ml_tw/bible/kt/bond.md

8.6 KiB
Raw Permalink Blame History

ബന്ധിക്കുക, ബന്ധനം, ബന്ധിപ്പിച്ചു

നിര്വചനം:

“ബന്ധിക്കുക” എന്ന പദം എന്തെങ്കിലുമൊന്നിനെ കെട്ടുകയോ സുരക്ഷിതമായി മുറുക്കുകയോ ചെയ്യുക എന്നു അര്ത്ഥമാകുന്നു. ഒരുമിച്ചു കെട്ടുകയോ യോജിപ്പിക്കുകയോ ചെയ്യുന്ന ഒന്നിനെ ‘’ബന്ധനം” എന്നു പറയുന്നു. ഈ പദത്തിന്റെ ഭൂതകാല ക്രിയയാണ് “ബന്ധിപ്പിച്ചു” എന്ന പദം.

  • “കെട്ടപ്പെട്ട” എന്ന പദം ഒന്നിനോട് വേറൊന്നു കെട്ടപ്പെട്ടത് അല്ലെങ്കില്പൊതിയ പ്പെട്ടത്എന്നാണ് അര്ത്ഥം.
  • ഒരു ഉപമാന രൂപത്തില്, ഒരു വ്യക്തിക്ക് ഒരു പ്രതിജ്ഞയോട് “ബന്ധിക്കപ്പെടു വാന്”, കഴിയും, അതിന്റെയര്ത്ഥം താന്ചെയ്യാമെന്ന് വാക്ക് പറഞ്ഞത് “നിവര്ത്തിക്കുവാന്ബാധ്യസ്തന്” ആകുന്നു എന്നാണ്.
  • “ബന്ധിപ്പിക്കുന്നു” എന്ന പദം ഒരുവനെ ബന്ധിക്കുന്നു, തടവിലാക്കുന്നു, അല്ലെങ്കില്കാരാഗ്രഹത്തിലാക്കുന്നു എന്നു സൂചിപ്പിക്കുന്നു. ഇതു ശാരീരികമായി ചങ്ങല, കാല്വിലങ്ങ്, അല്ലെങ്കില്തടവ് ആദിയായവ യില്ഒരാള്ആകുന്നതിനെ സൂചിപ്പിക്കുന്നു.
  • ദൈവവചന കാലഘട്ടത്തില്, കയറുകൊണ്ടോ ചങ്ങലകൊണ്ടോ തടവുകാരെ കരിങ്കല്കാരാഗ്രഹത്തിന്റെ ചുവരിനോടോ അല്ലെങ്കില്തറയോടോ ബന്ധിക്കാ റുണ്ടായിരുന്നു.

“കെട്ടുക’’എന്ന പദം ഉണങ്ങുവാന്സഹായകമായ നിലയില്മുറിവിനു ചുറ്റും തുണി ചുറ്റുന്നതിനെയും പറയുവാന്ഉപയോഗിക്കുന്നു.

  • ഒരു മരിച്ച വ്യക്തിയെ ശവസംസ്കാരത്തിനു മുന്നോടിയായി തുണിയാല്”ചുറ്റാറുണ്ട്”
  • “ബന്ധനം” എന്ന പദം ഉപമാനരൂപത്തില്പാപം മുതലായവ ഒരുവനെ നിയന്ത്രിക്കുകയോ അടിമപ്പെടുത്തുകയോ ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു.
  • ആളുകള് പരസ്പരം വൈകാരികമായി, ആത്മീയമായി, ശാരീരികമായി ബന്ധം പുലര്ത്തി സഹായിക്കുന്നതു ഒരു അടുത്ത ബന്ധപ്പെടല് ആണ്. ഇതു വിവാഹ ബന്ധത്തിനു ഉപയോഗിക്കുന്നു.
  • ഉദാഹരണമായി, ഒരു ഭര്ത്താവും ഭാര്യയും പരസ്പരം “ബന്ധിക്കപ്പെട്ടി രിക്കുന്നു”. ഈ ബന്ധം മുറിക്കപ്പെടുവാന് ദൈവം ആഗ്രഹിക്കുന്നില്ല.

