ml_tw/bible/kt/nazirite.md

4.2 KiB

നാസീര് വൃതസ്തന്, നാസീര് വൃതസ്ഥ, നാസീര് വൃതം

വസ്തുതകള്:

“നാസീര്വൃതസ്തന്” എന്ന പദം സൂചിപ്പിക്കുന്നത് “നാസീര്വൃതം സ്വീകരിച്ച വ്യക്തി” എന്നാണ്. മിക്കവാറും പുരുഷന്മാരാണ് ഈ വൃതം സ്വീകരിക്കുന്നത്, എന്നാല്സ്ത്രീകള്ക്കും ഈ വൃതം സ്വീകരിക്കാവുന്നത് ആകുന്നു.

  • നാസീര്വൃതം സ്വീകരിച്ച ഒരു വ്യക്തി തന്റെ വൃതം പൂര്ത്തീകരിക്കുന്ന കാലഘട്ടം വരെയും മുന്തിരിയുടെ ഫലം ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ഇല്ല എന്ന തീരുമാനം അംഗീകരിച്ച വ്യക്തി ആയിരിക്കും. ഈ കാലഘട്ടത്തില്താന്തലമുടി ക്ഷൌരം ചെയ്യുകയോ മൃത ശരീരത്തിന്റെ അടുക്കല്പോകുകയോ ചെയ്യുവാന്പാടുള്ളതല്ല.
  • ആവശ്യമായ സമയ ദൈര്ഘ്യം കഴിഞ്ഞ ശേഷം, വൃതം നിറവേറ്റിയ അനന്തരം, നസീര്വൃതസ്തന്പുരോഹിതന്റെ അടുക്കല്ചെല്ലുകയും ഒരു വഴിപാടു അര്പ്പിക്കുകയും വേണം. ഇതില്തന്റെ തലമുടി ക്ഷൌരം ചെയ്യുന്നതും കത്തിച്ചു കളയുന്നതും ഉള്പ്പെടുന്നു. മറ്റുള്ള എല്ലാ നിബന്ധനകളും ഇതോടു കൂടെ നീക്കപ്പെടുകയും ചെയ്യും. നാസീര്വൃതം സ്വീകരിച്ച വ്യക്തികളില്പഴയ നിയമത്തിലെ ശിംശോന്വളരെ പ്രസിദ്ധനായ ഒരുവന്ആകുന്നു.
  • സ്നാപക യോഹന്നാന്റെ ജനനത്തെ കുറിച്ച് സെഖര്യാവിനോട് പ്രസ്താവിച്ച ദൈവദൂതന്തന്റെ മകന്മദ്യം കുടിക്കരുത് എന്ന് പ്രസ്താവിച്ചപ്പോള്, അത് യോഹന്നാന്നാസീര്വൃതത്തിനു ഉള്പ്പെട്ടവന്ആണെന്നു ഉള്ളതായ സൂചന നല്കുന്നു.
  • അപ്പോസ്തല പ്രവര്ത്തികളില്രേഖപ്പെടുത്തിയ ഒരു വേദഭാഗം സൂചന നല്കുന്നത് പ്രകാരം അപ്പോസ്തലനായ പൌലോസും ഒരിക്കല്ഈ വൃതം സ്വീകരിച്ച വ്യക്തി ആയിരിക്കണം.

(പരിഭാഷ നിര്ദേശങ്ങള്: പേരുകളുടെ പരിഭാഷ)

(കാണുക: യോഹന്നാന്(സ്നാപകന്), യാഗം, ശിംശോന്, വൃതം, സെഖര്യാവ്)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H5139