ml_tw/bible/kt/name.md

6.0 KiB

പേര്, പേരുകള്, പേരിട്ട

നിര്വചനം:

ദൈവ വചനത്തില്, “പേര്” എന്ന വാക്കു പല ഉപമാന രീതികളില് ഉപയോഗിക്കുന്നുണ്ട്.

  • ചില സന്ദര്ഭങ്ങളില്, “പേര്” എന്നത് ഒരു വ്യക്തിയുടെ ബഹുമാനത്തെ, “നാം നമുക്ക് ഒരു പേര് ഉണ്ടാക്കുക” എന്നതില് സൂചിപ്പിച്ചിട്ടുള്ളത് പോലെ ആയിരിക്കും.
  • “പേര്” എന്ന പദം ഏതിന്റെ എങ്കിലും ഓര്മ്മയെ സൂചിപ്പിക്കുന്നതും ആയിരിക്കാം. ഉദാഹരണമായി, “വിഗ്രഹങ്ങളുടെ പേരുകള് നീക്കം ചെയ്യുക” എന്നത് അര്ത്ഥമാക്കുന്നത് വിഗ്രഹങ്ങളെ നശിപ്പിക്കുക അതിനാല് തുടര്ന്ന് അവ സ്മരിക്കപ്പെടുകയോ ആരാധിക്കപ്പെടുകയോ ചെയ്യുകയില്ല എന്നാണ്.
  • “ദൈവ നാമത്തില്” സംസാരിക്കുന്നത് എന്നത് ദൈവത്തിന്റെ അധികാരത്തോടെ, അല്ലെങ്കില് തന്റെ പ്രതിനിധിയായി സംസാരിക്കുക എന്ന് അര്ത്ഥം നല്കുന്നു.
  • ഒരുവന്റെ ”പേര്” എന്നത് ആ വ്യക്തിയെ മുഴുവനുമായി, “നാം രക്ഷിക്കപ്പെടുവാനായി ആകാശത്തിനു താഴെ വേറെ ഒരു നാമവും ഇല്ല” എന്നു ഉള്ളത് പോലെ സൂചിപ്പിക്കാം. (കാണുക: കാവ്യാലങ്കാരം)

പരിഭാഷ നിര്ദേശങ്ങള്:

  • “അവന്റെ നല്ല പേര്” എന്നത് പോലെയുള്ള ഒരു പദ പ്രയോഗം “അവന്റെ നല്ല മതിപ്പ്.” എന്ന് പരിഭാഷ ചെയ്യാം.
  • “നാമത്തില്” എന്തെങ്കിലും ചെയ്യുക എന്ന് ഉള്ളത് പ്രസ്തുത വ്യക്തിയുടെ “അധികാരത്തോടു കൂടെ” അല്ലെങ്കില്“ അനുവാദത്തോടു കൂടെ” അല്ലെങ്കില് “പ്രതിനിധി എന്ന നിലയില്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “നമുക്ക് വേണ്ടി ഒരു നാമം ഉണ്ടാക്കുക” എന്ന പദ പ്രയോഗം “നമ്മെ കുറിച്ച് നിരവധി ആളുകള് അറിയുവാന് ഇടയാക്കുക” അല്ലെങ്കില് നാം വളരെ പ്രാധാന്യം അര്ഹിക്കുന്നവര് ആണെന്ന് ജനങ്ങള് ചിന്തിക്കുവാന് ഇടയാക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “അവന്റെ നാമം വിളിക്കുക” എന്ന പദ പ്രയോഗം “അവനു പേര് നല്കുക” അല്ലെങ്കില് “അവനു ഉചിതമായ പേര് നല്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “നിന്റെ നാമത്തെ സ്നേഹിക്കുന്നവര്ക്ക്” എന്നത് “നിന്നെ സ്നേഹിക്കുന്നവര്ക്ക്” എന്ന് പരിഭാഷ ചെയ്യാം.
  • “വിഗ്രഹങ്ങളുടെ പേരുകള് നീക്കം ചെയ്യുക” എന്നത് “ജാതീയ വിഗ്രഹങ്ങളെ പുറത്ത് നീക്കി കളയുക അതിനാല് അവ ഓര്മ്മിക്കപ്പെടുവാന് പോലും ഇടയാകുക അരുത്” അല്ലെങ്കില് “ജനം അസത്യ ദൈവങ്ങളെ ആരാധിക്കുന്നത് നിര്ത്തലാക്കുവാന് ഇട വരുത്തുക” അല്ലെങ്കില് “സകല വിഗ്രഹങ്ങളെയും പൂര്ണ്ണമായി നശിപ്പിക്കുക വഴി എല്ലാ ജനങ്ങളും തുടര്ന്ന് അവയെ കുറിച്ച് ഓര്ക്കുക പോലും ചെയ്യാതെ ഇരിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

(കാണുക: വിളിക്കുക)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H5344, H7121, H7761, H8034, H8036, G2564, G3686, G3687, G5122