ml_tw/bible/kt/restore.md

4.7 KiB

പുന:സ്ഥാപിക്കുക, പുന:സ്ഥാപിക്കുന്നു, പുന:സ്ഥാപിച്ചു, പുന:സ്ഥാപനം

നിര്വചനം:

“പുന:സ്ഥാപിക്കുക” എന്നും “പുന:സ്ഥാപനം” എന്നും ഉള്ള പദങ്ങള് എന്തെങ്കിലും ഒന്ന് അതിന്റെ യഥാര്ത്ഥവും ഏറ്റവും നല്ലതും ആയ സ്ഥിതിയിലേക്ക് തിരികെ കൊണ്ട് വരിക എന്ന് അര്ത്ഥം നല്കുന്നു.

  • ഒരു രോഗാര്ത്തമായ ശരീര ഭാഗം പൂര്വ സ്ഥിതി പ്രാപിച്ചു എന്നതിന്റെ അര്ത്ഥം അത് സൌഖ്യം പ്രാപിക്കപ്പെട്ടു എന്നുള്ളത് ആകുന്നു.
  • വിച്ചേദിക്കപ്പെട്ട ബന്ധം പുന:സ്ഥാപിക്കപ്പെട്ടു എന്ന് പറയുന്നതിന്റെ അര്ത്ഥം അത് “അനുരഞ്ജനം” ചെയ്യപ്പെട്ടു എന്നാണ്. ദൈവം പാപം നിറഞ്ഞ വ്യക്തികളെ പുന:സ്ഥാപിച്ചു അവരെ വീണ്ടും തന്റെ അടുക്കലേക്കു മടക്കിക്കൊണ്ടു വരുന്നു.
  • ജനത്തെ അവരുടെ സ്വന്ത ദേശത്തേക്ക് മടക്കി ക്കൊണ്ടുവന്നു പുന:സ്ഥാപിക്കുന്നതിനെ, അവരെ “മടക്കിക്കൊണ്ടു വരിക” അല്ലെങ്കില് “ആ രാജ്യത്തിലേക്ക് “തിരിച്ചു കൊണ്ടു വരിക” എന്ന് കാണുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • സാഹചര്യം അനുസരിച്ച്, “പുന:സ്ഥാപിക്കുക” എന്നത് “പുതുപ്പിക്കുക” അല്ലെങ്കില് “മടക്കി നല്കുക” അല്ലെങ്കില് “മടങ്ങി വരിക” അല്ലെങ്കില് “സൌഖ്യം വരുത്തുക” അല്ലെങ്കില്“മടക്കിക്കൊണ്ടു വരിക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ഇതര പദപ്രയോഗങ്ങളായി “പുതിയതായി തീര്ക്കുക, അല്ലെങ്കില് വീണ്ടും പുതിയതാക്കി തീര്ക്കുക” എന്ന് ഈ പദത്തിന് അര്ഥം നല്കാം.
  • ഒരു വസ്തു “പുനര്നിര്മ്മാണം ചെയ്തു” എന്നാല് അത് “പഴുത്തു നീക്കി” അല്ലെങ്കില് “പകരം മാറ്റി” അല്ലെങ്കില് അതിന്റെ ഉടമസ്ഥനു “തിരിച്ചു നല്കപ്പെട്ടത്” എന്ന് പറയാം.
  • സാഹചര്യം അനുസരിച്ച്, “പുന:സ്ഥാപനം” എന്നത് “പുതിയത് ആക്കുക” അല്ലെങ്കില് “സൌഖ്യം വരുത്തുക” അല്ലെങ്കില് “അനുരഞ്ജനപ്പെടുത്തുക” എന്നിങ്ങനെ പരിഭാഷ ചെയ്യാവുന്നത് ആകുന്നു.

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H7725, H7999, H8421, G600, G2675