ml_tw/bible/kt/heart.md

6.5 KiB

ഹൃദയം, ഹൃദയങ്ങള്

നിര്വചനം:

ദൈവ വചനത്തില്, “ഹൃദയം” എന്ന പദം സാധാരണയായി ഉപമാന രൂപത്തില്ഒരു വ്യക്തിയുടെ ചിന്തകള്, വികാരങ്ങള്, ആഗ്രഹങ്ങള്, അല്ലെങ്കില്തീരുമാനം ആദിയായവയെ സൂചിപ്പിക്കുന്നു.

  • ”കഠിന ഹൃദയം” ഉള്ളവന്ആകുക എന്ന പദപ്രയോഗം ഒരു മനുഷ്യന് ഉറച്ച നിലയില് ദൈവത്തെ അനുസരിക്കുവാന് നിഷേധിക്കുന്നതിനെ സൂചിപ്പിക്കുന്നു.
  • ”എന്റെ എല്ലാ ഹൃദയത്തോടെയും” അല്ലെങ്കില് “എന്റെ മുഴുവന് ഹൃദയത്തോടെയും” എന്നീ പദപ്രയോഗങ്ങള് അര്ത്ഥമാക്കുന്നത് പിന്തിരിയാതെ സമ്പൂര്ണ്ണ സമര്പ്പണത്തോടും സമ്മതത്തോടും കൂടെ ഒരു കാര്യം ചെയ്തു തീര്ക്കുക എന്നാണ്.
  • ”ഹൃദയത്തില് ഉള്ക്കൊള്ളുക” എന്ന പദപ്രയോഗം അര്ത്ഥമാക്കുന്നത് ഒരു കാര്യം ഒരുവന്റെ ജീവിതത്തില് വളരെ ഗൌരവതരമായി ഏറ്റെടുത്തു പ്രാവര്ത്തികം ആക്കുക എന്നാണ്.
  • ”ഹൃദയം തകര്ന്ന” എന്ന പദപ്രയോഗം ഒരു വ്യക്തി വളരെ ദു:ഖിതന് ആയിരിക്കുന്നു എന്ന് വിവരിക്കുന്നു. ആ വ്യക്തി വളരെ ആഴത്തില് വൈകാരികമായി ഉപദ്രവിക്കപ്പെട്ടിരി ക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ചില ഭാഷകളില്ഈ ആശയങ്ങളെ സൂചിപ്പിക്കുവാന് വിവധ ശരീര ഭാഗങ്ങളായ ‘’ഉദരം” അല്ലെങ്കില് “കരള്” ആദിയായവയെ ഉപയോഗി ക്കാറുണ്ട്.
  • ചില ഭാഷകളില് ഇവയില് ചില ആശയങ്ങളെ സൂചിപ്പിക്കുവാനായി ഒരു വാക്കു തന്നെ ഉപയോഗിക്കുകയും മറ്റുള്ളവയെ സൂചിപ്പിക്കുവാന് വേറൊരു പദം ഉപയോഗിക്കുകയും ചെയ്യാറുണ്ട്.
  • ”ഹൃദയത്തിനോ” അല്ലെങ്കില് മറ്റു ശരീര ഭാഗത്തിനോ ഈ അര്ത്ഥം ഇല്ലെങ്കില്, ചില ഭാഷകളില് ഇതു അക്ഷരീകമായി “ചിന്തകള്” അല്ലെങ്കില് “വികാരങ്ങള്” അല്ലെങ്കില് “ആഗ്രഹങ്ങള്” എന്നീ പദങ്ങളുടെ ആവശ്യം ഉണ്ടായിരിക്കാം.
  • സാഹചര്യത്തിന് അനുസൃതമായി, “എന്റെ എല്ലാ ഹൃദയത്തോടു കൂടെ” അല്ലെങ്കില് “എന്റെ മുഴു ഹൃദയത്തോടെ” എന്നത് “എന്റെ മുഴു ബലത്തോടു കൂടെ” അല്ലെങ്കില് പൂര്ണ സമര്പ്പണത്തോടു കൂടെ” അല്ലെങ്കില് “മുഴുവനുമായി” അല്ലെങ്കില് “സമ്പൂര്ണ്ണ സമര്പ്പണത്തോടു കൂടെ” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”ഹൃദയത്തില് സ്വീകരിക്കുക” എന്ന പദപ്രയോഗം “വളരെ ഗൌരവത്തോടെ പരിഗണിക്കുക” അല്ലെങ്കില് “ശ്രദ്ധാപൂര്വ്വം അതിനെക്കുറിച്ചു ചിന്തിക്കുക” എന്ന് പരിഭാഷ ചെയ്യാം.
  • ”കഠിന ഹൃദയം ഉള്ളവന്” എന്നുള്ള പദപ്രയോഗം “ഉറച്ച മത്സരിയായ” അല്ലെങ്കില് അനുസരിക്കുവാന് വിസ്സമ്മതിക്കുന്ന” അല്ലെങ്കില് “തുടര്മാനമായി ദൈവത്തെ അനുസരിക്കാതിരിക്കുന്ന’’ എന്നിങ്ങനെയും പരിഭാഷ ചെയ്യാം.
  • ”തകര്ന്ന ഹൃദയം” എന്നത് പരിഭാഷ ചെയ്യുവാന് “വളരെ ദു:ഖമുള്ള” അല്ലെങ്കില് “വളരെ ആഴമായ മുറിവ് ഉണ്ടായ” എന്നിങ്ങനെയും ഉള്പ്പെടുത്താം.

(കാണുക: കഠിനമായ)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H1079, H2436, H2504, H2910, H3519, H3629, H3820, H3821, H3823, H3824, H3825, H3826, H4578, H5315, H5640, H7130, H7307, H7356, H7907, G674, G1282, G1271, G2133, G2588, G2589, G4641, G4698, G5590