ml_ta/translate/writing-newevent/01.md

22 KiB
Raw Permalink Blame History

വിവരണം

ആളുകൾ കഥ പറയുമ്പോൾ, അവർ ഒരു സംഭവത്തെക്കുറിച്ചോ സംഭവങ്ങളുടെ ഒരു പരമ്പരയെക്കുറിച്ചോ പറയുന്നു. കഥയെക്കുറിച്ച് ആരൊക്കെയാണ്, എപ്പോൾ സംഭവിച്ചു, എവിടെയാണ് സംഭവിച്ചത് എന്നിങ്ങനെയുള്ള ചില വിവരങ്ങൾ അവർ പലപ്പോഴും കഥയുടെ തുടക്കത്തിൽ നല്‍കുന്നു. കഥയുടെ സംഭവങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് എഴുത്തുകാരൻ നൽകുന്ന ഈ വിവരത്തെ കഥയുടെ പശ്ചാത്തലം എന്ന് വിളിക്കുന്നു. ഒരു കഥയിലെ ചില പുതിയ സംഭവങ്ങൾ‌ക്കും ഒരു പശ്ചാത്തലമുണ്ട്, കാരണം അവയിൽ‌ പുതിയ ആളുകൾ‌, പുതിയ സമയങ്ങൾ‌, പുതിയ സ്ഥലങ്ങൾ‌ എന്നിവ ഉൾ‌പ്പെടാം. ചില ഭാഷകളിൽ ആളുകൾ സംഭവങ്ങള്‍ കണ്ടതുപോലെയോ അല്ലെങ്കില്‍ മറ്റൊരാളിൽ നിന്ന് കേട്ടതു പോലെയോ പറയുന്നു.

നിങ്ങളുടെ എഴുത്തുകാര്‍ സംഭവങ്ങളെ വിവരിക്കുമ്പോൾ, തുടക്കത്തിൽ അവർ ഏതൊക്കെ വിവരമാണ് നൽകുന്നത്? അവർ അതിൽ ഒരു പ്രത്യേക ക്രമം നല്‍കുന്നുണ്ടോ? നിങ്ങളുടെ വിവർത്തനത്തിൽ, ഉറവിട ഭാഷയില്‍ ചെയ്തിരിക്കുന്ന രീതിയെക്കാൾ ഒരു കഥയുടെ തുടക്കത്തിലോ ഒരു പുതിയ സംഭവത്തിലോ നിങ്ങളുടെ ഭാഷ പുതിയ വസ്തുതയെ അവതരിപ്പിക്കുന്ന രീതിയില്‍ വേണം ചെയ്യുവാന്‍. ഈ രീതിയിൽ നിങ്ങളുടെ വിവർത്തനം സ്വാഭാവികത നിലനിര്‍ത്തുകയും നിങ്ങളുടെ ഭാഷയിൽ വ്യക്തമായി ആശയവിനിമയം നടത്തുകയും ചെയ്യും.

ബൈബിളിൽ നിന്നുള്ള ഉദാഹരണങ്ങൾ

യെഹൂദ്യരാജാവായ ഹെരോദാവിന്‍റെ ഭരണ കാലത്ത് അബീയാവിന്‍റെ പൗരോഹിത്യ ഗണത്തിൽ ഉൾപ്പെട്ടിരുന്ന സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു അവന്‍റെ ഭാര്യ അഹരോന്‍റെ പുത്രിമാരിൽ ഒരുവൾ ആയിരുന്നു; അവൾക്ക് എലിസബെത്ത് എന്നു പേർ.. (ലൂക്കോസ് 1: 5 ULT)

മുകളിലുള്ള വാക്യങ്ങൾ സെഖര്യാവിനെക്കുറിച്ചുള്ള ഒരു കഥ അവതരിപ്പിക്കുന്നു. ആദ്യത്തെ അടിവരയിട്ട വാചകം അത് എപ്പോൾ സംഭവിച്ചുവെന്ന് പറയുന്നു, അടുത്ത രണ്ട് അടിവരയിട്ട വാക്യങ്ങൾ പ്രധാന ആളുകളെ പരിചയപ്പെടുത്തുന്നു. അടുത്ത രണ്ട് വാക്യങ്ങൾ സെഖര്യാവിനും എലിസബത്തിനും പ്രായമുണ്ടെന്നും കുട്ടികളില്ലെന്നും വിശദീകരിക്കുന്നു. ഇതെല്ലാം പശ്ചാത്തലവിവരണമാണ്. ലൂക്കോസ് 1: 8-ലെ "ഒരു ദിവസം" എന്ന വാചകം ഈ കഥയിലെ ആദ്യ സംഭവം അവതരിപ്പിക്കാൻ സഹായിക്കുന്നു:

