ml_tw/bible/kt/lamb.md

9.8 KiB

കുഞ്ഞാട്, ദൈവത്തിന്റെ കുഞ്ഞാട്

നിര്വചനം:

“കുഞ്ഞാട്” എന്ന പദം ഒരു ഇളം ചെമ്മരിയാടിനെ സൂചിപ്പിക്കുന്നു. ചെമ്മരിയാട് എന്നത് ഘനമുള്ള, കമ്പളി രോമം നിറഞ്ഞ, നാല്ക്കാലി മൃഗമാണ്, അവ ദൈവത്തിനു യാഗം അര്പ്പിക്കുവാന് ഉപയോഗിച്ചു വന്നിരുന്നു. യേശുവിനെ “ദൈവത്തിന്റെ കുഞ്ഞാട്” എന്ന് വിളിച്ചത് എന്ത് കൊണ്ടെന്നാല് താന് ജനത്തിന്റെ പാപങ്ങള്ക്ക് വേണ്ടി മറു വിലയായി യാഗമായി അര്പ്പിക്കപ്പെട്ടു.

  • ഈ മൃഗങ്ങള് പെട്ടെന്ന് വഴി തെറ്റി പോകുന്നവ ആകയാല് അവയ്ക്ക് സംരക്ഷണം ആവശ്യമാണ്.

ദൈവം മനുഷ്യനെ ചെമ്മരിയാടുകളോട് ഉപമിക്കുന്നു.

  • ദൈവം തന്റെ ജനത്തെ തനിക്കായി അര്പ്പിക്കുന്ന യാഗങ്ങള് ശാരീരികമായി യാതൊരു ഊനവും ഇല്ലാത്ത ചെമ്മരിയാടുകളും കോലാടുകളും ആയിരിക്കണം എന്ന് നിര്ദേശിച്ചു.
  • മനുഷ്യരുടെ പാപത്തിന്റെ പരിഹാരത്തിന് വേണ്ടി യാഗമായി തീര്ന്നത് കൊണ്ട് യേശുവിനെ “ദൈവത്തിന്റെ കുഞ്ഞാട്” എന്ന് വിളിച്ചു. താന്പൂര്ണ്ണമായും യാതൊരു പാപവും ഇല്ലാത്തവന് ആയതിനാല് യാതൊരു ഊനവും ഇല്ലാത്ത ഉല്കൃഷ്ടമായ യാഗമായി കാണപ്പെടുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ഭാഷാപരിധിയില് ചെമ്മരിയാടുകള് അറിയപ്പെടുന്നവ ആണെങ്കില്, അവയുടെ കുഞ്ഞുങ്ങള് “കുഞ്ഞാട്” എന്നും “ദൈവത്തിന്റെ കുഞ്ഞാട്” എന്നും പദങ്ങള് ഉപയോഗിച്ചു പരിഭാഷ ചെയ്യണം.
  • ”ദൈവത്തിന്റെ കുഞ്ഞാട്” എന്നത് “ദൈവത്തിന്റെ (യാഗാര്പ്പണ) കുഞ്ഞാട്” അല്ലെങ്കില് “ദൈവത്തിനു യാഗമായി അര്പ്പിക്കപ്പെട്ട കുഞ്ഞാട്” അല്ലെങ്കില് “ദൈവത്തില്നിന്നുള്ള (യാഗാര്പ്പിത) കുഞ്ഞാട്” എന്ന് പരിഭാഷ ചെയ്യാം.
  • ചെമ്മരിയാട് എന്നത് അജ്ഞാതം ആണെങ്കില്, ഈ പദം “ഒരു ചെറിയ ചെമ്മരിയാട്” എന്നു ചെമ്മരിയാട് എപ്രകാരം ആയിരിക്കുമെന്ന വിശദീകരണ അടിക്കുറിപ്പ് നല്കിക്കൊണ്ട് പരിഭാഷ ചെയ്യാം. ആ കുറിപ്പില്പ പ്രസ്തുത മേഖലയില് കൂട്ടത്തോടെ വളരുന്നതും, ഭയ ചകിതവും പ്രതിരോധ ശക്തി ഇല്ലാത്തതും മിക്കപ്പോഴും അലഞ്ഞു നഷ്ടപ്പെടുവാന് സാധ്യത ഉള്ളതുമായ മൃഗങ്ങളുമായി ചെമ്മരിയാടു കളെയും കുഞ്ഞാടുകളെയും താരതമ്യം ചെയ്യുകയും, വേണ്ടതാണ്.
  • സമീപത്തുള്ള പ്രാദേശിക അല്ലെങ്കില് ദേശീയ ഭാഷയില് ഉള്ള ദൈവ വചന പരിഭാഷയില്ഈ പദം എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് ഉള്ള കാര്യവും പരിഗണിക്കുക.

