ml_ta/checking/verses/01.md

6.5 KiB

നിങ്ങളുടെ ടാര്‍ഗെറ്റ് ഭാഷ വിവര്‍ത്തനത്തില്‍ ഉള്ള ഉറവിട ഭാഷാ ബൈബിളിലെ എല്ലാ വാക്യങ്ങളും ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ചില വാക്യങ്ങള്‍ അബദ്ധത്തില്‍ കാണാതിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല . എന്നാല്‍ ചില ബൈബിളുകളില്‍ മറ്റു ബൈബിളുകളില്‍ ഇല്ലാത്ത വാക്യങ്ങള്‍ ഉണ്ടായിരിക്കാന്‍ ചില കാരണങ്ങള്‍ ഉണ്ടെന്നു ഓര്‍മ്മിക്കുക.

വാക്യങ്ങള്‍ വിട്ടുപോകാന്‍ ഉള്ള കാരണങ്ങള്‍

വാചക വ്യതിയാനങ്ങള്‍ പല ബൈബിള്‍ പണ്ഡിതന്മാരും ബൈബിളിന്‍റെ യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കാത്ത ചില വാക്യങ്ങളുണ്ട്, പക്ഷേ പിന്നീട് അവ ചേര്‍ത്തു. അതിനാല്‍ ചില ബൈബിളുകളുടെ വിവര്‍ത്തകര്‍ ആ വാക്യങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ തീരുമാനിച്ചു,

അല്ലെങ്കില്‍ അവ അടിക്കുറുപ്പുകളായി മാത്രം ഉള്‍പ്പെടുത്തി. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് Textual Variants.) കാണുക. നിങ്ങള്‍ ഈ വാക്യങ്ങള്‍ ഉള്‍പ്പെടുത്തുമോ ഇല്ലയോ എന്ന് നിങ്ങളുടെ വിവര്‍ത്തന സംഘം തീരുമാനിക്കേണ്ടതുണ്ട്.

. വ്യത്യസ്ത നമ്പറിംഗ് ചില ബൈബിളുകള്‍ മറ്റുബൈബിളുകളേക്കാള്‍ വ്യത്യസ്ത വാക്യ സംഖ്യകള്‍ ഉപയോഗിക്കുന്നു( ഇതിനെ ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്Chapter and Verse Numbers.)കാണുക. ഏതു സംവിധാനം സ്വീകരിക്കണമെന്ന് നിങ്ങളുടെ വിവര്‍ത്തന സംഘം തീരുമാനിക്കേണ്ടതുണ്ട്.

വേഴ്സ് ബ്രിട്ജൂകള്‍ ബൈബിളിന്‍റെ ചില വിവര്‍ത്തനങ്ങളില്‍, രണ്ടോ അതിലധികമോ വാക്യങ്ങളുടെ ഉള്ളടക്കങ്ങള്‍ പുനക്രമീകരിച്ചിരിക്കുന്നു. അതിനാല്‍ വിവരങ്ങളുടെ ക്രമം കൂടുതല്‍ യുക്തിസഹമോ മനസ്സിലാക്കാന്‍ എളുപ്പമോ ആയിരിക്കും. അത് സംഭവിക്കുമ്പോള്‍ 4-5 അല്ലെങ്കില്‍ 4-6 പോലുള്ള വാക്യ സംഖ്യകള്‍ സംയോജിപ്പിക്കുന്നു. UST ചിലപ്പോള്‍ ഇതു ചെയ്യുന്നു. എല്ലാ വാക്യ സംഖ്യകളും ദൃശ്യമാകാത്തതിനാലോ നിങ്ങള്‍ പ്രതീക്ഷിക്കുന്നിടത്ത് അവ ദൃശ്യമാകാത്തതിനാലോ, ചില വാക്യങ്ങള്‍ കാണുന്നില്ലെന്ന് തോന്നുന്നു. എന്നാല്‍ ആ വാക്യങ്ങളിലെ ഉള്ളടക്കങ്ങള്‍ അവിടെയുണ്ട്

( ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്), Verse Bridges.)കാണുക. നിങ്ങളുടെ വിവര്‍ത്തന സംഘം വേഴ്സ് ബ്രിട്ജൂകള്‍ ഉപയോഗിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതുണ്ട്.

വിട്ടുപോയ വാക്യങ്ങള്‍ പരിശോധിക്കുന്നു

വിട്ടുപോയ വാക്യങ്ങള്‍ക്കായി നിങ്ങളുടെ വിവര്‍ത്തനം പരിശോധിക്കുന്നതിന്, ഒരു പുസ്തകം വിവര്‍ത്തനം ചെയ്ത ശേഷം വിവര്‍ത്തനം ParaTExt-ലേയ്ക്കു മാറ്റുക. തുടര്‍ന്ന് “അധ്യായം/വാക്യ നമ്പരുകള്‍ എന്നതിനായുള്ള പരിശോധന നടത്തുക. ആ പുസ്തത്തിലെ എല്ലാ ഭാഗത്തിലേയും വിട്ടുപോയ വാക്യങ്ങളുടെ പട്ടിക ParaTExt നിങ്ങള്‍ക്കു നല്‍കും . മുകളില്‍പ്പറഞ്ഞ മൂന്നു കാരണങ്ങളില്‍ ഒരു കാരണത്താല്‍ ഏതെങ്കിലും ഭാഗത്തുള്ള വാക്യങ്ങള്‍ വിട്ടുപോയിട്ടുണ്ടോ എന്ന് ആ സ്ഥലങ്ങള്‍ ഓരോന്നും നോക്കി നിങ്ങള്‍ക്കു തീരുമാനിക്കാവുന്നതാണ്, അല്ലെങ്കില്‍ അത് അബദ്ധത്തില്‍ വിട്ടുപോയതാണങ്കില്‍ നിങ്ങള്‍ വീണ്ടും ആ വാക്യം വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്.