ml_ta/checking/trans-note-check/01.md

12 KiB

translationCore -ല്‍ വിവര്‍ത്തന കുറിപ്പുകള്‍ പരിശോധിക്കുന്നത് എങ്ങനെ

translationCore-ലേയ്ക്കു പ്രവേശിക്കുക

  1. പരിശോധിക്കുന്നതിനുള്ള പ്രോജെക്റ്റ്‌ (ബൈബിളിലെ പുസ്തകം) തിരഞ്ഞെടുക്കുക
  2. പരിശോധിക്കുന്നതിനുള്ള വിഭാഗമോ വിഭാഗങ്ങളോ തിരഞ്ഞെടുക്കുക
  3. നിങ്ങളുടെ ഗേറ്റ് വേ ഭാഷ തിരഞ്ഞെടുക്കുക
  4. “Launch” ല്‍-ക്ലിക്ക് ചെയ്യുക. പരിശോധിക്കേണ്ട വാക്യങ്ങള്‍ ഇടതുവശത്ത് പട്ടികപ്പെടുത്തും, അവ കുറിപ്പുകളുടെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
  5. പരിശോധിക്കുന്നതിനുള്ള ഒരു വാക്യം തിരഞ്ഞെടുക്കുക, നീല ബാറിലുള്ള ആ വക്യത്തിനുള്ള കുറിപ്പ് വായിക്കുക. ഒരു പുതിയ വിഭാഗത്തിലേക്ക് പോകുന്നതിനു മുമ്പ് ഒരേ വിഭാഗത്തിലെ എല്ലാ വക്യങ്ങളും പരിശോധിക്കുന്നത് നല്ലതാണ്.

ചില കുറിപ്പുകള്‍ പരിശോധിക്കുന്ന നിര്‍ദ്ദിഷ്ട വാക്യത്തിനു ബാധകമായ കൂടുതല്‍ പൊതുവായ പ്രശ്നത്തെ പരാമര്‍ശിക്കുന്നു. കൂടുതല്‍ പൊതുവായ ഈ പ്രശ്നവും നിലവിലെ വാക്യത്തിനു ഇതു എങ്ങനെ ബാധകമാകുമെന്ന് മനസ്സിലാക്കാന്‍, വലതുവശത്തുള്ള പാനലിലെ വിവരങ്ങള്‍ വായിക്കുക.

  1. കുറിപ്പിലെ പദത്തിനോ വാക്യത്തിനോ ഉള്ള വിവര്‍ത്തനം തിരഞ്ഞെടുത്തതിനു ശേഷം(ഹൈലൈറ്റിംഗ് )”സേവ്” ക്ലിക്ക് ചെയ്യുക.
  2. ഈ പദത്തിനോ വാക്യത്തിനോ വേണ്ടി തിരഞ്ഞെടുത്ത വിവര്‍ത്തനം ഈ സന്ദര്‍ഭത്തില്‍ അര്‍ത്ഥമുണ്ടോ ഇല്ലയോ എന്ന് പരിഗണിക്കുക.
  3. കുറിപ്പ് സംസാരിക്കുന്ന പ്രശ്നം പരിഗണിച്ച് വിവര്‍ത്തനം ശരിയാണോ അല്ലയോ എന്ന് തീരുമാനിക്കുക.
  4. ഇവ പരിഗണിച്ചതിനു ശേഷം വിവര്‍ത്തനം ഒരു നല്ല വിവര്‍ത്തനമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍” സേവ് ചെയ്യാനും തുടരാനുമായി” ക്ലിക്ക് ചെയ്യുക
  5. വാക്യത്തില്‍ ഒരുപ്രശ്നമുണ്ടെന്നോ അല്ലെങ്കില്‍ പദത്തിന്‍റെയോ വാക്യത്തിന്‍റെയോ വിവര്‍ത്തനം നല്ലതല്ലന്നോ നിങ്ങള്‍ കരുതുന്നു എങ്കില്‍, ഒന്നുകില്‍ വാക്യം മികച്ചതാക്കാന്‍ എഡിറ്റു ചെയ്യുക, അല്ലെങ്കില്‍ ഈ വിവര്‍ത്തനത്തില്‍ തെറ്റാണെന്ന് നിങ്ങള്‍ കരുതുന്ന കാര്യങ്ങള്‍ നിങ്ങളുടെ കൃതി അവലോകനം ചെയ്യുന്ന ഒരാളോട് അഭിപ്രായം ചോദിക്കുക.

നിങ്ങള്‍ ഒരു എഡിറ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ വീണ്ടും സെലെക്റ്റ് ചെയ്യേണ്ടതുണ്ട്.

1.നിങ്ങള്‍ എഡിറ്റ്‌ അല്ലെങ്കില്‍ അഭിപ്രായം എന്നിവ ചെയ്തതിനു ശേഷം സേവ് ചെയ്യാനും തുടരാനുമായി” ക്ലിക്ക് ചെയ്യുക. പദത്തിനോ വാക്യത്തിനോ വേണ്ടി മാത്രം ഒരു അഭിപ്രായം പറയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനായി ഒരു തിരഞ്ഞെടുപ്പ് നടത്തരുത്, തുടര്‍ന്ന് അടുത്ത വാക്യത്തിലേക്ക് പോകുന്നതിനായി ഇടതു വശത്തുള്ള പട്ടികയിലെ അടുത്ത വാക്യത്തില്‍ ക്ലിക്ക് ചെയ്യുക.

