ml_tw/bible/kt/ephod.md

2.8 KiB

എഫോദ്

നിര്വചനം:

ഇസ്രയേല്യ പുരോഹിതന്മാര് അണിഞ്ഞു വന്നിരുന്ന ഒരു മേലങ്കി പോലുള്ള വസ്ത്രം ആണിത്. മുന്വശവും പുറകുവശവുമായി ഇതിനു രണ്ടു ഭാഗങ്ങള്ഉണ്ടായിരുന്നു, അവ തോള് ഭാഗത്ത് ഒരുമിച്ചു യോജിപ്പിക്കുകയും അരയില് തുണി കൊണ്ടുള്ള വാറിനാല് കെട്ടുകയും ചെയ്തിരുന്നു.

  • ശുദ്ധമായ പഞ്ഞികൊണ്ട് നിര്മ്മിച്ച ഒരുതരം എഫോദ് സാധാരണ പുരോഹിതന്മാര് ധരിച്ചിരുന്നു.
  • മഹാപുരോഹിതന് അണിഞ്ഞിരുന്ന എഫോദ് സ്വര്ണ്ണം, നീല, ധൂമ്രം, ചുവപ്പ് എന്നീ നൂലുകളാല് ചിത്രത്തയ്യലായി പ്രത്യേകതയോടെ നിര്മ്മിച്ചു ധരിക്കുമായിരുന്നു.
  • എഫോദിന്റെ മുന്വശത്ത് മാര്പ്പതക്കം പിടിപ്പിച്ചിരുന്നു. മാര്പ്പതക്കത്തിനു പുറകില് ചില പ്രത്യേക കാര്യങ്ങളില് ദൈവത്തിന്റെ ഹിതം എന്തെന്ന് ദൈവത്തോട് ചോദിക്കുവാനായി ഉപയോഗിച്ചിരുന്ന ഊറിമ്മും തുമ്മീമും വെച്ചിരുന്നു.
  • ന്യാധാധിപനായിരുന്ന ഗിദെയോന് വിഡ്ഢിത്തമായി ഒരു എഫോദ് സ്വര്ണ്ണം കൊണ്ട് ഉണ്ടാക്കുകയും അത് ഇസ്രയേല്യര് ഒരു വിഗ്രഹമായി ആരാധിക്കുവാന് ഇടയായി തീരുകയും ചെയ്തു.

(കാണുക: പുരോഹിതന്)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H641, H642, H646