ml_tw/bible/kt/remnant.md

3.8 KiB

ശേഷിപ്പ്

നിര്വചനം:

“ശേഷിപ്പ്” എന്ന പദം അക്ഷരീകമായി സൂചിപ്പിക്കുന്നത് ജനം അല്ലെങ്കില് വസ്തുക്കള് ഒരു വലിയ തുകയില് നിന്ന് അല്ലെങ്കില് സംഘത്തില് നിന്ന് “ശേഷിപ്പായത്” അല്ലെങ്കില് “മിച്ചം വന്നത്” എന്ന് ആകുന്നു.

  • സാധാരണയായി “ശേഷിപ്പ്” എന്നത് ജീവന് ഭീഷണിയായ സാഹചര്യം അല്ലെങ്കില് പീഡനങ്ങളില് കൂടെ കടന്നു പോയിട്ടും ദൈവത്തിനു വേണ്ടി വിശ്വസ്തതയോടു കൂടെ നില നിന്നതായ ജനം എന്ന് സൂചിപ്പിക്കുന്നു.
  • യെശ്ശയ്യാവ് സൂചിപ്പിക്കുന്നത് ഒരു കൂട്ടം യഹൂദന്മാര് ഒരു ശേഷിപ്പായി പുറമേ ഉള്ളവരുടെ ആക്രമണങ്ങളെ അതിജീവിച്ചു ജീവിക്കുകയും കനാനില് ഉള്ള വാഗ്ദത്ത ദേശത്തിലേക്കു മടങ്ങി വരികയും ചെയ്യും എന്നാണ്.
  • ദൈവത്താല് തിരഞ്ഞെടുക്കപ്പെട്ടതായി ദൈവത്തിന്റെ കൃപ ലഭിച്ചവരായ ഒരു ജനത്തിന്റെ “ശേഷിപ്പ്” എന്നതിനെ കുറിച്ച് പൗലോസ് സംസാരിക്കുന്നു.
  • ”ശേഷിപ്പ്” എന്ന പദം സൂചിപ്പിക്കുന്നത് വിശ്വസ്തരായി നിലകൊള്ളുന്ന അല്ലെങ്കില് നിലനില്പ്പ് ഉള്ളവരായ അല്ലെങ്കില് തിരഞ്ഞെടുക്കപ്പെട്ടവര് അല്ലാത്ത വേറെയും ജനങ്ങള് ഉണ്ടായിരുന്നു എന്നാണ്.

പരിഭാഷ നിര്ദേശങ്ങള്:

  • “ഈ ജനത്തിന്റെ ശേഷിപ്പ്” പോലെയുള്ള പദസഞ്ചയങ്ങള്“ ഈ ജനത്തില് ശേഷിപ്പായി ഉള്ളവര്” അല്ലെങ്കില് “വിട്ടുകളഞ്ഞിരിക്കുന്ന ജനം” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “ശേഷിച്ചതായ സകല ജനം” എന്നത് “ജനത്തില് ശേഷിച്ചതായ സകല ജനവും” അല്ലെങ്കില് “ശേഷിക്കുന്നതായ ജനം” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H3498, H3499, H5629, H6413, H7604, H7605, H7611, H8281, H8300, G2640, G3005, G3062