(കാണുക: അജ്ഞാതം ആയവ പരിഭാഷ ചെയ്യുന്ന വിധം)

(കാണുക: ചെമ്മരിയാടുകള്, ആട്ടിടയന്)

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്:

  • 05:07 യാഗം കഴിക്കുവാന് ഉള്ള സ്ഥലത്തേക്ക് അബ്രഹാമും യിസഹാക്കും നടന്നു പോകവേ, യിസഹാക്കു ചോദിച്ചു, “അപ്പാ, നമ്മുടെ പക്കല് യാഗത്തിനുള്ള വിറകു ഉണ്ട്, എന്നാല് യാഗാര്പ്പണത്തിനു ഉള്ള കുഞ്ഞാട് എവിടെ?
  • 11:02 ദൈവം തന്നില് വിശ്വസിക്കുന്ന ഏതൊരു വ്യക്തിയുടെയും ആദ്യ ജാതനെ രക്ഷിക്കുവാന് വേണ്ടി ഒരു മാര്ഗ്ഗം ക്രമീകരിച്ചിട്ടുണ്ട്. ഓരോ കുടുംബവും ഊനമില്ലാത്തതായ ഒരു ചെമ്മരിയാട്ടിന് കുഞ്ഞിനെയോ ആടിനെയോ തിരഞ്ഞെടുത്ത് അതിനെ കൊല്ലണം ആയിരുന്നു,
  • 24:06 അടുത്ത ദിവസം, യേശു യോഹന്നാനാല് സ്നാനപ്പെടുവാന് വേണ്ടി കടന്നു വന്നു. അവനെ യോഹന്നാന് കണ്ടപ്പോള്, അവന് പറഞ്ഞത്, “നോക്കൂ! ഇതാ ലോകത്തിന്റെ പാപം നീക്കി കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്.”
  • 45:08 അവന് വായിച്ചത്,”അവര് അവനെ അറുപ്പാന് ഉള്ള കുഞാടിനെ പ്പോലെ കൊണ്ട് പോയി, മൌനമായി ഇരിക്കുന്ന കുഞ്ഞാടിനെ പോലെ നിശബ്ദന് ആയി, താന് ഒരു വാക്കു പോലും പറഞ്ഞിരുന്നില്ല.
  • 48:08 ദൈവം അബ്രഹാമിനോട് തന്റെ മകന്, യാക്കോബിനെ, ഒരു യാഗമായി അര്പ്പിക്കുവാന് പറഞ്ഞപ്പോള്, തന്റെ മകന്, യിസഹാക്കിനു പകരം ഒരു കുഞ്ഞാടിനെ അവന്റെ മകന് പകരം യാഗം അര്പ്പിക്കുവാനായി ക്രമീകരിച്ചു. നാം എല്ലാവരും നമ്മുടെ പാപങ്ങള് നിമിത്തം മരണത്തിനു അര്ഹരാണ്! എന്നാല് ദൈവം യേശുവിനെ, ദൈവത്തിന്റെ കുഞ്ഞാടിനെ നമ്മുടെ സ്ഥാനത്ത് ഒരു യാഗമായി മരിക്കേണ്ടതിനു ഏല്പ്പിച്ചു കൊടുത്തു.
  • 48:09 ദൈവം അവസാനത്തെ ബാധയെ മിസ്രയീമിലേക്കു അയച്ചപ്പോള്, ദൈവം ഓരോ ഇസ്രയേല്യ കുടുംബത്തോടും ഒരു ഊനവും ഇല്ലാത്ത കുഞ്ഞാടിനെ കൊല്ലുകയും അതിന്റെ രക്തം എടുത്തു കട്ടിളക്കാലിന്റെ മുകള്ഭാഗത്തും വശങ്ങളിലും പൂശണം എന്നും പറഞ്ഞു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H7716, G721, G2316