ml_tw/bible/kt/rabbi.md

3.6 KiB

റബ്ബി

നിര്വചനം:

“റബ്ബി” എന്ന പദം അക്ഷരീകമായി അര്ത്ഥം നല്കുന്നത് “എന്റെ ഗുരു” അല്ലെങ്കില് “എന്റെ അദ്ധ്യാപകന്” എന്ന് അര്ത്ഥം നല്കുന്നു.

  • ഇത് ബഹുമാന സൂചകമായി നല്കപ്പെടുന്ന ഒരു സ്ഥാനപ്പേര് എന്ന നിലയില് യഹൂദ മത അദ്ധ്യാപകന്, പ്രത്യേകാല് ദൈവത്തിന്റെ ന്യായപ്രമാണ അദ്ധ്യാപകന് എന്ന നിലയില് ഉള്ള വ്യക്തിയെ അഭിസംബോധന ചെയ്യുവാന് ഉപയോഗിക്കുന്നു.
  • യോഹന്നാന് സ്നാപകനും യേശുവും തങ്ങളുടെ ശിഷ്യന്മാരാല് “റബ്ബി” എന്ന് പലപ്പോഴും വിളിക്കപ്പെട്ടിരുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ഈ പദം പരിഭാഷ ചെയ്യുവാന് ഉള്ള രീതികളില് “എന്റെ ഗുരു” അല്ലെങ്കില് “എന്റെ അദ്ധ്യാപകന്” അല്ലെങ്കില് “ബഹുമാന്യനായ അദ്ധ്യാപകന്” അല്ലെങ്കില് മത അദ്ധ്യാപകന്” ആദിയായവ ഉള്പ്പെടുന്നു. ചില ഭാഷകളില്ഈ ആശംസകളെ വലിയ അക്ഷരത്തില് സൂചിപ്പിക്കുമ്പോള്, മറ്റുള്ളവയില് അപ്രകാരം ചെയ്യുന്നില്ല.
  • നിര്ദ്ധിഷ്ട ഭാഷയില് അധ്യാപകരെ സാധാരണയായി അഭിസംബോധന ചെയ്യുവാന് ഒരു പ്രത്യേക രീതി ഉണ്ടായിരിക്കാം.
  • ഈ പദത്തിന്റെ പരിഭാഷ യേശുവിനെ ഒരു പാഠശാലയുടെ അദ്ധ്യാപകന് എന്ന് വിവക്ഷിക്കാതെ ഇരിക്കുന്നു എന്ന കാര്യം ഉറപ്പു വരുത്തുക.
  • “റബ്ബി” എന്ന പദം എപ്രകാരം ഒരു ബന്ധപ്പെട്ട ഭാഷയില് അല്ലെങ്കില് ദേശീയ ഭാഷയില് വേദ പുസ്തകത്തില് പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്നു എന്നതും പരിഗണിക്കുക.

(കാണുക: അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം)

(കാണുക: അദ്ധ്യാപകന്)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G4461