ml_tw/bible/kt/foolish.md

4.4 KiB

വിഡ്ഢി, വിഡ്ഢികള്, വിഡ്ഢിത്തം, ബുദ്ധിഹീനത

നിര്വചനം:

“വിഡ്ഢി” എന്ന പദം ഒരു വ്യക്തി തുടര്ച്ചയായി തെറ്റായ തിരഞ്ഞെടുപ്പുകള് സ്വീകരിക്കുമ്പോള്, പ്രത്യേകാല് അനുസരണക്കേട് തിരഞ്ഞെടുക്കുമ്പോള് സൂചിപ്പിക്കപ്പെടുന്നു. “വിഡ്ഢിത്തം” എന്ന പദം ഒരു വ്യക്തി അല്ലെങ്കില്സ്വഭാവം ജ്ഞാനത്തോടെ അല്ല എന്നു സൂചിപ്പിക്കുന്നു.

  • ദൈവ വചനത്തില്, “വിഡ്ഢി” എന്ന പദം സാധാരണയായി ദൈവ ഇതു സാധാരണയായി, ദൈവത്തില്ആശ്രയിക്കുകയും ദൈവത്തെ അനുസരിക്കുകയും ചെയ്യുന്ന ജ്ഞാനമുള്ള വ്യക്തിക്ക് വിരുദ്ധമാ യിരിക്കും.
  • സങ്കീര്ത്തനങ്ങളില്, ദാവീദ് ദൈവത്തില്വിശ്വസിക്കാത്ത, തന്റെ സൃഷ്ടിയില്ദൈവത്തിനുള്ള സാനിദ്ധ്യത്തെ നിഷേധിക്കുന്ന വ്യക്തിയെ വിഡ്ഢി എന്നു വിവരിക്കുന്നു.
  • പഴയ നിയമ പുസ്തകമായ സദൃശവാക്യങ്ങള്വിഡ്ഢിത്തം, അല്ലെങ്കില്വിഡ്ഢിയായ വ്യക്തി എപ്രകാരം ആയ്രിക്കും എന്നു നിരവധി വിവരണങ്ങള്നല്കുന്നു.
  • ”ബുദ്ധിഹീനത” എന്ന പദം ദൈവഹിതത്തിനു എതിരായ പ്രവര്ത്തി ജ്ഞാനമുള്ളതല്ല എന്നതിനാല്സൂചിപ്പിക്കുന്നു. “ബുദ്ധിഹീനത” എന്ന വാക്ക് സാധാരണയായി പരിഹാസ്യമായ അല്ലെങ്കില്അപകടകരമായ എന്ന അര്ത്ഥവും ഉള്പ്പെടുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ”വിഡ്ഢി” എന്ന പദം “വിഡ്ഢിയായ മനുഷ്യന്” അല്ലെങ്കില്“അജ്ഞാനിയായ വ്യക്തി” അല്ലെങ്കില്“സുബോധമില്ലാത്ത മനുഷ്യന്” അല്ലെങ്കില്“ദൈവ ബോധം ഇല്ലാത്ത മനുഷ്യന്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”വിഡ്ഢിത്തം” എന്നത് പരിഭാഷ ചെയ്യുന്ന രീതിയില്“വിവരക്കുറവു” അല്ലെങ്കില്“അജ്ഞാനം” അല്ലെങ്കില്“സുബോധം ഇല്ലാത്ത” എന്നിവ ഉള്പ്പെടുത്താം.

(കാണുക:ജ്ഞാനം)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H191, H196, H200, H1198, H1984, H2973, H3684, H3687, H3688, H3689, H3690, H5034, H5036, H5039, H5528, H5529, H5530, H5531, H6612, H8417, H8602, H8604, G453, G454, G781, G801, G877, G878, G3471, G3472, G3473, G3474, G3912