ml_tw/bible/kt/conscience.md

3.4 KiB

മന:സാക്ഷി, മന:സാക്ഷികള്

നിര്വചനം:

ഒരുവന്തെറ്റു ചെയ്യുമ്പോള്ദൈവം അവനെ ഉണര്ത്തുന്നത് ആ മനുഷ്യന്റെ ചിന്തയുടെ ഭാഗമായ മനസാക്ഷിയെന്ന ഭാഗത്തു കൂടെയാണ്.

  • ശരിക്കും തെറ്റിനും ഇടയിലുള്ള വ്യത്യാസത്തെ മനുഷ്യര്തിരിച്ചറിയേണ്ടതിനു സഹായകമായി ദൈവം അവര്ക്ക് മന:സാക്ഷിയെ നല്കി.
  • ദൈവത്തെ അനുസരിക്കുന്ന വ്യക്തിക്ക് “നിര്മ്മലമായ” അല്ലെങ്കില്“തെളിഞ്ഞ” അല്ലെങ്കില് “ശുദ്ധമായ” മന:സാക്ഷി ഉണ്ടെന്നു പറയുന്നു.
  • ഒരു വ്യക്തിക്ക് “ശുദ്ധമന:സാക്ഷി” ഉണ്ടെങ്കില്അതിന്റെ അര്ത്ഥം താന്യാതൊരു പാപവും മറച്ചുവെക്കുന്നില്ല എന്നാണ്.
  • എന്നാല്ഒരുവന്തന്റെ മന:സാക്ഷിയെ അവഗണിക്കുകയും, പാപം ചെയ്യുമ്പോള്തുടര്ന്നു യാതൊരു കുറ്റബോധവും തോന്നുന്നില്ലെങ്കില്, അതിന്റെയര്ത്ഥം തെറ്റിനോട് തന്റെ മന:സാക്ഷിക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്. ദൈവവചനം ഇതിനെ ഒരു “മരവിച്ച” മന:സാക്ഷി എന്നു, ചൂടേറിയ ഇരുമ്പ് കമ്പിയാല് “ചുട്ടു കരിഞ്ഞ” തുപോലെ എന്നു വിളിക്കുന്നു. ഇപ്രകാരമുള്ള മന:സാക്ഷിയെ “പ്രതികരണമില്ലാത്തത്” എന്നും “മലിനമായത്” എന്നും വിളിക്കുന്നു.
  • ഈ പദം പരിഭാഷപ്പെടുത്തുവാന്സാദ്ധ്യതയുള്ളവയായി, “ആന്തരിക സദാചാര വഴികാട്ടി” അല്ലെങ്കില്“സദാചാര ചിന്തകള്” എന്നിങ്ങനെയുള്ളവയും ഉള്പ്പെടുത്താം.

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G4893