സെഖര്യാവ് തന്‍റെ ഗണത്തിന്‍റെ ക്രമം അനുസരിച്ച് ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ ഒരു ദിവസം: പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്‍റെ മന്ദിരത്തിൽ ചെന്ന് ധൂപം കാട്ടുവാൻ അവനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.. (ലൂക്കോസ് 1: 8-9 ULT)

എന്നാൽ യേശുക്രിസ്തുവിന്‍റെ ജനനം ഇപ്രകാരം ആയിരുന്നു. അവന്‍റെ അമ്മയായ മറിയ യോസഫിന് വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടി യോജിക്കുംമുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു എന്നു മനസ്സിലാക്കി. (മത്തായി 1:18 ULT)

മുകളിലുള്ള അടിവരയിട്ട വാക്യം യേശുവിനെക്കുറിച്ചുള്ള ഒരു കഥ അവതരിപ്പിക്കപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നു. യേശുവിന്‍റെ ജനനം എങ്ങനെ സംഭവിച്ചുവെന്ന് കഥ പറയും.

ഹെരോദാരാജാവിന്‍റെ കാലത്ത് യേശു യെഹൂദ്യയിലെ ബേത്ത്ലേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്ന് വിദ്വാന്മാർ യെരൂശലേമിൽ എത്തി, (മത്തായി 2: 1 ULT)

മുകളിലുള്ള അടിവരയിട്ട വാക്യം, വിദ്വാന്മാരെ സംബന്ധിച്ച സംഭവങ്ങൾ യേശു ജനിച്ചതിനു ശേഷമാണ്</ u> സംഭവിച്ചതെന്ന് കാണിക്കുന്നു.

അക്കാലത്ത്</ u> യോഹന്നാൻ സ്നാപകൻ യെഹൂദ്യ മരുഭൂമിയിൽ പ്രസംഗിച്ചു, “(മത്തായി 3: 1-22 ULT)

മുകളിലുള്ള അടിവരയിട്ട വാക്യം, മുൻനടന്ന സംഭവങ്ങളുടെ സമയത്താണ് യോഹന്നാൻ സ്നാപകൻ പ്രസംഗിച്ചതെന്ന് കാണിക്കുന്നു. യേശു നസറെത്തിൽ താമസിച്ചിരുന്ന കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

പിന്നെ </ u> യോഹന്നാനാല്‍ സ്നാനപ്പെടേണ്ടതിനായി യേശു ഗലീലിയിൽ നിന്ന് യോർദ്ദാൻ നദിയിലേക്ക് വന്നു. (മത്തായി 3:13 ULT)

മുമ്പത്തെ വാക്യങ്ങളിലെ സംഭവങ്ങൾക്ക് ശേഷം യേശു യോർദ്ദാൻ നദിയിലെത്തിയതായി "അപ്പോൾ" എന്ന വാക്ക് സൂചിപ്പിക്കുന്നു.

നിക്കോദേമൊസ് എന്നു പേരുള്ളോരു പരീശനുണ്ടായിരുന്നു, അവൻ യെഹൂദന്മാരുടെ ന്യായാധിപസംഘത്തിലെ അംഗമായിരുന്നു </ u>. ഈ മനുഷ്യൻ രാത്രിയിൽ യേശുവിന്‍റെ അടുക്കൽ വന്നു (യോഹന്നാൻ 3: 1-2 ULT)

രചയിതാവ് ആദ്യം പുതിയ വ്യക്തിയെ പരിചയപ്പെടുത്തി, തുടർന്ന് അവൻ എന്തുചെയ്തുവെന്നും എപ്പോൾ ചെയ്തുവെന്നും പറഞ്ഞു. ചില ഭാഷകളിൽ ആദ്യം സമയത്തെക്കുറിച്ച് പറയുന്നത് കൂടുതൽ സ്വാഭാവികത നല്‍കാം.

