ml_ta/translate/translate-help/01.md

4.6 KiB

വിവർത്തന സഹായം ഉപയോഗിക്കുക

മികച്ച വിവർത്തനം സാധ്യമാക്കാൻ വിവർത്തകരെ സഹായിക്കുന്നതിന്, ട്രാന്‍സ്ലേഷന്‍ നോട്ട്സ്, ട്രാന്‍സ്ലേഷന്‍ വേഡ്സ്, ട്രാന്‍സ്ലേഷന്‍ ക്വസ്റ്റ്യന്‍സ് എന്നിവ രൂപപ്പെടുത്തിയിരിക്കുന്നു.

ട്രാന്‍സ്ലേഷന്‍ നോട്ട്സ്എന്നാല്‍ കൃത്യമായി വിവർത്തനം ചെയ്യാൻ വിവർത്തകൻ അറിഞ്ഞിരിക്കേണ്ട ചില ബൈബിൾ പശ്ചാത്തലത്തെ വിവരിക്കാനും വിശദീകരിക്കാനും സഹായിക്കുന്ന സാംസ്കാരികവും ഭാഷാപരവും വ്യഖ്യാനശാസ്ത്രപരവുമായ കുറിപ്പുകളാണ്. ഒരേ അർത്ഥം പ്രകടിപ്പിക്കുന്നതിനുള്ള വ്യത്യസ്ത മാര്‍ഗ്ഗങ്ങളെക്കുറിച്ചും ട്രാന്‍സ്ലേഷന്‍ നോട്ട്സ് വിവർത്തകര്‍ക്ക് അറിവ് നല്‍കുന്നു. Http://ufw.io/tn/ കാണുക.

ശരിയായി വിവർത്തനം ചെയ്യേണ്ട പ്രധാന ബൈബിൾ കഥകളിലും ബൈബിളിലും കാണപ്പെടുന്ന പ്രധാന പദങ്ങളാണ് ട്രാന്‍സ്ലേഷന്‍ വേഡ്സ്. ഈ വാക്കുകളെയോ വാക്യങ്ങളെയോ കുറിച്ച് ഒരു ചെറിയ ലേഖനമുള്ളത് കൂടാതെ ഓപ്പൺ ബൈബിൾ കഥകളിലോ ബൈബിളിലോ ആ പദം ഉപയോഗിക്കുന്ന മറ്റിടങ്ങളുടെ ക്രോസ് റഫറൻസുകളുണ്ട്. ട്രാന്‍സ്ലേഷന്‍ വേഡ് ഉപയോഗിച്ച മറ്റ് രീതികള്‍ വിവർത്തകനെ കാണിക്കുന്നതിനും ആ സ്ഥലങ്ങളിൽ ഇത് ശരിയായി വിവർത്തനം ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണിത്. Http://ufw.io/tw/ കാണുക.

നിങ്ങളുടെ വിവർത്തനം സ്വയം പരിശോധിക്കാൻ ഉപയോഗിക്കാവുന്ന മനസ്സിലാക്കൽ ചോദ്യങ്ങളാണ് ട്രാന്‍സ്ലേഷന്‍ ക്വസ്റ്റ്യന്‍സ്. ഉദ്ദിഷ്ട ഭാഷാ വിവർത്തനം മാത്രം ഉപയോഗിച്ച് നിങ്ങൾക്ക് ട്രാന്‍സ്ലേഷന്‍ ക്വസ്റ്റ്യന്‍സിന് ശരിയായി ഉത്തരം നൽകാൻ കഴിയുമെങ്കിൽ, അത് കൃത്യമായ വിവർത്തനമാണ്. ഉദ്ദിഷ്ട ഭാഷാ സമൂഹവുമായി ചേര്‍ന്ന് പരിശോധിക്കുന്നതിന് ഉപയോഗിക്കുന്നതിനുള്ള ഒരു നല്ല ഉപകരണം കൂടിയാണ് ട്രാന്‍സ്ലേഷന്‍ ക്വസ്റ്റ്യന്‍സ്. Http://ufw.io/tq/ കാണുക.

ട്രാന്‍സ്ലേഷന്‍ നോട്ട്സ്, ട്രാന്‍സ്ലേഷന്‍ വേഡ്സ്, ട്രാന്‍സ്ലേഷന്‍ ക്വസ്റ്റ്യന്‍സ് എന്നിവ പരിശോധിച്ചുകഴിഞ്ഞാൽ, മികച്ച വിവർത്തനം നടത്താൻ നിങ്ങൾ തയ്യാറായിരിക്കുന്നു.

നിങ്ങളുടെ വിവർത്തനം ചെയ്യുമ്പോൾ ദയവായി ട്രാന്‍സ്ലേഷന്‍ നോട്ട്സും ട്രാന്‍സ്ലേഷന്‍ വേഡ്സും പരിശോധിക്കുക!