളതായ ഒരു ദിവസമായി വേര്തിരിക്കണം എന്ന് ഇസ്രയേല് ജനത്തോടു ദൈവം കല്പ്പിച്ചു.
  • “ശബ്ബത്ത് ദിവസത്തെ ആചരിക്കുക” എന്നുള്ള കല്പ്പന പത്ത് കല്പ്പനകളില് ഒന്നായി ഇസ്രയേല് ജനത്തിനു വേണ്ടി മോശെയുടെ കയ്യില്കല്പ്പലകയില് ദൈവം എഴുതിക്കൊടുത്ത പത്തു കല്പ്പനകളില് ഒന്ന് ആയിരുന്നു.
  • യഹൂദന്മാര് ദിവസങ്ങളെ എണ്ണുന്ന ക്രമം അനുസരിച്ച്, ശബ്ബത്ത് വെള്ളിയാഴ്ച സന്ധ്യയോടു കൂടെ ആരംഭിക്കുകയും ശനിയാഴ്ച സന്ധ്യവരെ തുടരുകയും ചെയ്യുന്നു.
  • ചില സന്ദര്ഭങ്ങളില്ശബ്ബത്തിനെ ദൈവ വചനത്തില്ശബ്ബത്ത് എന്നതിന് പകരം “ശബ്ബത്ത് ദിനം” എന്ന് വിളിച്ചിരിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ഇത് “വിശ്രമ ദിവസം” അല്ലെങ്കില്“വിശ്രമം എടുക്കുവാന്ഉള്ള ദിനം” അല്ലെങ്കില്“ജോലി ചെയ്യാതിരിക്കുവാന്ഉള്ള ദിവസം” അല്ലെങ്കില്ദൈവത്തിന്റെ വിശ്രമ ദിവസം” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.
  • ചില പരിഭാഷകളില്ഈ പദം വലിയ അക്ഷരത്തില്ഇത് ഒരു പ്രത്യേക ദിവസം ആണെന്ന് കാണിക്കുവാന്വേണ്ടി “ശബ്ബത്ത് ദിനം” അല്ലെങ്കില്“വിശ്രമ ദിനം” എന്ന് കാണിക്കാറുണ്ട്.
  • ഒരു പ്രാദേശിക അല്ലെങ്കില്ദേശീയ ഭാഷയില്ഈ പദം എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്നുള്ളത് പരിഗണിക്കുക.

(കാണുക:അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം)

(കാണുക: വിശ്രമം)

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 13:05ശബത്ത് ദിനം വിശുദ്ധമായി ആചരിക്കുവാന്എപ്പോഴും തീര്ച്ച ഉള്ളവര്ആയിരിക്കുക. അതായത്, ആറു ദിവസം നിന്റെ എല്ലാ പ്രവര്ത്തികളും ചെയ്യുക, ഏഴാം ദിവസം നിനക്ക് വിശ്രമത്തിനുള്ള ദിവസവും എന്നെ ബഹുമാനിക്കുവാന്ഉള്ള ദിവസവും ആകുന്നു.”
  • 26:02 യേശു തന്റെ ബാല്യ കാലത്ത് ജീവിച്ചു വന്ന നസറെത്ത് എന്ന പട്ടണത്തിലേക്ക് പോയി. ശബത്തില് താന്ആരാധാന സ്ഥലത്ത് കടന്നു ചെന്നു.
  • 41:03 യേശുവിനെ അടക്കം ചെയ്തതിന്റെ അടുത്ത ദിവസം ഒരു ശബത്ത് ദിനം ആയിരുന്നു, ആ ദിനത്തില്യഹൂദന്മാര്കല്ലറയിലേക്ക് കടന്നു പോകുവാന്അനുവാദം നല്കപ്പെട്ടിരുന്നില്ല.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H4868, H7676, H7677, G4315, G4521