ml_tw/bible/kt/cornerstone.md

4.6 KiB

മൂലക്കല്ല്, മൂലക്കല്ലുകള്

നിര്വചനം:

“മൂലക്കല്ല്’” എന്ന പദം സൂചിപ്പിക്കുന്നത് ഒരു കെട്ടിടത്തിന്റെ അടിസ്ഥാനത്തില്മൂലയില്സ്ഥാപിക്കുന്ന പ്രത്യേകമായി വെട്ടിയെടുത്തതും വലിപ്പമുള്ളതുമായ ഒരു വലിയ കല്എന്നാണ്.

  • കെട്ടിടത്തിന്റെ മറ്റുള്ള എല്ലാ കല്ലുകളും മൂലക്കല്ലിനോടനുബന്ധിച്ച് അളന്നു സ്ഥാപിക്കുന്നു.
  • ഇതു മുഴുവന്ഘടനയുടെയും ശക്തിക്കും ഉറപ്പിനും വളരെ പ്രാധാന്യമര്ഹി ക്കുന്നതാണ്.
  • പുതിയനിയമത്തില്, വിശ്വാസികളുടെ കൂട്ടത്തെ രൂപകാലങ്കാരമായി ഒരു കെട്ടിടത്തോടും യേശുക്രിസ്തുവിനെ അതിന്റെ “മൂലക്കല്ലായും” താരതമ്യം ചെയ്തിരിക്കുന്നു.
  • ഒരു കെട്ടിടത്തിന്റെ മൂലക്കല്എപ്രകാരം ഒരു മുഴുവന്കെട്ടിടത്തെ താങ്ങുകയും സ്ഥാനനിര്ണ്ണയം ചെയ്യുകയും ചെയ്യുന്നുവോ, അതുപോലെ വിശ്വാസികളുടെ കൂട്ടത്തെ സ്ഥാപിക്കുകയും താങ്ങിനിര്ത്തുകയും ചെയ്യുന്ന മൂലക്കല്ല് യേശുക്രിസ്തുവാണ്.

പരിഭാഷ നിര്ദേശങ്ങള്:

  • ‘മൂലക്കല്ല്” എന്ന പദം “പ്രധാന കെട്ടിട കല്ല്” അല്ലെങ്കില്“അടിസ്ഥാന കല്ല്” എന്നിങ്ങനെയും പരിഭാഷപ്പെടുത്താം.
  • ലക്ഷ്യമിട്ടിരിക്കുന്ന ഭാഷയില്കെട്ടിടത്തിന്റെ അടിസ്ഥാനത്തിന്റെ ഭാഗമായി അതിന്റെ പ്രധാന താങ്ങായിരിക്കുന്നതിനെ കുറിക്കുന്ന പദം ഉണ്ടെങ്കില്അത് പരിഗണിക്കുക. ഉണ്ടെങ്കില്, ഈ പദം ഉപയോഗിക്കാവുന്നതാണ്.
  • ഇതു പരിഭാഷ ചെയ്യുവാനുള്ള വേറൊരു മാര്ഗ്ഗം, ‘ഒരു കെട്ടിടത്തിന്റെ മൂലയില്ഉപയോഗിച്ച ഒരു അടിസ്ഥാനക്കല്ല്” എന്നതാണ്.
  • ഇത് വലിയ കല്ലും, ഉറപ്പെരിയതും സുരക്ഷിതമായ നിര്മ്മാണ വസ്തുവും ആയിരിക്കണമെന്നത് പ്രധാനമായി കരുതേണ്ട വസ്തുതയാണ്.
  • കെട്ടിടനിര്മാണത്തിനു കല്ലുകള്ഉപയോഗിക്കുന്നില്ലെങ്കില്, “വലിയ കല്ല്” (പാകപ്പെടുത്തിയ വലിയ കല്ല്) എന്നര്ത്ഥം വരുന്ന വേറൊരു പദം ഉണ്ടായിരിക്കാം, എന്നാല്ഇതു നന്നായി രൂപപ്പെടുത്തിയതും ഉപയുക്തവും ആണെന്ന ആശയം ഉള്ളതായിരിക്കണം.

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H68, H6438, H7218, G204, G1137, G2776, G3037