ml_tw/bible/kt/antichrist.md

4.6 KiB

എതിര്ക്രിസ്തു, എതിര്ക്രിസ്തുക്കള്

നിര്വചനം:

“എതിര്ക്രിസ്തു” എന്ന പദം യേശുക്രിസ്തുവിനും തന്റെ പ്രവര്ത്തിക്കും എതിരാ യുള്ള വ്യക്തിയെ അല്ലെങ്കില്ഉപദേശത്തെ സൂചിപ്പിക്കുന്നു. ലോകത്തില്വളരെയധികം എതിര്ക്രിസ്തുക്കള്ഉണ്ട്.

  • യേശു മശീഹയല്ലെന്നു പറഞ്ഞു ജനങ്ങളെ വഞ്ചിക്കുകയും യേശു ദൈവവും മനുഷ്യനും ആണെന്നത് നിഷേധിക്കുകയും ചെയ്യുന്ന വ്യക്തി എതിര്ക്രിസ്തു ആണെന്ന് അപ്പോസ്തലനായ യോഹന്നാന്എഴുതിയിരിക്കുന്നു.
  • യേശുവിന്റെ പ്രവര്ത്തികളെ എതിര്ക്കുന്ന ഒരു പൊതുവായ എതിര്ക്രിസ്തു വിന്റെ ആത്മാവ് ലോകത്തില്ഉണ്ടെന്നു ദൈവവചനം പഠിപ്പിക്കുന്നു.
  • പുതിയനിയമത്തിലെ വെളിപ്പാടുപുസ്തകം ‘എതിര്ക്രിസ്തു” എന്നു വിളിക്ക പ്പെടുന്ന, അന്ത്യകാലത്ത്വെളിപ്പെടുന്ന ഒരു വ്യക്തി ഉണ്ടാകുമെന്ന് വിശദീക രിക്കുന്നു. ഈ വ്യക്തി ദൈവജനത്തെ നശിപ്പിക്കുവാന്ഒരുംപെടും, എന്നാല്അവന്യേശുവിനാല്പരാജിതനാകും.

പരിഭാഷ നിര്ദേശങ്ങള്:

  • വേറെ മാര്ഗ്ഗത്തില്ഈ പദം പരിഭാഷപ്പെടുത്തുമ്പോള്ഉള്പ്പെടുത്തുന്ന പദം അല്ലെങ്കില്പദസഞ്ചയം അര്ത്ഥമാക്കുന്നത് “ക്രിസ്തു-എതിരാളി”, അല്ലെങ്കില്“ക്രിസ്തുവിന്റെ ശത്രു” അല്ലെങ്കില്“ക്രിസ്തുവിനു എതിരായുള്ള വ്യക്തി” എന്നാണ്.
  • അന്തിക്രിസ്തുവിന്റെ ആത്മാവ്” എന്ന പദസഞ്ചയം “ക്രിസ്തുവിനു എതിരാ യുള്ള ആത്മാവ്” അല്ലെങ്കില്“(ആരെങ്കിലും)ക്രിസ്തുവിനെക്കുറിച്ച് അസത്യം പഠിപ്പിക്കുന്നത്” അല്ലെങ്കില്“ക്രിസ്തുവിനെക്കുറിച്ചുള്ള അസത്യങ്ങള്വിശ്വസി ക്കുന്ന സ്വഭാവം” അല്ലെങ്കില്“ക്രിസ്തുവിനെക്കുറിച്ച് അസത്യങ്ങള്പഠിപ്പിക്കുന്ന ആത്മാവ്” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
  • ഒരു ദേശീയ ഭാഷയില്അല്ലെങ്കില്പ്രാദേശിക ഭാഷയില്ഈ പദം എപ്രകാരം പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്നതും പരിഗണിക്കുക.

(കാണുക:അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം)

(കാണുക:ക്രിസ്തു, വെളിപ്പെടുത്തുക, മഹോപദ്രവം)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G500