ml_tw/bible/kt/reconcile.md

3.7 KiB

നിരപ്പിക്കുക, നിരപ്പിക്കുന്നു, നിരപ്പിച്ചു, അനുരഞ്ജനം

നിര്വചനം:

“നിരപ്പിക്കുക” എന്നും “അനുരഞ്ജനം” എന്നും ഉള്ള പദങ്ങള് സൂചിപ്പിക്കുന്നത്, മുന്പ് പരസ്പരം ശത്രുക്കളായി കഴിഞ്ഞിരുന്നതായ ജനങ്ങള്ക്കിടയില് “”സമാധാനം ഉണ്ടാക്കുക” എന്നുള്ളത് ആകുന്നു. “അനുരഞ്ജനം” എന്നത് സമാധാനം ഉണ്ടാക്കുന്ന പ്രവര്ത്തി എന്നാണ്.

  • ദൈവ വചനത്തില്, ഈ പദം സാധാരണയായി തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ യാഗം മുഖാന്തിരം മനുഷ്യനെ തന്നോട് കൂടെ നിരപ്പിക്കുന്ന ദൈവത്തിന്റെ പ്രവര്ത്തിയെ സൂചിപ്പിക്കുന്നു.
  • പാപം നിമിത്തം, എല്ലാ മനുഷ്യരാശിയും ദൈവത്തിന്റെ ശത്രുക്കളായി തീര്ന്നു. എന്നാല്തന്റെ കരുണാര്ദ്രമായ സ്നേഹം നിമിത്തം, യേശു മൂലം മനുഷ്യന് തന്നോടു കൂടെ നിരപ്പ് പ്രാപിക്കുവാന് ദൈവം ഒരു വഴി ഒരുക്കി.
  • അവരുടെ പാപത്തിനുള്ള ശമ്പളമായി യേശുവിന്റെ യാഗത്തെ വിശ്വസിക്കുന്നത് മൂലം, ജനത്തിനു ക്ഷമ ലഭ്യമാകുകയും ദൈവത്തോട് സമാധാനം ലഭിക്കുകയും ചെയ്യുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • “നിരപ്പിക്കുക” എന്ന പദം “സമാധാനം ഉണ്ടാക്കുക” അല്ലെങ്കില് “നല്ല ബന്ധം പുന:സ്ഥാപിക്കുക” അല്ലെങ്കില് “സുഹൃത്തുക്കള് ആകുവാന് ഇടയാകുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “അനുരഞ്ജനം” എന്ന പദം “നല്ല ബന്ധങ്ങള് പുന:സ്ഥാപിക്കുക” അല്ലെങ്കില് “സമാധാനം ഉണ്ടാക്കുക” അല്ലെങ്കില് സമാധാന പൂര്വമായ ബന്ധങ്ങള് ഉളവാക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

(കാണുക: സമാധാനം, യാഗം)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H2398 , H3722 , G604 , G1259 , G2433 , G2643, G2644