പരിഭാഷ നിര്ദേശങ്ങള്:

  • “ബന്ധിക്കുക” എന്ന പദം “കെട്ടുക” അല്ലെങ്കില്“ബന്ധിക്കുക” അല്ലെങ്കില്പൊതിയുക (ചുറ്റുക) എന്നു പരിഭാഷപ്പെടുത്താം.
  • പ്രതിരൂപമായി, ഇതിനെ “വിലക്കുക” അല്ലെങ്കില്“നിരോധിക്കുക” അല്ലെങ്കില്അകറ്റി നിര്ത്തുക(ഒന്നില്നിന്നും)” എന്നു പരിഭാഷപ്പെടുത്താം.
  • “ബന്ധിക്കുക” എന്ന പദം പ്രത്യേക നിലയില്മത്തായി 16ലു 18ലു “നിരോധിക്കുക” അല്ലെങ്കില്“അനുവദിക്കാതിരിക്കുക” എന്നു അര്ത്ഥമാക്കുന്നു.
  • “ബന്ധനങ്ങള്” എന്ന പദം “ചങ്ങലകള്”അല്ലെങ്കില്‘‘കയറ്” അല്ലെങ്കില്“കൈ/കാല്വിലങ്ങ്” എന്നു അര്ത്ഥമാക്കുന്നു.
  • പ്രതിരൂപമായി “ബന്ധം” എന്ന പദം “കെട്ട്” അല്ലെങ്കില്“ബന്ധം” അല്ലെങ്കില്അടുത്ത ബന്ധം’’ എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
  • “സമാധാന ബന്ധം” എന്ന പദം അര്ത്ഥമാക്കുന്നത് ജനങ്ങള്പരസ്പരം അടുത്ത ബന്ധത്തില്കഴിയുന്ന സ്വരച്ചേര്ച്ച” അല്ലെങ്കില്“സമാധാനം നല്കുന്ന ബന്ധത്തില്ഒത്തൊരുമിച്ചു കഴിയുക” എന്നു അര്ത്ഥമാക്കുന്നു.
  • “പൊതിയുക” എന്ന പദത്തിന്റെ അര്ത്ഥം ‘’ചുറ്റിക്കെട്ടുക” അല്ലെങ്കില്“മുറിവ് വെച്ച് കെട്ടുക” എന്നു പരിഭാഷപ്പെടുത്താം.

ഒരു പ്രതിജ്ഞയാല് ‘ബന്ധിക്കപ്പെടുക’’ എന്നത് “ഒരു പ്രതിജ്ഞ നിറവേറ്റാമെന്നു വാഗ്ദത്തം ചെയ്യുക” അല്ലെങ്കില്“ഒരു പ്രതിജ്ഞ നിറവേറ്റാമെന്നു ഏല്ക്കുക” എന്നു പരിഭാഷപ്പെടുത്താം.

  • സാഹചര്യത്തിനനുസരിച്ച്, “ബന്ധിക്കുക’’ എന്ന പദം ‘’കെട്ടുക” എന്നോ “പെട്ടെന്ന് സ്വതന്ത്രമാക്കാന്കഴിയാത്തവിധം ബന്ധിക്കുക” അല്ലെങ്കില്ചങ്ങലക്കിടുക” അല്ലെങ്കില്‘’വിധേയപ്പെടുക(നിറവേറ്റുവാന്)” അല്ലെങ്കില്“ചെയ്യുവാന്ആവശ്യപ്പെട്ടത്’’ എന്നു പരിഭാഷപ്പെടുത്താം.

(കാണുക: നിറവേറ്റുക, സമാധാനം, കാരാഗ്രഹം, വേലക്കാരന്, പ്രതിജ്ഞ)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H247, H481, H519, H615, H631, H632, H640, H1366, H1367, H1379, H2280, H2706, H3256, H3533, H3729, H4147, H4148, H4205, H4562, H5650, H5656, H5659, H6029, H6123, H6616, H6696, H6872, H6887, H7194, H7405, H7573, H7576, H8198, H8244, H8379, G254, G331, G332, G1195, G1196, G1198, G1199, G1210, G1397, G1398, G1401, G1402, G2611, G2615, G3734, G3784, G3814, G4019, G4029, G4385, G4886, G4887, G5265