ml_tw/bible/kt/exhort.md

3.9 KiB

പ്രബോധിപ്പിക്കുക, പ്രബോധനം

നിര്വചനം:

“പ്രബോധിപ്പിക്കുക” എന്ന പദം ശരിയായ കാര്യം ചെയ്യുവാനായി ഒരുവനെ ശക്തമായി പ്രോല്സാഹിപ്പിക്കുകയും നിര്ബന്ധിക്കുകയും ചെയ്യുക എന്നു അര്ത്ഥമാക്കുന്നു. അപ്രകാരമുള്ള പ്രോത്സാഹനത്തെ “പ്രബോധനം” എന്നു വിളിക്കുന്നു.

  • പ്രബോധനത്തിന്റെ ഉദ്ദേശ്യം മറ്റുള്ള ജനങ്ങളെ പാപത്തെ ഒഴിഞ്ഞിരിപ്പാനും ദൈവഹിതം പിന്തുടരുവാനും പ്രേരിപ്പിക്കുക എന്നുള്ളതാണ്.
  • പുതിയനിയമം ക്രിസ്ത്യാനികളെ പഠിപ്പിക്കുന്നത്, പരുഷമായോ, അസംബന്ധമായോ അല്ലാതെ, സ്നേഹത്തില് പരസ്പരം പ്രബോധിപ്പി ക്കണം എന്നാണ്.

പരിഭാഷ നിര്ദേശങ്ങള്:

  • സാഹചര്യത്തിനു അനുസരിച്ച്, “പ്രബോധനം” എന്നത് “ശക്തമായി നിര്ബന്ധിക്കുക” അല്ലെങ്കില് “പ്രേരിപ്പിക്കുക” അല്ലെങ്കില് “ഉപദേശിക്കുക” എന്നു പരിഭാഷപ്പെടുത്താം.
  • ഈ പദത്തിന്റെ പരിഭാഷ പ്രബോധകന്കോപിഷ്ടനായിരിക്കുന്നു എന്ന ആശയം നല്കുന്നതായി കാണപ്പെടരുത്. ഈ പദം ശക്തിയും ഗൌരവവും നല്കുന്നതായിരിക്കണം, എന്നാല് കൊപത്തോടെയുള്ള പ്രഭാഷണം നല്കുന്നതായി സൂചിപ്പിക്കരുത്.
  • മിക്കവാറും സാഹചര്യങ്ങളില്, “പ്രബോധനം” എന്ന പദം “ധൈര്യപ്പെ ടുത്തുക” എന്നതിന് വ്യത്യസ്തമായി ഒരുവനെ “ഉത്തേജിപ്പിക്കുക അല്ലെങ്കില് വീണ്ടും ഉറപ്പിക്കുക, അല്ലെങ്കില് ആശ്വസിപ്പിക്കുക എന്നിങ്ങനെ അര്ത്ഥം നല്കുന്ന പരിഭാഷ നല്കണം.
  • സാധാരണയായി ഈ പദം “ഒരുവന് ചെയ്തതായ തെറ്റായ സമീപനത്തിന് മുന്നറിയിപ്പായോ ഗുണീകരണമായോ എന്നര്ത്ഥം വരുന്ന “താക്കീതു നല്കുക” എന്നതില് നിന്നും വ്യത്യസ്തമായി പരിഭാഷപ്പെടുത്താം.

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G3867, G3870, G3874, G4389