ml_tw/bible/kt/innocent.md

8.2 KiB

നിഷ്കളങ്കത്വം

നിര്വചനം:

“നിഷ്കളങ്കത്വം” എന്ന പദം അര്ത്ഥം നല്കുന്നത് കുറ്റമോ മറ്റു തെറ്റായ പ്രവര്ത്തികളോ ചെയ്തു എന്ന കുറ്റബോധം ഇല്ലാതവണ്ണം ഇരിക്കുക. ദോഷ പ്രവര്ത്തികളില് ഇടപെടാത്തതായ ജനങ്ങള് എന്ന് കൂടുതല് പൊതുവായി സൂചിപ്പിക്കാം.

  • തെറ്റ് ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി ആ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയുമ്പോള് ആ വ്യക്തി നിഷ്കളങ്കന് ആകുന്നു. ചില സന്ദര്ഭങ്ങളില് “നിഷ്കളങ്കന്” എന്ന പദം യാതൊരു തെറ്റും ചെയ്തിട്ടില്ല എങ്കിലും മോശം ആയ പ്രതികരണം അനുഭവിക്കുന്ന ജനത്തെ സൂചിപ്പിക്കുവാന്, ഒരു ശത്രു സൈന്യം “നിഷ്കളങ്കരായ ജനത്തെ” ആക്രമിക്കുമ്പോള് എന്നു സൂചിപ്പിക്കുവാന് ഉപയോഗിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • മിക്ക സാഹചര്യങ്ങളിലും, “നിഷ്കളങ്കന്” എന്ന പദം എന്തിനെക്കുറിച്ചും “കുറ്റം ഇല്ലാത്തവന്” അല്ലെങ്കില് “ഉത്തരവാദിത്വം ഇല്ലാത്തവന്” അല്ലെങ്കില് “കുറ്റം ആരോപിക്കേണ്ട ആവശ്യം ഇല്ലാത്തവന്” എന്ന് പരിഭാഷ ചെയ്യാം.
  • പൊതുവെ നിഷ്കളങ്കരായ ജനത്തെ സൂചിപ്പിക്കുമ്പോള്, ഈ പദം “യാതൊരു തെറ്റും ചെയ്യാത്തവന്” അല്ലെങ്കില് ദോഷമായതില് ഇടപെടാതിരിക്കുന്നവന്” എന്നു പരിഭാഷ ചെയ്യാം.
  • ”നിര്ദോഷമായ രക്തം” എന്ന് തുടര്മാനമായി ഉണ്ടാകുന്ന പദപ്രയോഗം “കൊല്ലപ്പെടത്തക്ക വിധം യാതൊരു തെറ്റും ചെയ്യാത്ത ജനം” എന്ന് പരിഭാഷ ചെയ്യാം.
  • ”നിര്ദോഷ രക്തം ചിന്തുക” എന്ന പദപ്രയോഗം” “നിഷ്കളങ്കരായ ആളുകളെ വധിക്കുക” അല്ലെങ്കില് “കൊല്ലപ്പെടുവാന് തക്കവിധം യാതൊരു തെറ്റും ചെയ്യാത്ത ജനം’’ എന്ന് പരിഭാഷ ചെയ്യാം.
  • ഒരുവന് കൊല്ലപ്പെടുന്ന സാഹചര്യത്തില്, “രക്തം സംബന്ധിച്ച് നിഷ്കളങ്കമായ” എന്നത് “മരണം സംബന്ധിച്ച് കുറ്റവാളി അല്ലാത്ത” എന്ന് പരിഭാഷ ചെയ്യാം.
  • യേശുവിനെ സംബന്ധിച്ച സുവിശേഷം സംസാരിക്കുമ്പോള് എന്നാല് ശ്രവിക്കാത്തവരെ കുറിച്ച് പറയുന്ന വേളയില് അവര് അത് സ്വീകരിക്കാതെ വരുമ്പോള്, “രക്തം സംബന്ധിച്ച് നിഷ്കളങ്കമായ” എന്നത് “അവര് ആത്മീയമായി മരിച്ചവരായി അല്ലെങ്കില് അല്ലാത്തവരായി തുടരുന്നതില് ഉത്തരവാദിത്വം ഉള്ളവരല്ല” “ അല്ലെങ്കില് “അവര്ഈ സന്ദേശം സ്വീകരിക്കുന്നതിനെ കുറിച്ച് ഉത്തരവാദിത്വം ഉള്ളവരല്ല” എന്ന് പരിഭാഷ ചെയ്യാം.
  • യൂദാസ്, ”ഞാന് നിഷ്കളങ്കമായ രക്തത്തെ ഒറ്റിക്കൊടുത്തു” എന്ന് പറയുമ്പോള്, “ഞാന് യാതൊരു തെറ്റും ചെയ്യാത്ത മനുഷ്യനെ ഒറ്റിക്കൊടുത്തു” അല്ലെങ്കില് “പാപം ഇല്ലാത്ത ഒരു മനുഷ്യന്റെ മരണത്തിനു ഞാന് കാരണ കര്ത്താവായി” എന്ന് പറയുക ആയിരുന്നു.
  • പിലാത്തോസ് യേശുവിനെ ക്കുറിച്ച് പ്രസ്താവിക്കുമ്പോള്, “ഈ നീതിമാനായ മനുഷ്യന്റെ രക്തം സംബന്ധിച്ച് ഞാന് നിഷ്കളങ്കന്” എന്ന് പറയുന്നതിനെ “യാതൊരു തെറ്റും ചെയ്യാത്ത ഇത് പ്രാപിക്കുവാന് പാടില്ലാത്ത ഈ മനുഷ്യന്റെ വധത്തില് ഞാന് ഉത്തരവാദി ആയിരിക്കുന്നില്ല.” എന്ന് പരിഭാഷ ചെയ്യാം.

(കാണുക: കുറ്റം ഉള്ള)

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്:

  • 08:06 രണ്ടു വര്ഷങ്ങള്ക്കു ശേഷം, താന് നിഷ്കളങ്കന് ആയിരുന്നെങ്കില് പോലും യോസേഫ് കാരാഗ്രഹത്തില് ആയിരുന്നു.
  • 40:04 അവരില് ഒരുവന് യേശുവിനെ പരിഹസിച്ചു, എന്നാല് മറ്റവന് പറഞ്ഞത്, നിനക്ക് ദൈവ ഭയം ഇല്ലയോ? നാം കുറ്റവാളികള് ആകുന്നു, എന്നാല് മനുഷ്യന് നിഷ്കളങ്കന് ആകുന്നു” എന്നാണ്.
  • 40:08 യേശുവിനെ കാവല് കാത്തു കൊണ്ടിരുന്ന പടയാളി സംഭവിച്ചവ എല്ലാം കണ്ടു കൊണ്ടിരുന്നപ്പോള്, താന് പറഞ്ഞത്, “തീര്ച്ചയായും, ഈ മനുഷ്യന് നിഷ്കളങ്കന് ആയിരുന്നു എന്നാണ്.

അവന് ദൈവത്തിന്റെ പുത്ര ആയിരുന്നു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H2136, H2600, H2643, H5352, H5355, H5356, G121