6 ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് അറുനൂറു വയസ്സായിരുന്നു. 7 നോഹയും പുത്രന്മാരും അവന്‍റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു. (ഉല്പത്തി 7: 6-7 ULT)

7-‍ാ‍ം അധ്യായത്തിലെ ബാക്കി സംഭവങ്ങളുടെ ഒരു സംഗ്രഹമാണ് 6-‍ാ‍ം വാക്യം. 6-‍ാ‍ം അധ്യായത്തില്‍ ഇതിനകം ഒരു പ്രളയമുണ്ടാകുമെന്ന് ദൈവം നോഹയോട് പറഞ്ഞതിനെക്കുറിച്ചും നോഹ അതിനായി ഒരുങ്ങിയതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. 6-‍ാ‍ം അധ്യായം 6-‍ാ‍ം വാക്യം നോഹയെയും കുടുംബത്തെയും പെട്ടകത്തിലേക്ക്‌ പോകുന്ന മൃഗങ്ങളെയും, ആരംഭിക്കുന്ന മഴയെയും, ഭൂമിയിൽ പെയ്യുന്ന മഴയെയും കുറിച്ചുള്ള കഥാഭാഗം അവതരിപ്പിക്കുന്നു. ചില ഭാഷകൾ ഈ വാക്യം സംഭവത്തെ ലളിതമായി അവതരിപ്പിക്കുന്നുവെന്ന് വ്യക്തമാക്കേണ്ടതുണ്ട്, അല്ലെങ്കിൽ 7-‍ാ‍ം വാക്യത്തിനുശേഷം ഈ വാക്യം ഉള്‍പ്പെടുത്തുക. 6-‍ാ‍ം വാക്യം കഥയില്‍ ഉള്‍പ്പെടുന്ന സംഭവങ്ങളിലൊന്നല്ല. വെള്ളപ്പൊക്കം വരുന്നതിനുമുമ്പ് ആളുകൾ പെട്ടകത്തില്‍ കയറി.

വിവർത്തന തന്ത്രങ്ങൾ

ഒരു പുതിയ സംഭവത്തിന്‍റെ- തുടക്കത്തിൽ‌ നൽ‌കിയ വിവരണങ്ങൾ‌ നിങ്ങളുടെ വായനക്കാർ‌ക്ക് വ്യക്തവും സ്വാഭാവികവുമാണെങ്കിൽ‌, അത് യു‌എൽ‌ടി അല്ലെങ്കിൽ‌ യു‌എസ്‌ടിയിലേതുപോലെ വിവർത്തനം ചെയ്യുന്നതാണ് നല്ലത്. ഇല്ലെങ്കിൽ, ഈ രീതികളിലൊന്ന് പരിഗണിക്കുക.

  1. സംഭവത്തെ അവതരിപ്പിക്കുന്ന വിവരങ്ങൾ നിങ്ങളുടെ ആളുകൾ നൽകുന്ന രീതിയിൽ ക്രമീകരിക്കുക.
  2. വായനക്കാർ അവിടെ‌ പ്രത്യേക വിവരങ്ങൾ‌ പ്രതീക്ഷിക്കാമെങ്കിലും അത് ബൈബിളിൽ‌ ഇല്ലെങ്കിൽ‌, ആ കാര്യങ്ങൾ‌ പൂര്‍ത്തീകരിക്കുന്നതിന് അവ്യക്തമായ വാക്കോ വാക്യമോ ഉപയോഗിക്കുന്നത് പരിഗണിക്കാം, അതായത്: “മറ്റൊരു സമയം” അല്ലെങ്കിൽ “ചിലര്‍.”
  3. ആമുഖം, മുഴുവൻ സംഭവങ്ങളുടെയും സംഗ്രഹമാണെങ്കിൽ, അത് ഒരു സംഗ്രഹമാണെന്ന് കാണിക്കുന്നതിനുള്ള നിങ്ങളുടെ ഭാഷയിലെ രീതി ഉപയോഗിക്കുക.
  4. തുടക്കത്തിൽ തന്നെ സംഭവത്തിന്‍റെ സംഗ്രഹം നൽകുന്നത് ഉദ്ദിഷ്ട ഭാഷയിൽ വിചിത്രമാണെങ്കിൽ, ആ സംഭവം യഥാർത്ഥത്തിൽ കഥയില്‍ പിന്നീട് സംഭവിക്കുമെന്ന് കാണിക്കുക.

