ml_tw/bible/kt/blasphemy.md

3.9 KiB

ദൈവനിന്ദ, ദൈവത്തെ നിന്ദിക്കുക, ദൈവത്തെ നിന്ദിച്ചു, ദൈവനിന്ദപരമായ, ദൈവനിന്ദകള്

നിര്വചനം:

ദൈവവചനത്തില്, “ദൈവനിന്ദ’’ എന്ന പദം ദൈവത്തെയൊ മനുഷ്യരെയോ നിന്ദിക്കുന്നതായ സംസാര രീതിയെ സൂചിപ്പിക്കുന്നു. ഒരു വ്യക്തിയെ “നിന്ദിക്കുക” എന്നുള്ളത് ആ വ്യക്തിയെക്കുറിച്ച് തെറ്റായതോ മോശമായതോ മറ്റുള്ളവര്ചിന്തിക്കത്തക്കവിധം അയ്യാള്ക്കെതിരെ സംസാരിക്കുക എന്നതാണ്.

  • സാധാരണയായി, ദൈവത്തെ നിന്ദിക്കുക എന്നത് ദൈവത്തെക്കുറിച്ചു നിരക്കാ ത്തതും സത്യമല്ലാത്തതും അനാചാരപരമായി ദൈവത്തെ അപമാനിക്കുന്നതുമായ ഭോഷ്ക്കുകള്പറയുകയും പരിഹസിക്കുകയും ചെയ്യുക എന്നാണ്.
  • മനുഷ്യന്സ്വയം തന്നെ ദൈവമെന്നു പറയുന്നതോ ഏകാസത്യ ദൈവമല്ലാതെ വേറെയും ദൈവങ്ങള്ഉണ്ടെന്നു പറയുന്നതോ ദൈവനിന്ദ ആകുന്നു.
  • ചില ഇംഗ്ലീഷ് ഭാഷാന്തരങ്ങള് ഈ പദത്തെ “”അപവാദം” എന്നു മനുഷ്യരെ അവഹേളനം ചെയ്യുമ്പോള്പരിഭാഷപ്പെടുത്തുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ”ദൈവത്തെ നിന്ദിക്കുക” എന്നത് എതിരായി ദോഷകരമായത് പറയുക” അല്ലെങ്കി ല്ദൈവത്തെ അപമാനിക്കുക” അല്ലെങ്കില്അപവാദം പറയുക” എന്നു പരിഭാഷപ്പെടുത്താം.
  • “ദൈവനിന്ദ” എന്നത് “മറ്റുള്ളവരെക്കുറിച്ച് തെറ്റായിപ്പറയുക” അല്ലെങ്കില്അവഹേളനം പറയുക” അല്ലെങ്കില്“അപവാദങ്ങള്പറഞ്ഞുപരത്തുക” എന്നിങ്ങനെയും ഉള്പ്പെടുത്താം.

(കാണുക: അപമാനിക്കുക, അവഹേളിക്കുക)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H1288, H1442, H2778, H5006, H5007, H5344, G987, G988, G989