ml_tw/bible/kt/boast.md

6.2 KiB

പ്രശംസിക്കുക,പ്രശംസിക്കുന്നു, പ്രശംസ നിറഞ്ഞ

നിര്‍വചനം:

“പ്രശംസിക്കുക” എന്ന പദം ഒന്നിനെക്കുറിച്ച് അല്ലെങ്കില്‍ആരെയെങ്കിലും കുറിച്ച് അഭിമാനത്തോടെ സംസാരിക്കുക എന്നര്‍ത്ഥം. സാധാരണയായി ഒരാളെക്കുറിച്ചു പൊങ്ങച്ചം പറയുന്നതിനെ ഇതു അര്‍ത്ഥമാ ക്കുന്നു.

  • ”ആത്മപ്രശംസ” ഉള്ള വ്യക്തി തന്നെക്കുറിച്ച് പൊങ്ങച്ച രീതിയില്‍സംസാരിക്കും.

ഇസ്രയേല്യര്‍തങ്ങളുടെ വിഗ്രഹങ്ങളില്‍“പ്രശംസിച്ചതിനാല്‍” ദൈവം അവരെ ശാഷിച്ചു. അവര്‍സത്യദൈവത്തിനു പകരം അസത്യദൈവങ്ങളെ അഹങ്കാരത്തോടെ ആരാധിച്ചു.

  • ജനങ്ങള്‍അവരുടെ സമ്പത്ത്, അവരുടെ ശക്തി,അവരുടെ ഫലഭൂയിഷ്ടമായ വയലുകള്‍, മറ്റും അവരുടെ ന്യായപ്രമാണങ്ങള്‍എന്നിവയെക്കുറിച്ച് പ്രശംസിച്ചിരുന്നു എന്നു ദൈവവചനം പറയുന്നു.

ഇതിന്‍റെയര്‍ത്ഥം ഇവര്‍ഈവകയില്‍വളരെ പ്രശംസിച്ചിരുന്നു എങ്കിലും ഇവയെ എല്ലാം നല്‍കിയ ദൈവത്തെ അംഗീകരിച്ചിരുന്നില്ല എന്നാണ്.

  • ഇസ്രയേല്‍ജനം തന്നെ അറിയുന്നു എന്നതിനെക്കുറിച്ച് “പ്രശംസിക്കുകയോ” അല്ലെങ്കില്‍അഭിമാനിക്കുകയോ വേണമെന്ന് ദൈവം നിര്‍ബന്ധിച്ചു.
  • അപ്പോസ്തലനായ പൌലോസും കര്‍ത്താവില്‍പ്രശംസിക്കുന്നതിനെക്കുറിച്ചു പ്രസ്താവിച്ചിരുന്നു, അതിന്‍റെ അര്‍ത്ഥം ദൈവസന്നിധിയില്‍ദൈവം അവര്‍ക്ക് ചെയ്ത സകലവുംനിമിത്തം സന്തോഷവും നന്ദിയും ഉള്ളവരാകുക എന്നാണ്.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • “പ്രശംസിക്കുക” എന്ന പദത്തെ വേറെ രീതിയില്‍“പൊങ്ങച്ചം പറയുക” അല്ലെങ്കില്‍“അഭിമാനത്തോടെ സംസാരിക്കുക” അല്ലെങ്കില്‍‘’അഹങ്കാരിയാകുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
  • “ആത്മപ്രശംസ നിറഞ്ഞ” എന്ന പദം ആത്മപ്രശംസ നിറഞ്ഞ സംസാരം’’ അല്ലെ ങ്കില്‍“അഹങ്കാരം നിറഞ്ഞ” അല്ലെങ്കില്‍“ഒരുവനെക്കുറിച്ചു പ്രശംസാപൂര്‍വം സംസാരിക്കുക” എന്നിങ്ങനെ ഒരു പദം കൊണ്ടോ പദസഞ്ചയം കൊണ്ടോ പരിഭാഷപ്പെടുത്താം.
  • ദൈവത്തില്‍ അല്ലെങ്കില്‍ ദൈവത്തെ അറിയുന്നത് സംബന്ധിച്ച് പ്രശംസിക്കുന്ന സാഹചര്യത്തില്‍, ഇതു “അഭിമാനിക്കുക” അല്ലെങ്കില്‍“ഉയര്‍ത്തപ്പെടുക” അല്ലെ ങ്കില്‍“വളരെ സന്തോഷപ്പെടുക” അല്ലെങ്കില്‍“അതിനെ സംബന്ധിച്ച് ദൈവത്തിനു നന്ദിയര്‍പ്പിക്കുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
  • ചില ഭാഷകളില്‍ “അഭിമാനം” എന്നതിനു രണ്ടു വാക്കുകള്‍ ഉണ്ടായിരിക്കും: ഒന്നു നിഷേധാത്മകം, അതിന്‍റെയര്‍ത്ഥം “അഹങ്കാരമുള്ളത്” എന്നും, മറ്റൊന്ന് ക്രിയാത്മകം, അതിന്‍റെയര്‍ത്ഥം ഒരുവന്‍റെ പ്രവര്‍ത്തി, കുടുംബം, അല്ലെങ്കില്‍ രാജ്യം എന്നിവയെ സംബന്ധിച്ചു “ആത്മാഭിമാനം കൊള്ളുക” എന്നതുമാണ്‌.

പരിഭാഷ നിര്‍ദേശങ്ങള്‍:

(കാണുക; അഭിമാനം)

ദൈവവചന സൂചികകള്‍:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H1984, H3235, H6286, G212, G213, G2620, G2744, G2745, G2746, G3166