വിവർത്തന ശൈലികള്‍ക്ക് പ്രയോഗികമായ ഉദാഹരണങ്ങൾ.

  1. സംഭവങ്ങളെപ്പറ്റി അവതരിപ്പിക്കുന്ന വിവരങ്ങൾ നിങ്ങളുടെ ആളുകള്‍ക്ക് പരിചിതമായ ക്രമത്തിൽ ഇടുക.
  • ** നിക്കൊദേമൊസ് എന്നു പേരുള്ളോരുപരീശനുണ്ടായിരുന്നു, അവൻ യെഹൂദന്മാരുടെ ന്യായാധിപസംഘത്തിലെ അംഗമായിരുന്നു. അവൻ രാത്രിയിൽ യേശുവിന്‍റെ അടുക്കൽ വന്നു അവനോട്:അടുക്കൽ വന്നു അവനോടു പറഞ്ഞു ... ** (യോഹന്നാൻ 3: 1,2)
  • നിക്കൊദേമൊസ് എന്നു പേരുള്ളോരു പരീശനുണ്ടായിരുന്നു, അവൻ യെഹൂദന്മാരുടെ ന്യായാധിപസംഘത്തിലെ അംഗമായിരുന്നു. അവൻ രാത്രിയിൽ യേശുവിന്‍റെ അടുക്കൽ വന്നു അവനോട്:…
  • ഒരു രാത്രി ഒരു പരീശനും യഹൂദ സമിതിയിലെ അംഗവുമായ നിക്കോദേസ് എന്ന ഒരാൾ യേശുവിന്‍റെ അടുത്ത് വന്ന് പറഞ്ഞു ...
  • ** കടന്നുപോകുമ്പോൾ, നികുതി പിരിക്കുന്ന സ്ഥലത്ത് ഇരിക്കുന്ന അല്ഫായുടെ മകൻ ലേവിയെ അവൻ കണ്ടു, അവനോട് പറഞ്ഞു ... ** (മർക്കോസ് 2:14 ULT)
  • അവൻ കടന്നുപോകുമ്പോൾ, അല്ഫായുടെ മകൻ ലേവി </ u>.നികുതി പിരിക്കുന്ന സ്ഥലത്ത് ഇരുന്നു. യേശു അവനെ കണ്ടു അവനോടു പറഞ്ഞു ...
  • അവൻ കടന്നുപോകുമ്പോൾ, നികുതി പിരിക്കുന്ന സ്ഥലത്ത് ഒരാൾ ഇരിക്കുകയായിരുന്നു</ u>. അവന്‍റെ പേര് ലേവി, അവൻ അല്ഫായുടെ പുത്രനായിരുന്നു. യേശു അവനെ കണ്ടു അവനോടു പറഞ്ഞു ...
  • അവൻ കടന്നുപോകുമ്പോൾ, നികുതി പിരിവുകാരന്‍</ u> നികുതി പിരിക്കുന്ന സ്ഥലത്ത് ഇരുന്നിരുന്നു. അവന്‍റെ പേര് ലേവി, അവൻ അല്ഫായുടെ പുത്രനായിരുന്നു. യേശു അവനെ കണ്ടു അവനോടു പറഞ്ഞു ...
  1. വായനക്കാർ‌ ചില വിവരങ്ങൾ‌ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് ബൈബിളിൽ‌ ഇല്ലെങ്കിൽ‌ മറ്റൊരു സമയം’, ‘ചിലര്‍’ പോലുള്ള അവ്യക്തവാക്കോ വാക്യമോ പോലുള്ളവ ഉപയോഗിക്കുക:
  • ** ഭൂമിയിൽ വെള്ളപ്പൊക്കം വരുമ്പോൾ നോഹയ്ക്ക് അറുനൂറു വയസ്സായിരുന്നു. ** (ഉല്‌പത്തി 7: 6 ULT) - പുതിയ സംഭവം എപ്പോൾ സംഭവിച്ചു എന്ന് ആളുകളില്‍ നിന്ന് ചോദ്യം പ്രതീക്ഷിക്കുന്നുവെങ്കിൽ, "അതിനുശേഷം" എന്ന വാചകം മേല്‍ സൂചിപ്പിച്ച സംഭവങ്ങൾക്ക് ശേഷമാണ് ഇത് സംഭവിച്ചതെന്ന് മനസ്സിലാക്കുവാന്‍ അവരെ സഹായിക്കും.
