ml_tw/bible/kt/favor.md

5.3 KiB

ആനുകൂല്യം , അനുകൂലം ചെയ്യുന്നു,അനുകൂലമായ, പക്ഷഭേദം

നിര്വചനം:

“അനുകൂലം നല്കുക” എന്നാല് മുന്ഗണന നല്കുക എന്നര്ത്ഥം. ഒരുവന്വേറൊരു വ്യക്തിക്ക് മുന്ഗണന നല്കുമ്പോള്, ആ വ്യക്തിക്ക് അനുകൂലമായി ആദരിക്കുകയും മറ്റുള്ളവര്ക്ക് പ്രയോജനം ഉണ്ടാകുന്ന തിനേക്കാള്അധികമായി ആ വ്യക്തിക്ക് പ്രയോജനം നല്കുകയും ചെയ്യുന്നു

  • “പക്ഷഭേദം” എന്നതിന്റെ അര്ത്ഥം ചിലര്ക്ക് മാത്രം അനുകൂലം പ്രകടിപ്പിക്കുകയും മറ്റുള്ളവരെ നിരാകരിക്കുകയും ചെയ്യുന്ന മനോഭാവം എന്നാണ്. ഇതിന്റെ അര്ത്ഥം ഒരു വ്യക്തിയേക്കാള്മറ്റൊരാളെയോ ഒരു വസ്തു വിനെക്കാള്മറ്റൊന്നിനെയോ ഇഷ്ടം തോന്നി തിരഞ്ഞെടുക്കുവാനുള്ള മുന്ഗണന നല്കല്എന്നാണ്. പൊതുവെ, പക്ഷഭേദം അയോഗ്യമെന്നു പരിഗണിക്കുന്നു.
  • യേശു ദൈവത്തിന്റെയും മനുഷ്യരുടെയും “അനുകമ്പയില്” വളര്ന്നു, ഇതു തന്റെ സ്വാഭാവത്തിന്റെയും സമീപനത്തിന്റെയും അംഗീകാരം എന്നു തെളിയിക്കുന്നു.
  • ആരുടെയെങ്കിലും ”അനുകമ്പ” പിടിച്ചു പറ്റുക എന്നതിന്റെ അര്ത്ഥം ആ വ്യക്തിയാല്ഒരുവന്അംഗീകരിക്കപ്പെടുക എന്നു അര്ത്ഥം.
  • ഒരു രാജാവ് ഒരു വ്യക്തിക്ക് അനുകമ്പ കാട്ടുന്നത്, സാധാരണയായി ആ വ്യക്തിയുടെ അപേക്ഷ താന്അംഗീകരിക്കുകയും അത് അനുവദിക്കുകയും ചെയ്യുന്നു എന്നതാണ്.
  • ഒരു “ആനുകൂല്യം” എന്നത് അവരുടെ പ്രയോജനത്തിനായി അല്ലെങ്കില്വേറൊരു വ്യക്തിയുടെ പ്രയോജനത്തിനായി പ്രകടിപ്പിക്കുന്ന ഒരു ആശയപ്രകാശനം അല്ലെങ്കില്നടപടിയും ആകാം.

പരിഭാഷ നിര്ദേശങ്ങള്:

  • “ആനുകൂല്യം” എന്ന പദം പരിഭാഷപ്പെടുത്തുവാന്“അനുഗ്രഹം’’ അല്ലെങ്കില്“പ്രയോജനം” എന്നിവയും ഉള്പ്പെടുത്താം. “യഹോവയുടെ അനുഗ്രഹ വര്ഷം” എന്നത് “യഹോവ വലിയ അനുഗ്രഹം നല്കുന്നതായ വര്ഷം (അല്ലെങ്കില്സമയം) എന്നു പരിഭാഷ ചെയ്യാം.
  • ”പക്ഷഭേദം” എന്ന പദം ‘’പക്ഷപാതം” അല്ലെങ്കില്“മുന്വിധിയുള്ള” അല്ലെങ്കില്“അന്യായമായ സമീപനം പുലര്ത്തല്” എന്നു പരിഭാഷപ്പെ ടുത്താം. ഈ പദം “ഏറ്റവും നന്നായി സ്നേഹിക്കുവാന്മുന്ഗണന നല്കപ്പെട്ട വ്യക്തി” എന്നു അര്ത്ഥമുള്ള “വളരെ ഇഷ്ടമുള്ള” എന്ന വാക്കുമായി ബന്ധപ്പെട്ടു ഇരിക്കുന്നു.

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H995, H1156, H1293, H1779, H1921, H2580, H2603, H2896, H5278, H5375, H5414, H5922, H6213, H6437, H6440, H7521, H7522, H7965, G1184, G3685, G4380, G4382, G5485, G5486