ഒരു കുറിപ്പ് വിഭാഗത്തിലെ എല്ലാവക്യങ്ങളും സെലെക്റ്റ് ചെയ്തതിനു ശേഷം, ആ വിഭാഗത്തിലെ വിവര്‍ത്തനങ്ങളുടെ പട്ടിക അവലോകനം ചെയ്യാന്‍ കഴിയും. ഇനിപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ അവലോകകനോ വിവര്‍ത്തന സംഘത്തിനോ ഉള്ളതാണ്. .

  1. ഇടതുവശത്തുള്ള ഓരോ വിവര്‍ത്തന കുറിപ്പ് വിഭാഗത്തിന് കീഴിലും ഓരോ വിവര്‍ത്തനത്തിനും വേണ്ടി നടത്തിയ വിവര്‍ത്തനങ്ങളുടെ ഒരു പട്ടിക നിങ്ങള്‍ക്കു ഇപ്പോള്‍ കാണാന്‍ കഴിയും. നിങ്ങള്‍ അവലോകനം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിഭാഗം തിരഞ്ഞെടുക്കുക. വിവര്‍ത്തന സംഘത്തിലെ വ്യത്യസ്ത അംഗങ്ങള്‍ക്ക് വ്യത്യസ്ത സവിശേഷതകള്‍ ഉണ്ടായിരിക്കാം. ഉദാഹരണത്തിന്, സംഘാംഗം രൂപകങ്ങള്‍ അവലോകനം ചെയ്യുന്നതില്‍ വളരെ നല്ല ആളായിരിക്കാം, നിഷ്‌ക്രിയ ശബ്‌ദ നിർ‌മ്മാണങ്ങൾ‌ പോലുള്ള ബുദ്ധിമുട്ടുള്ള വ്യാകരണത്തെ മനസിലാക്കുന്നതിലും ശരിയാക്കുന്നതിലും മറ്റൊരാൾ‌ വളരെ നല്ലവനാകാം.

  2. .മറ്റുള്ളവര്‍ നടത്തിയ അഭിപ്രായങ്ങള്‍ അവലോകനം ചെയ്യാന്‍ നിങ്ങള്‍ താത്പര്യപ്പെടും, അത് ചെയ്യുന്നതിന്, മുകളില്‍ ഇടതുവശത്തുള്ള “മെനു” വിന്‍റെ വലതുവശത്തുള്ള ഫണല്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക, “അഭിപ്രായങ്ങള്‍” എന്ന വാക്ക് ഉള്‍പ്പടെ ഒരു പട്ടിക തുറക്കും.

  3. “അഭിപ്രായങ്ങള്‍” എന്നതിനടുത്തുള്ള ബോക്സില്‍ ക്ലിക്ക് ചെയ്യുക. ഇതു അഭിപ്രായങ്ങള്‍ ഇല്ലാത്ത എല്ലാ വാക്യങ്ങളും അപ്രത്യക്ഷമാക്കും.

  4. .അഭിപ്രായങ്ങള്‍ വായിക്കുന്നതിനു, പട്ടികയിലെ ആദ്യ വാക്യത്തില്‍ ക്ലിക്ക് ചെയ്യുക.

  5. “അഭിപ്രായം” ക്ലിക്ക് ചെയ്യുക

അഭിപ്രായം വായിച്ച് അതിനെക്കുറിച്ച് നിങ്ങള്‍ എന്ത് ചെയ്യുമെന്നു തീരുമാനിക്കുക.

  1. വാക്യത്തില്‍ ഒരു എഡിറ്റ്‌ നടത്താന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ “ക്യാന്‍സല്‍” തുടര്‍ന്ന്” “എഡിറ്റ്‌ വേഴ്സ്സസ്” എന്നിവ ക്ലിക്ക് ചെയ്യുക. ഒരു ചെറിയ സ്ക്രീന്‍ തുറക്കും അവിടെ നിങ്ങള്‍ക്കു വാക്യം എഡിറ്റ്‌ ചെയ്യാനാകും. 1.നിങ്ങള്‍ എഡിറ്റ്‌ ചെയ്യുന്നത് പൂര്‍ത്തിയകുമ്പോള്‍, മാറ്റുന്നതിനുള്ള കാരണം തിരഞ്ഞെടുക്കുക, തുടര്‍ന്ന് “സേവ്” ക്ലിക്ക് ചെയ്യുക.
  2. നിങ്ങള്‍ക്കായി അവശേഷിക്കുന്ന എല്ലാ അഭിപ്രായങ്ങളിലും പ്രവര്‍ത്തിക്കുന്നതുവരെ ഈ പ്രക്രീയ തുടരുക.

കുറിപ്പുകളുടെ ഭാഗങ്ങള്‍ അല്ലെങ്കില്‍ ഒരു ബൈബിള്‍ പുസ്തക അവലോകനം പൂര്‍ത്തിയാക്കിയ ശേഷം നിങ്ങള്‍ക്കു ഇപ്പോഴും ചില വാക്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടാകാം. വിവര്‍ത്തന സംഘത്തിലെ മറ്റുള്ളവരുമായി വിഷമകരമായ ഒരുവാക്യം ചര്‍ച്ച ചെയ്യാനും ഒരുമിച്ചു പരിഹാരം കണ്ടെത്താനും കൂടുതല്‍ ബൈബിള്‍ വിവര്‍ത്തന ഉറവിടങ്ങള്‍ പഠിക്കാനും അല്ലെങ്കില്‍ ഒരു ചോദ്യത്തിനായി ബൈബിള്‍ വിവര്‍ത്തന വിദഗ്ദ്ധനെ സമീപിക്കാനും നിങ്ങള്‍ ആഗ്രഹിച്ചേക്കാം.