  • അനന്തരം</ u> നോഹയ്ക്ക് അറുനൂറു വയസ്സുള്ളപ്പോൾ ഭൂമിയിൽ വെള്ളപ്പൊക്കം വന്നു.
  • ** വീണ്ടും അവൻ തടാകത്തിനരികിൽ പഠിപ്പിക്കാൻ തുടങ്ങി </ u> ** (മർക്കോസ് 4: 1 ULT) - 3-‍ാ‍ം അധ്യായത്തിൽ യേശു ആരുടെയോ വീട്ടിൽ പഠിപ്പിക്കുകയായിരുന്നു. ഈ പുതിയ സംഭവം മറ്റൊരു സമയത്ത് സംഭവിച്ചതാണോ അതോ യേശു തടാകത്തിലേക്ക് യഥാര്‍ത്ഥത്തില്‍ പോയോ എന്ന് വായനക്കാരോട് പറയേണ്ടതുണ്ട്.
  • മറ്റൊരു സമയം </ u> യേശു തടാകക്കരയിൽ ആളുകളെ വീണ്ടും പഠിപ്പിക്കാൻ തുടങ്ങി.
  • യേശു തടാകക്കരയില്‍ പോയി ആളുകളെ വീണ്ടും പഠിപ്പിക്കാൻ തുടങ്ങി </ u> അവിടെ.
  1. ആമുഖം മുഴുവൻ സംഭവങ്ങളുടെ സംഗ്രഹമാണെങ്കിൽ, അത് ഒരു സംഗ്രഹമാണെന്ന് കാണിക്കുന്നതിനുള്ള നിങ്ങളുടെ ഭാഷയുടെ രീതി ഉപയോഗിക്കുക.
  • ** ഭൂമിയിൽ വെള്ളപ്പൊക്കം വരുമ്പോൾ നോഹയ്ക്ക് അറുനൂറു വയസ്സായിരുന്നു. ** (ഉല്പത്തി 7: 6 ULT)
  • ഇത് സംഭവിച്ചപ്പോള്‍</ u> ഭൂമിയിൽ വെള്ളപ്പൊക്കം വന്നപ്പോള്‍ നോഹയ്ക്ക് അറുനൂറു വയസ്സായിരുന്നു.
  • ഭൂമിയിൽ വെള്ളപ്പൊക്കം വന്നപ്പോൾ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഈ ഭാഗം പറയുന്നു. നോഹയ്ക്ക് അറുനൂറു വയസ്സുള്ളപ്പോൾ അത് സംഭവിച്ചു.
  1. തുടക്കത്തിൽ സംഭവത്തിന്‍റെ ഒരു സംഗ്രഹം നൽകുന്നത് ഉദ്ദിഷ്ട ഭാഷയിൽ വിചിത്രമാണെങ്കിൽ, സംഭവം യഥാർത്ഥത്തിൽ പിന്നീട് സംഭവിക്കുമെന്ന് കാണിക്കുക.
  • ** ഭൂമിയിൽ വെള്ളപ്പൊക്കം വരുമ്പോൾ നോഹയ്ക്ക് അറുനൂറു വയസ്സായിരുന്നു. നോഹയും മക്കളും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം കാരണം പെട്ടകത്തിൽ കയറി. ** (ഉല്പത്തി 7: 6-7 ULT)
  • നോഹയ്ക്ക് അറുനൂറു വയസ്സുള്ളപ്പോൾ സംഭവിച്ചത് ഇതാണ്</ u>.. നോഹയും പുത്രന്മാരും ഭാര്യയും മക്കളുടെ ഭാര്യമാരും ഒരുമിച്ച് പെട്ടകത്തിൽ കയറി, കാരണം ജലപ്രളയം വരുമെന്ന് ദൈവം പറഞ്ഞിരുന്നു</ u>.